താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നത് കണ്ടു വരുന്ന ഒരു സാധാരണ കാര്യമാണ്. താരപുത്രന്മാരായി നിരവധിപേർ സിനിമയിലുണ്ട്. പല ഭാഷയിലും പലരും അങ്ങനെയാണ്. താരപുത്രികളിൽ ചിലർ മാത്രമാണ് സിനിമയിലേക്ക് വരുന്നത്. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വന്നാലും ഇല്ലെങ്കിലും അവരെ ആരാധകർ ഇപ്പോഴും നിരീക്ഷിച്ച് കൊണ്ടിരിക്കും. സോഷ്യൽ മീഡിയയിലുമൊക്കെ ഇവർക്ക് നിരവധി ഫോള്ളോവെഴ്‌സും കാണും. ദിലീപിന്റെ മകൾ മീനാക്ഷി. ഇന്ദ്രജിത്തിന്റെ മക്കൾ, എന്തിനു ജനിച്ച് വീഴുന്ന കുട്ടികളെ പോലും ആളുകൾ നോക്കി ഇരിക്കുകയാണ്. പൃഥ്വിരാജിന്റേയും ദിലീപിന്റെ രണ്ടാമത്തെ മകളെയുമൊക്കെ എന്നും ആരാധകർ കാണിക്കാൻ ആവിശ്യപെടാറുണ്ട്.
അത്തരത്തിൽ അധികം പുറം ലോകം കാണാത്ത എന്നാൽ എല്ലാവര്ക്കും അറിയാവുന്ന മലയാളത്തിലെ താരരാജാവിന്റെ മകൾ വിസ്മയ. മകൻ പ്രണവ് സിനിമയിലേക്ക് വന്നിട്ടും വിസ്മയയെ മാത്രം അധികം ആരും കണ്ടില്ലാ. പക്ഷേ ഇപ്പോൾ സജീവമാണ് താരം. 1991 ജനിച്ച വിസ്മയയ്ക്ക് ഇപ്പോൾ ഇരുപത്തിയെട്ട് വയസുണ്ട്. ഒരു അസിസ്റ്റന്റ് ഡിറക്ടറും എഴുത്തുകാരിയുമാണ് താരം. അമ്മയുടെ പേര് സുചിത്ര എന്നാണ്. ജനിച്ചതും വളർന്നതും ഇപ്പോൾ താമസിക്കുന്നതുമൊക്കെ തിരുവനന്തപുരത്താണ്. ബോർഡിങ്ങിൽ നിന്നായിരുന്നു താരം സ്കൂൾ വിദ്യാഭാസം തീർത്തത്. ഊട്ടിയിലെ ഹെബ്രോൻ സ്കൂളിലാണ് താരം സ്കൂൾ വിദ്യാഭാസം പൂർത്തിയാക്കിയത്. സോഷ്യൽ മീഡിയയിലൊക്കെ നല്ല സജ്ജീവമാണ് തരാം. മായാ മോഹൻലാൽ എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പേര്.
പ്രണവിന്റെ പുറകെ അനിയത്തിയും സിനിമയിലേക്ക് വരുന്നു എന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. പക്ഷേ പ്രണവിനെ പോലെ ക്യാമറയുടെ മുന്നിൽ അല്ലാ പിന്നിൽ ആണെന്ന് മാത്രം. ചേട്ടൻ ബാലതാരമായി സിനിമയിൽക്ക് വന്നുവെങ്കിലും അനിയത്തിയെ സിനിമയുടെ ഉള്ളിൽ കണ്ടിട്ടില്ല. പക്ഷേ ഈ ഇടയ്ക്കാണ് ഈ വാർത്തയും വന്നത്. വിസ്മയയുടെ റോൾ അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയിലാണ് അസിസ്റ്റന്റ് ഡയറക്‌ടറുടെ വേഷത്തിൽ വിസ്മയ എത്തുന്നത്. പ്രണവും അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഒരു എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെട്ടു തുടങ്ങിയ വിസ്മയ എന്ന മായയുടെ പ്രാഗത്ഭ്യം തെളിയുന്ന മറ്റൊരു മേഖലയാവും ഇനി പ്രേക്ഷകർ കാണാനിരിക്കുന്നത്. ലോക്ക്ഡൗൺ നാളുകളിൽ വിസ്മയ വിദേശത്തായിരുന്നു. മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവുമാണ് വീട്ടിലുണ്ടായിരുന്നത്.
താരം ഇടയ്ക്ക് വണ്ണം കുറയ്ക്കുന്ന സമയമായിരുന്നു. അപ്പോഴ്ഴൊക്കെ സോഷ്യൽ മീഡിയ ചർച്ച ചെയ്തത് വിസ്മയെ പറ്റി ആയിരുന്നു. തലകുത്തി മറിയുന്ന വീഡിയോ പോലും ഉണ്ടായിരുന്നു. താരത്തിനെ പോലെ തന്നെയാണ് താരപുത്രി എന്നൊക്കെ പലരും പറഞ്ഞിരുന്നു. തായ്‌ലാൻഡിലെ ഫിറ്റ്‍കോഹ് എന്ന ട്രെയിനിങ് സെന്‍ററിൽ പരിശീലകൻ ടോണിയുടെ സഹായത്താലാണ് 22 കിലോ ഭാരത്തോളം തനിക്ക് കുറയ്ക്കാനായതെന്നും വിസ്മയ പറഞ്ഞിരുന്നു. വിസ്മയ ഈ ഇടയ്ക്ക് വാർത്തകളിൽ നിറഞ്ഞ് നിന്നത് ഒരു പുസ്തകത്തിന്റെ പേരിലാണ്. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരുള്ള വിസ്മയ എഴുതിയ പുസ്തകമാണ് ഇത്. ഇത് വായിച്ചിട്ട് പലരും പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽപോസ്റ് ചെയ്തിരുന്നു. ഫെബ്രുവരി 14ന് പ്രണയദിനത്തിലാണ് താരം ഈ പുസ്തകം പുറത്തിറക്കിയത്. പെൻഗ്വിൻ ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്. പ്രീ ഓര്‍ഡറിന് ഇൻസ്റ്റ ബയോയിൽ ലിങ്കും താരപുത്രി പങ്കുവെച്ചിട്ടുണ്ടായിരുന്നു.