Latest News

സ്‌കൂൾ കലോത്സവത്തിലെ കലാതിലകം; ബി.എസ്.സി ഫിസിക്‌സില്‍ രണ്ടാം റാങ്ക്; കോളേജ് അധ്യാപികയായും തിളങ്ങി നേതാക്കളെ വിറപ്പിച്ച് ക്ലോസ് എന്‍കൗണ്ടര്‍;നിയമസഭയിലെ പെണ്‍പുലി വീണാ ജോര്‍ജ്ജിന്റെ കഥ

Malayalilife
സ്‌കൂൾ കലോത്സവത്തിലെ കലാതിലകം; ബി.എസ്.സി ഫിസിക്‌സില്‍ രണ്ടാം റാങ്ക്; കോളേജ് അധ്യാപികയായും തിളങ്ങി നേതാക്കളെ വിറപ്പിച്ച് ക്ലോസ് എന്‍കൗണ്ടര്‍;നിയമസഭയിലെ പെണ്‍പുലി വീണാ ജോര്‍ജ്ജിന്റെ കഥ

നാളെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയാണ്. ഈ അവസരത്തിൽ ആരൊക്കെയാണ് മന്ത്രിമാർ എന്നുള്ള ലിസ്റ്റും ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. ഇത്തവണത്തെ മന്ത്രിസഭയിൽ മുഖ്യമത്രി ഒഴികെ ബാക്കി ഉള്ള മാത്രിമാർ എല്ലാം തന്നെ പുതുമുഖങ്ങളാണ്.  കഴിഞ്ഞ മാതൃസഭയിൽ കെ കെ ശൈലജയും, ജെ മേഴ്‌സിക്കുട്ടിയമ്മയും മാത്രിമാരായിരുന്നു വനിതാ മാത്രിമാരായി എത്തിയത്. സംസ്ഥാനത്ത്  ഇത് ആദ്യമായിട്ടാണ് മൂന്ന് വനിതകൾ ഒരുമിച്ചു മന്ത്രിമാരാകുന്നതും. അക്കൂട്ടത്തിൽ സ്കൂൾ കലോത്സവത്തിൽ കാലത്തിലാകമായ. മാധ്യമപ്രവർത്തയായിരുന്ന ,അധ്യാപികയായിരുന്ന വീണ ജോർജും ഇടം നേടിയിരിക്കുകയാണ്.

 ആറന്മുള വീണയ്‌ക്കൊപ്പം ഇത് രണ്ടാം തവണയാണ് നിൽക്കുന്നത്. വീണയ്ക്ക്  മന്ത്രി പദവി ലഭിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്ന് പറയുന്നത് യുഡിഎഫ് കോട്ടയായി അറിയപ്പെട്ടിരുന്ന ആറന്മുളയുടെ അമരത്തെത്താൻ കഴിഞ്ഞത് തന്നെയാണ്. പഠനത്തിലായാലും , മാധ്യമപ്രവർത്തനത്തിലായാലും അധ്യാപന മേഖലയിലായാലും എന്നും തന്റെ മികവ് തെളിയിക്കാൻ വീണയ്ക്ക് സാധിച്ചിട്ടുമുണ്ട്. 2016 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മാദ്ധ്യമ രംഗത്ത് സജീവമായിരുന്ന വീണ എൽഡിഎഫ് സ്ഥാനാർത്ഥിയായി  എത്തിയത്  വളരെ ആകസ്മികമായിട്ടാണ്. സിറ്റിംഗ് എംഎൽഎ ആയിരുന്ന അഡ്വ ശിവദാസൻ നായരെ വീണ  കന്നിയങ്കത്തിൽ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. നിയമസഭയിലെ പെൺപുലി കൂടിയായ വീണയുടെ പ്രസംഗങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടുന്നവയാണ്. യുഡിഫ് സർക്കാരിന്റെ കാലത്ത്  ധൈര്യത്തോടെ ഒരു പെൺകുട്ടികൾക്ക് പോലീസിന്റെ മുൻപിൽ പരാതി നല്കാൻ പാട്ടുമറിയുന്നോ എന്നുള്ള വീണയുടെ ചോദ്യം ഏറെ ശ്രദ്ധ നേടിയവയായിരുന്നു. എന്നാൽ ഇന്ന് ഏതു പോലീസ് സ്റ്റേഷനിൽ പോയും പരാതി നൽകാൻ ഉള്ള സാഹചര്യം ഒരുക്കിയിരിക്കുകയാണ്.  1990 ൽ ഇൻഡെപ്ത്ത് ഇൻസ്‌പെക്ഷൻ പോലീസ് വകുപ്പിൽ നടപ്പിലാക്കി ഒരു വര്ഷം കൊണ്ട് നിർത്തലാക്കിയ ഇൻഡെപ്പ്ത് ഇൻസ്‌പെക്ഷൻ 25  വർഷങ്ങൾ ആയി പൂഴ്ത്തിവയ്ക്കപ്പെട്ട കേസുകൾ ചികഞ്ഞ് എടുത്തത് കൊണ്ട് വെളിച്ചം കാണിക്കുകയാണ് എന്നുള്ള വീണയുടെ നിയമസഭയിലെ  വാക്കുകൾ ഏറെ ശ്രദ്ധ നേടിയവയിൽ ഒന്നായിരുന്നു. എന്നും ഉറച്ച ശബ്ദമായിരുന്നു വീണയുടേത്. അത്തരത്തിൽ ഒരു വീണയുടെ ഏറെ ശ്രദ്ധ നേടിയ അഭിമുഖമായിരുന്നു റിപ്പോർട്ടർ ടീവിയുടെ ക്ലോസ് എൻകൗണ്ടർ പരിപാടി. യുഡിഫ് സർക്കാരിനെ ഏറെ വിവാദത്തിലാഴ്ത്തിയ ബാർ കോഴ വിവാദത്തിൽ രാജി വയ്ക്കുകയും പിന്നീട മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്ത  കെ ബാബുവുമായി നടത്തിയ വീണയുടെ അഭിമുഖം ഏറെ ചർച്ചചെയ്യപ്പെട്ടവയായിരുന്നു. 2018ലെ  മഹാ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻനിരയിൽ അണിനിരന്നു കൊണ്ട് വീണ നിന്നിരുന്നു.  ആറന്മുളയിലും പത്തനംതിട്ടയിലും കനത്ത നാശം വിതച്ച പ്രളയത്തിൽ ജനങ്ങൾക്ക് എല്ലാവിധ സ്‌ഥയാവും വീണ ഉറപ്പ് വരുത്തുകയും ചെയ്തു.


 വീണ ജോർജ്  തന്റെ രാഷ്ട്രീയ പ്രവർത്തനം എസ്എഫ്ഐ യിലൂടെയാണ് ആരംഭിച്ചത്. എന്നാൽ സജീവ രാഷ്ട്രിയത്തിൽ നിന്ന് കുറച്ച് കാലം മാദ്ധ്യമപ്രവർത്തനം ആരംഭിച്ചതോടെ മാറി നിന്നു. 2012 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ നിയോഗിക്കപ്പെട്ട അഞ്ച് ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരിൽ ഒരാൾ കൂടിയായിരുന്നു വീണ ജോർജ്. മികച്ച വാർത്താ അവതാരകയ്ക്കുള്ള കേരള ടിവി അവാർഡ് , നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്, യു.എ.ഇ ഗ്രീൻ ചോയ്‌സ് അവാർഡുകൾക്കും വീണ അർഹയായിട്ടുണ്ട്. കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിതയാണ്. കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഉമടസ്ഥതയിൽ തുടങ്ങിയ ടിവി ന്യൂ എന്ന ചാനലിലൂടെയാണ്, വീണ ഈ സ്ഥാനത്തെത്തുന്നത്. കൈരളി ചാനലിലൂടെയാണ് വീണ ടെലിവിഷൻ ജേർണലിസം ആരംഭിച്ചത്. തുടർന്ന് ഇന്ത്യാവിഷൻ ചാനലിന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വരെയായി ഉയർന്നു. റിപ്പോർട്ടർ ടിവി തുടങ്ങിയപ്പോൾ മുതൽ അവിടെയും വാർത്താവതാരകയായി വീണ ഉണ്ടായിരുന്നു. അവിടെ നിന്നു മനോരമ ന്യൂസിലേക്കു ചുവടുമാറ്റിയ വീണ ടിവി ന്യൂ തുടങ്ങിയപ്പോൾ അതിന്റെ അമരക്കാരിയായി എത്തുകയായിരുന്നു.

1976 ആഗസ്റ്റ് 03-ന് പത്തനംതിട്ട കുമ്പഴവടക്കിൽ പരേതനായ അഡ്വക്കേറ്റ് പി ഇ കുര്യക്കോസിന്റെയും പത്തനംതിട്ട മുൻ മുൻ കൗൺസിലർ റോസമ്മയുടെയും മൂത്ത  മകളായിട്ടാണ്  വീണ ജോർജ്ജ് ജനിച്ചത്.തിരുവനന്തപുരം വിമൻസ് കോളേജിൽ പഠനകാലത്ത് തന്നെ എസ് എഫ് ഐ പ്രവർത്തക കൂടിയായ വീണ  എം എസ് സി ഫിസിക്സ് , ബിഎഡ് എന്നിവ റാങ്കോടെയാണ് പാസ്സായതും. കൈരളി ടി.വി.,മനോരമ ന്യൂസ് ചാനലുകളിൽ വാർത്ത അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒന്നര വർഷം അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചു. നിയമസഭാ ടി വിയുടെ ആശയ രൂപീകരണ സമിതിയുടെ അധ്യക്ഷ, കേരളം സാങ്കേതിക സർവകലാശാല സിൻഡിക്കറ്റ് അംഗം എന്നി നിലകളിൽ എല്ലാം തന്നെ വീണ തന്റേതായ മികവ് പുലർത്തുന്നുമുണ്ട്.  മലങ്കര അസോസിയേഷൻ മുൻ സെക്രട്ടറിയും ലച്ചറർ കൂടിയായ  ഡോക്ടർ ജോർജ് ജോസഫ് ആണ് വീണയുടെ ഭർത്താവ്. അന്ന ജോസഫ് എന്നിവരാണ് മക്കൾ. മന്ത്രി കസേരയിലെത്തുമ്പോഴും മികച്ച മന്ത്രിമാരിലൊരാളാകാൻ വീണയ്ക്ക് സാധിക്കുമെന്ന പ്രേതീക്ഷയിലാണ് ജനങ്ങൾ.

Read more topics: # veena geroge realistic life story
veena geroge realistic life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക