ദക്ഷിണേന്ത്യൻ നടി, ഗായിക, സംഗീതസംവിധായക, ഭരതനാട്യം നർത്തകി, ശബ്ദ നടി എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച സിനിമാ നടിയാണ് സുകന്യ. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അപാരത എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തിയ സുകന്യ തൂവല്‍ കൊട്ടാരം, ചന്ദ്രലേഖ, അമ്മ അമ്മായി അമ്മ തുടങ്ങി ഒത്തിരി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായി. ഈ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലും കൈനിറയെ സിനിമകളായിരുന്നു സുകന്യയെ കാത്തിരുന്നത്. ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സുകന്യയ്ക്ക് ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മുകേഷ്, റഹ്മാന്‍ തുടങ്ങിയവരോടൊപ്പം നായികയായി തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുകന്യ. സുകന്യയുടെ പല സിനിമകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും നായികയായി തിളങ്ങി നിന്ന സുകന്യ മലയാളത്തിലേക്ക് എത്തിയപ്പോഴും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി എന്ന് തന്നെ പറയാം.
തമിഴ്‌നാട്ടുകാരിയാണെങ്കില്‍ കൂടെ മലയാളിത്തമുള്ള ഒത്തിരി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് സുകന്യ.1991 മുതൽ 1997 വരെ തമിഴിലും മലയാളത്തിലും മുൻനിര നടിയായിരുന്നു. 1974 ൽ ചെന്നൈയിൽ ജനിച്ച സുകന്യയുടെ ജനിച്ചപ്പോഴുള്ള പേര് സുകന്യാറാണി എന്നായിരുന്നു. അച്ഛൻ രമേശ് ഒരു ബിസിനസുകാരനും അമ്മ ഭാരതി ഒരു വീട്ടമ്മയുമാണ്. മാധ്യമ പരിപാടികളുമായി ആദ്യം ബന്ധപ്പെട്ടിരുന്ന അവർ അവിടെ നിന്ന് സിനിമകളിൽ അഭിനേത്രിയായി. അതുകഴിഞ്ഞ് സീരിയൽ സിനിമ ടി വി ഷോസ് അങ്ങനെ നിരവധി കാര്യങ്ങളിൽ നടി പ്രേത്യക്ഷപെട്ടു. അഭിനയം മാത്രമല്ല നൃത്തവും സുകന്യയ്ക്ക് വഴങ്ങിയിരുന്നു. ഭരതനാട്യ നര്‍ത്തകി കൂടിയായ സുകന്യയുടെ നൃത്തരംഗങ്ങള്‍ തൂവല്‍ക്കൊട്ടാരത്തില്‍ കൃത്യമായി കാണിച്ചിരുന്നു. ഭരതനാട്യം മാത്രമല്ല ആലാപനത്തിലും അഗ്രഗണ്യയാണ് സുകന്യ. നല്ലൊരു ഗായികയും സംഗീത സംവിധായികയും കൂടിയാണ് താരം. സുകന്യ രണ്ട് വൈഷ്ണവ ഭക്തിഗാന ആൽബങ്ങളായ അഴകു, തിരുപ്പതി തിരുകുടൈ തിരുവിഴ എന്നിവയ്ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.
1991 ല്‍ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ ആദ്യ സിനിമ. കൃഷ്ണവേണി എന്ന കഥാപാത്രമായാണ് താരം തുടക്കമിട്ടത്. ഐവി ശശി സംവിധാനം ചെയ്ത അപാരതയിലൂടെയാണ് സുകന്യ മലയാളത്തില്‍ തുടക്കം കുറിച്ചത്. റഹ്മാനായിരുന്നു ചിത്രത്തിലെ നായകന്‍. സിബി മലയില്‍ സംവിധാനം ചെയ്ത സാഗരം സാക്ഷിയില്‍ മമ്മൂട്ടിയുടെ ഭാര്യയായാണ് സുകന്യ വേഷമിട്ടത്. മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ സിനിമയായിരുന്നു ഇത്. ജയറാമും ദിലീപും മഞ്ജു വാര്യരുമെല്ലാം അഭിനയിച്ച തൂവല്‍ക്കൊട്ടാരത്തില്‍ ജയറാമിന്റെ നായികയായാണ് സുകന്യ അഭിനയിച്ചത്. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു അത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്കില്‍ അമ്മ വേത്തിലാണ് താരം എത്തിയത്. ഫിലിം ഫെയര്‍ പുരസ്‌കാരം, മികച്ച നടിക്കുള്ള തമിഴ് നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരം എന്നിവയും സുകന്യയ്ക്ക് ലഭിച്ചിരുന്നു.
90 കളിലെ മുൻനിര നടികളിൽ ഒരാളായിരുന്നു അവർ. ചന്ദ്രലേഖ എന്ന സിനിമയിലെ ചന്ദ്രയായി അഭിനയിച്ച് ആരാധകരെ സ്വന്തമാക്കിയ സുകന്യ ഏറെ കാലം മലയാള സിനിമയില്‍ നിന്നും മാറിനിന്നു. ഏറെ പ്രതീക്ഷകളോടെയാണ് സുകന്യവിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ശ്രീധരൻ രാജഗോപാലനെ 2002 ൽ അമേരിക്കയിൽ വച്ച് സുകന്യ വിവാഹം കഴിച്ചു. എന്നാല്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല താരത്തിനെ കാത്തിരുന്നത്. തുടര്‍ന്ന് താരം വിവാഹമോചിതയാവുകയായിരുന്നു. പിന്നീട് 2003 ൽ വിവാഹമോചനം നേടി 2003 മുതൽ അഭിനയ ജീവിതം പുനരാരംഭിക്കാൻ ചെന്നൈയിലെത്തി. ഇടക്കാലത്ത് ചെറിയ വേഷങ്ങളിലൂടെ തിരിച്ച് വരവ് നടത്തിയ സുഗന്യ വീണ്ടും മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വന്നിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് സീസണ്‍ 2 വില്‍ പങ്കെടുക്കാനാണ് സുകന്യ എത്തിയിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുകന്യ മലയാളത്തിലേക്ക് തിരിച്ചുവന്നത്. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനിലൂടെയാണ് താരം തിരിച്ചെത്തിയത്.
മുന്‍ കാമുകനൊപ്പമുള്ള സുകന്യയുടെ നഗ്നവീഡിയോ യൂട്യൂബില്‍ വൈറലാകുന്നു എന്നൊരു വാർത്ത വന്നിരുന്നു. ഇതിന്റെ പേരിൽ താരം ഒരുപാട് വിവാദങ്ങൾക്ക് അടിമ ആയിട്ടുണ്ട്. 2014 ല്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ നടി സുകന്യ, മലയാളത്തിനും തെലുങ്കിനും തമിഴിനുമൊക്കെ സുപരിചിതയായ ഈ സുകന്യയല്ല എന്നതായിരുന്നു പിന്നീട് തെളിഞ്ഞ വാസ്തവം. ബെംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയാണ് അന്ന് അറസ്റ്റിലായ നടി. പേരാണ് 'കണ്‍ഫ്യൂഷനു'ണ്ടാക്കിയത് എന്നൊക്കെ പിന്നീട് നടി പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് തെളിഞ്ഞ വിഷയമാണ് ഈ പറഞ്ഞത്.