Latest News

സീരിയലിൽ ശരിക്കും എഞ്ചിനീയർ മുതൽ വക്കീൽ വരെ ഉണ്ട്; നല്ല ജോലി കളഞ്ഞ് വന്നവർ വരെ നിരവധി

Malayalilife
സീരിയലിൽ ശരിക്കും എഞ്ചിനീയർ മുതൽ വക്കീൽ വരെ ഉണ്ട്; നല്ല ജോലി കളഞ്ഞ് വന്നവർ വരെ നിരവധി

സിനിമ ഒരു പ്രധാന വരുമാനമായി കാണുന്നവർ വിരലിൽ എണ്ണാവുന്നവരാണ്. അവർക്ക് അഭിനയത്തോടൊപ്പം സ്വന്തമായി ഒരു ജോലി കൂടെ കാണും. ചിലർ ആണെങ്കിൽ ചെയ്തുകൊണ്ടിരുന്ന ജോലി കളഞ്ഞിട്ട് വന്നവരുമാകാം. അഭിനയം എന്ന ഒരു മോഹത്തിൽ നല്ല ജോലികൾ ഒക്കെ കളഞ്ഞ് അഭിനയത്തിലേക്ക് മാത്രം ഒതുങ്ങി കൂടുന്നവരുമുണ്ട് നിരവധി. സിനിമയിലും സീരിയലിലും ഉള്ളവർ കൂടുതലും ബിസ്സിനസ്സാകും ചെയ്യുന്നത്. അതാകുമ്പോൾ മുഴുവൻ സമയം ഒരു ജോലിയിൽ നിൽക്കേണ്ട കാര്യമില്ല. സിനിമയോ സീരിയലോ ഇല്ലാത്ത സമയം ബിസിനെസ്സ് നോക്കിയാൽ മതി. അങ്ങനെ ബിസിനെസ്സ് അല്ലാത്ത ജോലി ചെയ്തവരും ചെയ്യുന്നവരും സീരിയലിലും സിനിമയിലുമുണ്ട്.

സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനാണ് സാജൻ സൂര്യ. ഈ താരം ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. രജിസ്‌ട്രേഷൻ വകുപ്പിലാണ് സാജൻ ജോലി നോക്കുന്നത്. അച്ഛൻ മരിച്ചുപോയ താരം ഈ ജോലിയുടെ സഹായത്തോടെയാണ് വീടൊക്കെ വച്ചത് എന്ന് പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീട്ടിൽ അമ്മയും ഭാര്യയും രണ്ടു പെണ്മക്കളുമാണ് ഉള്ളത്. താരം ജോലി ചെയ്യുന്ന ഡിപ്പാർട്മെന്റിലെ സഹപ്രവർത്തകർ ഒക്കെയും നല്ല സഹകരണമാണ് എന്നും അതുകൊണ്ടു പ്രശ്നങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല എന്നൊക്കെ താരം പറഞ്ഞിട്ടുണ്ട്.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു നീലക്കുയില്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുവന്ന പരമ്പര അവസാനിച്ചിട്ട് ഒരു വർഷത്തോളമായി. പക്ഷേ ഇതിലെ നടൻ നിതിൻ അധികമാരും മറന്നിട്ടില്ല. അച്ഛനെത്തേടി നടക്കുന്ന മകളും, മകളെ തിരിച്ചറിഞ്ഞിട്ടും സ്‌നേഹിക്കാനാവാത്ത അച്ഛനുമൊക്കെ ഈ പരമ്പരയിലുമുണ്ടായിരുന്നു. നായകനായ ആദി റാണിയെയായിരിക്കുമോ സ്വീകരിക്കുമോ അതോ കസ്തൂരിയെയാണോ എന്നതും ആരാധകർ ഏറെ ഉറ്റുനോക്കിയ കാര്യങ്ങളും ആയിരുന്നു. ആദിയായി വേഷമിട്ടത് നിതിൻ ജെയ്ക്ക് ജോസഫ് ആയിരുന്നു. ഇദ്ദേഹം ശരിക്കും ഒരു എഞ്ചിനീയർ ആണ്. എറണാകുളം ഇൻഫോപാർക്കിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന താരം രാജി വച്ചിട്ടാണ് അഭിനയമേഖലയിലേക്ക് എത്തിയത്.

കുടുംബവിളക്ക് എന്ന റേറ്റിംഗിൽ ഒന്നാമത് നിൽക്കുന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആതിര മാധവ്. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരത്തിന്റെ കല്യാണം കഴിഞ്ഞ വർഷമാണ് നടന്നത്. തിരുവനന്തപുരം കഴക്കൂട്ടം മരിയൻ കോളേജിൽ നിന്ന് ക്യാമ്പസ് സെലക്ഷൻ കിട്ടിയ താരം പത്തു മാസം ടെക്നോ പാർക്കിൽ ജോലി ചെയ്തു. അത് കഴിഞ്ഞ് ജോലി രാജി വച്ച് ഒരു റിയാലിറ്റി ഷോയിൽ മത്സരിക്കാൻ പോയി. അവിടെന്ന് വിജയിച്ച നടി പിന്നീട് അഭിനയമേഖലയിലേക്ക് വരുകയായിരുന്നു.

ഇതേ പരമ്പരയിലെ നൂബിൻ ഒരു വക്കീലാണ്. മോഡലിംഗില്‍ തിളങ്ങാന്‍ ആഗ്രഹിച്ച് നടനായി മാറിയ കഥയാണ് നൂബിന്‍ ജോണിയുടേത്. കുടുംബവിളക്കെന്ന പരമ്പരയില്‍ പ്രതീഷ് മേനോനായെത്തുന്നത് ഈ താരമാണ്. മോഡലാകാനാണ് ആഗ്രഹിച്ചതെങ്കിലും അഭിനേതാവാനുള്ള അവസരമായിരുന്നു പ്രതീഷിന് ലഭിച്ചത്. മോഡലിംഗിലെ അവസരങ്ങള്‍ വിനിയോഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു വിദേശത്തേക്ക് ജോലിക്കായി പോയത്. തിരിച്ച് വന്നപ്പോഴായിരുന്നു അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

പ്രണയമായ് എന്ന പരമ്പരയിലൂടെയാണ് ശ്രീനിഷ് അരവിന്ദ് എന്ന നടൻ സീരിയൽ അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അവിടെ നിന്നുമാണ് പിന്നീട് സീരിയലുകളിൽ അഭിനയിച്ചതും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് ശ്രീനിഷ് കടക്കുന്നതും. അവിടുന്നാണ് പേർളിയെ കാണുന്നതും പ്രണയമാകുന്നതും ഒക്കെ. പിന്നീട് ഇരുവരും കല്യാണം കഴിച്ചു. കഴിഞ്ഞ മാസമാണ് ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. നല്ല ശമ്പളം ഉള്ള ഒരു സ്വകാര്യ കമ്പനിയിൽ ശ്രീനിഷ് ജോലി നോക്കി വരുമ്പോഴാണ് തനിക്ക് അഭിനയ മോഹം തോന്നിയതെന്ന് ശ്രീനിഷ് മുൻപ് വ്യക്തമാക്കിയിരുന്നു. അഭിനയത്തിലേക്ക് കടക്കാനായി കിട്ടിയ ജോലി വരെ ഉപേക്ഷിച്ചുകൊണ്ടാണ് താരം അഭിനയ മേഖലയിലേക്ക് എത്തുന്നത്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗായത്രി അരുണ്‍. ആറ് വര്‍ഷത്തോളം സംപ്രേഷണം ചെയ്ത സീരിയലില്‍ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ എന്നീ ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. താരത്തിന്റെ ഭർത്താവ് സ്വന്തമായി ഒരു ഇവൻറ് മാനേജ്‌മന്റ് നടത്തുന്നുണ്ട്. കൂടാതെ ഇവർക്ക് ഒരു ചെറിയ കട കൂടി ഉണ്ട്. താരം കൂടെ ഭർത്താവിനെ സഹായിക്കുന്നുമുണ്ട്.  

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിൻ. ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനാണ്. പരമ്പര ആരംഭിച്ച ചെറിയ സമയത്തിനുളളിലാണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയത്. മലയാളി പ്രേക്ഷകരും സജിനുമായി മറ്റൊരു ബന്ധം കൂടിയുണ്ട്. മിനിസ്ക്രീനും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രയങ്കരിയായ ഷഫ്നയുടെ പ്രിയതമനാണ് സജിൻ. താരം ജീവിക്കാൻ വേണ്ടി കാർ ഷോ റൂമിൽ സെയിൽസിൽ ഉണ്ടായിരുന്നു. പിന്നെ മെഡിക്കൽ റെപ്പായി വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഇഷ്ടപ്പെട്ടു ചെയ്യുന്നത് അഭിനയം മാത്രമാണ് എന്നൊക്കെ സജിൻ വ്യക്തമാക്കിയിരുന്നു.

serial actor actress job acting malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES