ക്വീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തി ഇപ്പോള്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കയാണ് നടി സാനിയ ഇയ്യപ്പന്‍. നൃത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരം നല്ലൊരു ബൈക്ക് റൈഡര്‍ കൂടിയാണ്. ബൈക്ക് ഓടിക്കുന്ന ഒരു വീഡിയോ താരം പങ്കുവച്ചതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലും താരം എത്തിയിരുന്നു. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തമായി മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുകയും ബോള്‍ഡായി പെരുമാറുകയും ചെയ്യുന്ന താരം കൂടിയായതിനാല്‍ സാനിയ ഇടയ്ക്ക് വിമര്‍ശനങ്ങളും നേരിടാറുണ്ട്. എങ്കിലും തന്റെ ഇഷ്ടങ്ങളിലും നിലപാടുകളിലും സാനിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇപ്പോള്‍ ഉടുമല്‍പേട്ട എന്ന സ്ഥലത്ത് ബൈക്ക് ഓടിച്ചു പോകുന്ന സാനിയയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
ബൈക്ക് ഓടിക്കാന്‍ ഇഷ്ടമുളള താരം പലപ്പോഴും വാഹനങ്ങളോടിക്കുന്ന വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഏതോ ഉള്‍നാടന്‍ ഗ്രമീണ പ്രദേശത്താണ് താരം ബൈക്ക് ഓടിച്ച് പോകുന്നത്. ദൂരത്ത് നിന്ന് മലകളുടെയും ഇരുവശങ്ങളിലും വരണ്ടുണങ്ങിയ പാടങ്ങളുമൊക്കെ കാണാം. എം 80 ഓടിച്ചു പോകുന്ന സാനിയയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെയാണ് സാനിയ സിനിമയിലേക്ക് എത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയയുടെ കടന്നുവരവ്. ക്വീന്‍ സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഹിറ്റായതോടെ സാനിയയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. പുതിയ ഒരുപാട് സിനിമകളിലേക്കുള്ള അവസരമായിരുന്നു ഈ പതിനാറ് വയസുകാരിയെ തേടി എത്തിയിരുന്നത്. ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു മുന്നേറുന്ന താരം പാട്ടു പാടുന്ന വീഡിയോ ഇടയ്ക്ക് വൈറലായിരുന്ന
ു.