തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇവരുടെ പ്രണയകഥയും വിവാഹ ശേഷമുള്ള വിശേഷങ്ങളുമൊക്കെ സോഷ്യൽമീഡിയയിൽ എന്നും നിറയുന്നതുമാണ്.വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായ നടിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങൾ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഒപ്പം താൻ രഹസ്യമായി സൂക്ഷിച്ച ശരീരത്തിലെ ടാറ്റുവിനെക്കുറിച്ചും നടി ചിത്രത്തിനൊപ്പം കുറിച്ചു. ഭർത്താവായ നാഗചൈതന്യയുടെ പേരെഴുതിയ ടാറ്റുവിനെക്കുറിച്ചാണ് സാമന്ത തുറന്നുപറഞ്ഞത്. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു തുറന്നുകാണിക്കുകയാണെന്നും താൻ തന്റെ ജീവിതം ആഘോഷിക്കുകയാണെന്നും നടി കുറിച്ചിട്ടുണ്ട്. ഭർത്താവാണ് തന്റെ ലോകമെന്നും താരം കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ ട്വീറ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
തോളിൽ 'യൂ' എന്നും കൈത്തണ്ടയിൽ 'ഫോർവേർഡ്' എന്നും അരക്കെട്ടിൽ റോസ് എന്നും എഴുതിപ്പതിപ്പിച്ച ടാറ്റൂകൾ തന്റെ ശരീരത്തിലുണ്ടെന്ന് മുമ്പ് നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. 'യേ മായ ചേസവേ'എന്നാണ് അത് വായിക്കുന്നത്. നാഗചൈതന്യയും സമാന്തയും ഒന്നിച്ച് അഭിനയിച്ച് 2010ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പേരാണ് യേ മായ ചേസവേ.
താനിതുവരെ ഒളിപ്പിച്ചുവച്ചിരുന്ന ഒരു ടാറ്റൂ കൂടി തന്റെ ശരീരത്തിലുണ്ടെന്നു പറഞ്ഞ് ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം..സാമന്ത വെളുത്ത വസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ടാറ്റുവിന്റെ ഒരു അംശം പുറത്തു കാണാമെങ്കിലും എന്താണ് എഴുതിയിരിക്കുന്നതെന്ന് വ്യക്തമല്ല.ഭർത്താവ് സാഗചൈതന്യയുടെ കൈയൊപ്പായിരിക്കും ഇതെന്നാണ് ആരാധക പക്ഷം. ചിത്രത്തോടൊപ്പം താരം പങ്കുവെക്കുന്ന കുറിപ്പു കണ്ടാണ് ആരാധകർ ഇതുറപ്പിക്കുന്നത്. 'ഞാൻ ജീവിക്കുന്നത് എന്റെ ഏറ്റവും നല്ല ജീവിതമാണ്. എന്റെ ഭർത്താവാണ് എന്റെ ലോകം..' - സാമന്ത കുറിച്ചു്.
നാഗചൈതന്യയുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത സമാന്ത അക്കിനേനി വീണ്ടും സിനിമയിൽ സജീവമാകുകയാണ്. 2017-ലാണ് സമാന്ത-നാഗചൈതന്യ വിവാഹം നടന്നത്. വിവാഹ ശേഷം സെലക്ടീവായിരിക്കുകയാണ് താരം. ഇതോടൊപ്പം പ്രതിഫലവും താരം വർദ്ധിപ്പിച്ചിരിക്കുകയാണ്. സമാന്തയുടെ ഏറ്റവും പുതിയ ചിത്രമായ ഓ ബേബിക്ക് വേണ്ടി താരം വാങ്ങിയ വൻ പ്രതിഫലം വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.