Latest News

28 പ്രാവശ്യം മല ചവിട്ടിയിട്ടുള്ള ആളാണ് ഞാന്‍; സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല ശബരിമലയില്‍ ഭക്തര്‍ പോകുന്നത്; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍

Malayalilife
28 പ്രാവശ്യം മല ചവിട്ടിയിട്ടുള്ള ആളാണ് ഞാന്‍; സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല ശബരിമലയില്‍ ഭക്തര്‍ പോകുന്നത്; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍

ബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഈ വിഷയത്തില്‍  ശ്രീകുമാര്‍ മേനോന്‍ പ്രതികരിച്ചത്. ശബരിമലയില്‍ യുവതികള്‍ പോകരുത് എന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളെന്നും അവര്‍ക്കൊപ്പമാണ് താന്‍ എന്ന് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നു.
തീര്‍ച്ചയായും ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസി തന്നെയാണ്. ഈശ്വരാംശമില്ലാത്ത ഒന്നും തന്നെ നമുക്ക് ചുറ്റിലുമില്ല, ഉള്ളിലുമില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ പ്രവര്‍ത്തികള്‍ക്ക് ഊര്‍ജമേകാനുള്ള കരുത്താണ് എനിക്ക് ഈശ്വരന്‍.

28 പ്രാവശ്യം മല ചവിട്ടിയിട്ടുള്ള ആളാണ് താന്‍. സാധാരണ ഒരു ക്ഷേത്രത്തില്‍ പോകുന്നത് പോലെയല്ല, ശബരിമലയില്‍ ഭക്തര്‍ പോകുന്നത്. അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ട്. അങ്ങനെ നിലനിന്നുവരുന്ന ആചാരങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് ആര്‍ക്ക് എന്താണ് തെളിയിക്കാനുള്ളത്' . 10 സ്ത്രീകള്‍ ശബരിമലയില്‍ പോകണം എന്ന് പറയുമ്പോള്‍ വേണ്ട എന്ന അഭിപ്രായക്കാരാണ് ബാക്കി ബഹുഭൂരിപക്ഷവും ഞാന്‍ അവര്‍ക്കൊപ്പമാണ്  ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

sabarimala-women-entry-reaction-director-sreekumar-menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES