Latest News

ആദ്യ സിനിമയിൽ വമ്പൻ വിജയം; പിന്നീട് മുഴുവൻ പരാജയം; സിനിമകൾ കിട്ടാതിരുന്നപ്പോൾ പഠനത്തിലേക്ക് തിരിച്ചുപോയി; ഡാൻസിൽ ഒപ്പം ഒരു സർട്ടിഫൈഡ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് നടി രേണുക ഇപ്പോൾ; നടി രേണുക മേനോന്റെ ജീവിത കഥ

Malayalilife
ആദ്യ സിനിമയിൽ വമ്പൻ വിജയം; പിന്നീട് മുഴുവൻ പരാജയം; സിനിമകൾ കിട്ടാതിരുന്നപ്പോൾ പഠനത്തിലേക്ക് തിരിച്ചുപോയി; ഡാൻസിൽ ഒപ്പം ഒരു സർട്ടിഫൈഡ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് നടി രേണുക ഇപ്പോൾ; നടി രേണുക മേനോന്റെ ജീവിത കഥ

രിച്ചുപോയ ജിഷ്ണുവിനെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്നത് നമ്മൾ എന്ന ചിത്രത്തിലൂടെയാണ്. ജിഷ്ണുവും  സിദ്ധാർഥ് ഭരതനും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് നമ്മൾ. കമലിന്റെ സംവിധാനത്തിൽ സിദ്ധാർത്ഥ്, ജിഷ്ണു, രേണുക മേനോൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നമ്മൾ. ഈ ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയം നേടി. ക്യാംപസ് ജീവിതത്തെ തുറന്നു കാണിച്ച സിനിമ ആണ് നമ്മൾ. സൗഹൃദവും പ്രണയവും കുടുംബ ജീവിതവുമൊക്കെ പറഞ്ഞു തന്ന സിനിമയാണ് നമ്മൾ. നമ്മളിലെ പാട്ടുകളും അഭിനേതാക്കളുമൊക്കെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ  ഹിറ്റ് പാട്ടുകളിലൊക്കെ നിറഞ്ഞു നിന്ന നായികയാണ് രേണുക. അപ്പു എന്ന അപര്‍ണ ആയിട്ടാണ് താരം ചിത്രത്തിലെത്തിയത്. ഈ സിനിമയിൽ ആദ്യമായി അഭിനയിച്ച നടിയാണ് രേണു എന്ന് വിളിക്കുന്ന രേണുക. ഈ സിനിമയയുടെ വിജയം കാരണം തുടർന്ന് തെലുഗിലും തമിഴിലുമൊക്കെ അഭിനയിച്ച് തകർത്തു ഈ നടി. നമ്മൾ സിനിമയിൽ ചെറിയ വില്ലത്തിയായി ആണ് തുടങ്ങിയത് എങ്കിലും പിന്നീട് സിനിമയിൽ നല്ല പ്രാധാന്യമുള്ള കഥാപാത്രമായി മാറി. പിന്നീടുള്ള സിനിമകളിൽ ഒക്കെയും പാവം കുട്ടി ആയിരുന്നു നടി. നമ്മൾ എന്നൊരൊറ്റ മലയാള സിനിമയിലൂടെ പ്രശസ്തിയിൽ എത്തിയ നടിയാണ് താരം. അച്ഛന്‍ ഹൈക്കോടതി വക്കീലാണ് അമ്മ വീട്ടമ്മയും. ഒരു ചേട്ടനും ചേച്ചിയുമാണ്  രേണുകയ്ക്ക ഉളളത്.

1983ൽ ആലപ്പുഴയിൽ ജനിച്ചു. മോഡിങ് രംഗത്ത്  സജീവമായിരുന്ന രേണുകയുടെ ആദ്യ ചിത്രമായിരുന്നു നമ്മള്‍. സിനിമയില്‍ സജീവമായി നിന്ന ശേഷം വിവാഹം കഴിഞ്ഞ് വിദേശത്ത് സെറ്റിലായ നായികമാരില്‍ ഒരാളുകൂടിയാണ് രേണുക. 2006 ലാണ് തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. യുഎസ്സില്‍ സ്ഥിരതാമസമാക്കിയ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറാണ് സുരാജ്. വിവാഹ ശേഷം രേണുക യുഎസ്സില്‍ സ്ഥിരമാക്കി. കുടുംബവുമായി സന്തുഷ്ട ജീവിതം നയിക്കുന്ന രേണുക പിന്നീട് സിനിമയിലേക്ക് മടങ്ങി വന്നില്ല. ഇപ്പോള്‍  കാലിഫോണിയയിലാണ് താരം താമസിക്കുന്നത്. രണ്ടു കുട്ടികളാണ് രേണുകയ്ക്ക് ഉളളത്. മൂത്തക്കുട്ടിക്ക് 10 വയസ്സും ഇളയക്കുട്ടിക്ക് മൂന്നര വയസ്സുമാണ്. ഭര്‍ത്താവിന്റെയും കുട്ടികളുടേയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. വളരെ വിപുലമായിട്ടൊന്നുമല്ല അതെന്നും തനിക്ക് ഡാന്‍സ് ഇഷ്ടമായത് കൊണ്ടും സമയം പോകാനുമൊക്കെ വേണ്ടി മാത്രം ചെയ്യുന്നതാണെന്നും രേണുക ഒരിക്കൽ പറഞ്ഞിരുന്നു. ക്ലാസ്സുകളും കുട്ടികളുടെ പ്രോഗ്രാമുകളുമായൊക്കെ ആയി താന്‍ തിരക്കിലാണെന്നും കാലിഫോര്‍ണിയയില്‍ തങ്ങള്‍ താമസിക്കുന്നസ്ഥലത്ത് നിരവധി ഇന്ത്യ ക്കാരാണ് ഉളളതെന്നും എല്ലാ വിശേഷങ്ങളും തങ്ങള്‍ അവിടെ ആഘോഷിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

രേണുക പ്ലസ്ടു പഠിക്കുമ്പോഴാണ് നമ്മളില്‍ അഭിനയിക്കുന്നതെന്നും അപ്പോള്‍ അതൊരു രസമായിരുന്നു താരത്തിന്. തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ ഭാഷ വളരെ എളുപ്പമായിരുന്നുവെങ്കിലും തെലുങ്ക് ചെയ്യുമ്പോള്‍  കുറച്ച് ബുദ്ധിമുട്ടിയായിരുന്നു. ഡാന്‍സ്, കുക്കിങ്, മേക്കപ്പ് തുടങ്ങിയവയൊക്കെയാണ് താരത്തിന്റെ പാഷൻ. ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കുമൊക്കെ സുഹൃത്തുക്കള്‍ക്ക് താരം മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ട്. യുഎസില്‍ തന്നെ മേക്കപ്പില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് പഠിക്കുകയും ചെയ്തു. ഡാന്‍സിനൊപ്പം ഒരു സര്‍ട്ടിഫൈഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. നമ്മള്‍ തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്തപ്പോള്‍ നായികയായി അഭിനയിച്ചത് രേണുക ആയിരുന്നു. പിന്നീട് രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കാനും ഈ തുടക്കകാരിക്ക് സാധിച്ചു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലും മനുഷ്യമൃഗം എന്ന ചിത്രത്തിലും  നായികയായെങ്കിലും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാന്‍ രേണുകയ്ക്ക് സാധിച്ചില്ല. പിന്നീട് രണ്ട് മൂന്ന് ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ആര്യയ്‌ക്കൊപ്പം അഭിനയിച്ച കലാപ കാതല്‍ എന്ന ചിത്രത്തിലൂടെയാണ്. എന്നാല്‍ തമിഴകത്ത് പിടിച്ചു നില്‍ക്കാന്‍ നടിക്ക് കഴിഞ്ഞില്ല. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ രേണുക പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ പഠനത്തിനായി  യുഎസ്സിലേക്ക് പോയ രേണുക പിന്നീട് വെളളിത്തിരയിലേക്ക് എത്തിയില്ല. പിന്നീട് കല്യാണവും കുടുംബവും കുട്ടികളുമായി നടി സന്തോഷ ജീവിതം നയിക്കുന്നു.

renuka menon nammal malayalam tamil movie actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES