'മഹാലക്ഷ്മി പോലൊരു സുന്ദരി ഭാര്യ.. ഭര്‍ത്താവ് കറുത്തിരുണ്ട തടിമാടനും'. ആരാധകരുടെ കുരു പൊട്ടിച്ച താരദമ്പതികളായ മഹാലക്ഷ്മി രവിന്ദര്‍ പ്രണയ കഥ ഇങ്ങനെ

Malayalilife
 'മഹാലക്ഷ്മി പോലൊരു സുന്ദരി ഭാര്യ.. ഭര്‍ത്താവ് കറുത്തിരുണ്ട തടിമാടനും'. ആരാധകരുടെ കുരു പൊട്ടിച്ച താരദമ്പതികളായ മഹാലക്ഷ്മി രവിന്ദര്‍ പ്രണയ കഥ ഇങ്ങനെ

രിചന്ദനം, സ്വാമി അയ്യപ്പന്‍ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് നടി മഹാലക്ഷ്മിയുടേത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മഹാലക്ഷ്മിയും പ്രശസ്ത നിര്‍മ്മാതാവ് രവിന്ദറും പുനര്‍ വിവാഹിതരായത്. എന്നാല്‍ വിവാഹഫോട്ടോ പങ്കുവച്ചുള്ള മഹാലക്ഷ്മിയുടെ പോസ്റ്റിന് താഴെ ഒരു കൂട്ടം ആളുകളുടെ ബോഡി ഷെയ്മിംഗ് ആക്രമണമായിരുന്നു നടന്നത്. രവിന്ദര്‍ ചന്ദ്രശേഖരന്റെ നിറവും 'ഭാരവും' ചിലരുടെ മനസ്സിനു താങ്ങാനായില്ല. 'അച്ഛനും മകളും' 'പണം മോഹിച്ചുള്ള വിവാഹം' തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

ഇതു വാര്‍ത്തകളും ആയതോടെ അത് എഴുതിയവരുടെ മുഖമടച്ചൊന്നു പൊട്ടിച്ചു കൊണ്ടാണു രവിന്ദറും മഹാലക്ഷ്മിയും രംഗത്തു വന്നത്. തനിക്ക് മഹാലക്ഷ്മിയെ പോലൊരു സുന്ദരിയെ ഭാര്യയായി കിട്ടിയതാണ് എല്ലാവരെയും ചൊടിപ്പിച്ചത്. ശരീരവണ്ണം കൂടിയവര്‍ക്കു വിവാഹമേ പാടില്ല എന്നു ചിന്തിക്കുന്നവരാണു പലരും. അപ്പോഴാണു പ്രശസ്തയായ, സുന്ദരിയായ നടിയെ ലിബ്രാ പ്രൊഡക്ഷന്‍സ് നിര്‍മാണക്കമ്പനി ഉടമയായ രവിന്ദര്‍ വിവാഹം കഴിക്കുന്നത്.

വീഡിയോ ജോക്കിയായാണ് മഹാലക്ഷ്മി താര ലോകത്തേക്ക് കടന്നു വരുന്നത്. മിക്ക ചെറുപ്പക്കാരുടെയും ക്രഷ് ആയിരുന്നു അന്ന് ആ ക്യൂട്ട് അവതാരക. മ്യൂസിക് ചാനലുകള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. സണ്‍ മ്യൂസിക്കില്‍ പിറന്നാള്‍ ആശംസിച്ചു പാട്ടുകള്‍ ഡെഡിക്കേറ്റു ചെയ്യുന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നതു മഹാലക്ഷ്മി ആയിരുന്നു. സംഭവം വന്‍ ഹിറ്റായതോടെ ധാരാളം ആരാധകരും. രവിന്ദറിന്റെ ശ്രദ്ധയിലും ഈ പരിപാടി പതിഞ്ഞിരുന്നു. പഠനകാലത്ത് തന്നെ വളരെ കുസൃതിയായിരുന്നു മഹാലക്ഷ്മി. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചതിനിടയ്ക്ക് ഒന്‍പതു സ്‌കൂളുകള്‍ മാറിയിരുന്നു.

അച്ഛന്‍ ശങ്കര്‍അയ്യ സിനിമയില്‍ കൊറിയോഗ്രഫറാണ്. ആര്‍ആര്‍ആര്‍, ബാഹുബലി, പൊന്നിയിന്‍സെല്‍വന്‍ തുടങ്ങിയ വന്‍സിനിമകളുടെ നൃത്തസംവിധാന സംഘത്തിനൊപ്പം അച്ഛന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊക്കൊ ബാബു എന്നൊരു ബംഗാളി സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. പക്ഷേ, അഭിനയം എന്ന മോഹവുമായി മഹാലക്ഷ്മിയ്ക്ക് വീട്ടില്‍ കയറാന്‍ കഴിയുമായിരുന്നില്ല. അത്രയ്ക്ക് സ്ട്രിക്ടായിരുന്നു വീട്ടിലെ കാര്യങ്ങള്‍. അതിനിടയ്ക്ക് കോളജില്‍ പഠിക്കുമ്പോഴാണ് ഒരു സുഹൃത്ത് മഹാലക്ഷ്മിയുടെ ഫോട്ടോ സണ്‍ ടിവിയിലേക്ക് അയച്ചു കൊടുക്കുന്നത്. അവര്‍ ഓഡിഷന് വിളിക്കുമ്പോഴാണു സംഗതി അറിഞ്ഞത് തന്നെ.

വീട്ടില്‍ പറഞ്ഞപ്പോഴേ 'നോ' പറഞ്ഞു. പിന്നെ കരച്ചില്‍, വാശി, അറ്റകൈയ്ക്ക് അവസാന അടവിറക്കി, ആത്മഹത്യാ ഭീഷണി. അതില്‍ അച്ഛനും അമ്മയും വീണു. അങ്ങനെ വിഡിയോ ജോക്കി ആയി. രവിന്ദര്‍ അക്കാലത്ത് സിനിമ കാണലും ഭക്ഷണം കഴിക്കുന്നതും ഹോബി ആക്കിയ കാലമായിരുന്നു. എന്‍ജിനീയറിങ് പഠനം കഴിഞ്ഞ് ടെക്കി ആയി. പിന്നീടു സ്വിറ്റ്സര്‍ലന്‍ഡില്‍ എംബിഎ പഠിക്കാന്‍ പോയി. തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ജോലി. ടെലികോം വിദഗ്ധനായി ലാറ്റിനമേരിക്കയിലും സൗത്ത് അമേരിക്കയിലും പ്രോജക്ടുകള്‍ ചെയ്തു. അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്.

ഒരു തമിഴ് ചാനലില്‍ താരനിശയുമായി ബന്ധപ്പെട്ടു ചര്‍ച്ചയ്ക്കു പോയതാണ്. അവിടെ നിന്നാണു സിനിമാ നിര്‍മാണത്തില്‍ നിക്ഷേപമിറക്കാനായി ഒരാളെ കണ്ടെത്തുന്നത്. അങ്ങനെ 13 വര്‍ഷം മുന്‍പ് ആദ്യ സിനിമ നളനും നന്ദിനിയും നിര്‍മിച്ചു. തിരിച്ചറിയും വരെ സിനിമ ഒരു മിത്താണ്. അകലെ നിന്നു കൈമാടി വിളിച്ചു കൊണ്ടേയിരിക്കും. മോഹത്തോടെ നമ്മളതില്‍ വീഴും. പക്ഷേ, ബിസിനസില്‍ പരാജയമായിരിക്കും. അതാണ് ആദ്യ സിനിമയില്‍ പറ്റിയത്. പിന്നീടു ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയവും സിനിമയിലേക്കു മാറി.

അക്കാലത്താണ് മഹാലക്ഷ്മി സീരിയലിലേക്ക് കടന്നു വരുന്നത്. രാധികാ ശരത് കുമാറിന്റെ മകളുടെ റോള്‍ അഭിനയിച്ചാണു സീരിയലിലേക്ക് എത്തിയത്. ടെലിവിഷനിലെ അവതരണം കണ്ട് ഇഷ്ടപ്പെട്ടാണ് സീരിയലിലേക്കു വിളിക്കുന്നത്. അച്ഛന്‍ സമ്മതിക്കാത്തതിനാല്‍ അമ്മയോടു മാത്രം പറഞ്ഞ് അഭിനയിക്കാന്‍ പോയി. ചിത്തിയിലെ കാവേരി അതാണ് ആദ്യ കഥാപാത്രം. ആദ്യ എപ്പിസോഡ് അച്ഛനെ കാണിച്ചപ്പോള്‍ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

പക്ഷെ, ആ സീരിയലും കഥാപാത്രവും വലിയ ഹിറ്റായി. തുടര്‍ന്ന് അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചു മുപ്പത്തഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചു. മലയാളത്തില്‍ സ്വാമി അയ്യപ്പന്‍, ഹരിചന്ദനം എന്നീ സീരിയലുകളിലും അഭിനയിച്ചു. മുന്നറിവാന്‍ എന്ന തന്റെ സിനിമയിലേക്കു നായികയെ അന്വേഷിക്കുകയായിരുന്നു രവിന്ദര്‍ അപ്പോള്‍. അങ്ങനെയാണ് കാസ്റ്റിങ് ഡയറക്ടര്‍ മഹാലക്ഷ്മിയെ കുറിച്ചു പറഞ്ഞത്. ഷൂട്ടിംഗിനിടയില്‍ മഹാലക്ഷ്മിയെ ശ്രദ്ധിച്ചിരുന്നു. കൃത്യസമയത്തു സെറ്റിലെത്തും. രാവിലെ മുതല്‍ വൈകിട്ടുവരെ കോസ്റ്റ്യൂം ഇട്ടിരുന്നിട്ട്, ഷൂട്ടില്ലെന്ന് അറിയിച്ചാലും പരാതി പറയില്ല. ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥത. ഇതൊക്കെ രവിന്ദറിനെ ആകര്‍ഷിച്ചു. അങ്ങനെയാണ് ഒരു ഡിന്നറിന് പോയിരിക്കവേ
മിസ്സിസ്സ് രവിന്ദറാകുവാന്‍ താല്‍പര്യമുണ്ടോയെന്ന് തുറന്നു ചോദിച്ചത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് തിരുപ്പതിയില്‍ വച്ച് വിവാഹം കഴിഞ്ഞു.


 

Ravindar Chandrasekaran and Mahalakshmi love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES