ബിഗ്‌ബോസ് സീസണ്‍ ടു! പ്രേക്ഷകരെ അമ്പരപ്പിച്ച് പ്രൊഫസര്‍ രജിത്കുമാര്‍! തൂവെള്ള താടിയും വെളുത്ത വസ്ത്രങ്ങളും ഇനി ഇല്ല

Malayalilife
ബിഗ്‌ബോസ് സീസണ്‍ ടു!  പ്രേക്ഷകരെ അമ്പരപ്പിച്ച് പ്രൊഫസര്‍  രജിത്കുമാര്‍! തൂവെള്ള താടിയും വെളുത്ത വസ്ത്രങ്ങളും  ഇനി ഇല്ല

നിരവധി വിവാദങ്ങളൊടെയാണ് ബിഗ്‌ബോസ് മലയാളം ആദ്യ സീസണ്‍ അവസാനിച്ചത്. സാബുമോനാണ് ആദ്യ സീസണില്‍ വിജയിയായത്. ഇത്തവണ ആരൊക്കെയാകും മത്സരാര്‍ത്ഥികള്‍ എന്നറിയാനുളള ആകാംഷയിലിയാരുന്നു പ്രേക്ഷകര്‍. പ്രേക്ഷകര്‍ക്ക് സുപരിചിതരായ ആളുകളാണ് ഇത്തവണ അധികവും മത്സരാര്‍ത്ഥികളായി എത്തിയത്. മിക്ക മത്സരാര്‍ത്ഥികളുടെ വരവ് പ്രേക്ഷകരെ ഞെട്ടിച്ചുവെങ്കിലും പ്രെഫസര്‍ രജത്തിന്റെ രൂപമാറ്റമാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. എന്തായാലും വന്‍ മേക്കോവറിലാണ് രജിത്കുമാര്‍ ബിഗ് ബോസ് വേദിയിലേക്ക് എത്തിയത് തൂവെള്ള താടിയിലും വെളുത്ത വസ്ത്രങ്ങളിലുമാണ് അദ്ദേഹത്തെ മുന്‍പ് കണ്ടിട്ടുള്ളതെങ്കില്‍ താടി എടുത്ത്, മുടിയും മീശയും കറുപ്പിച്ചാണ് പുതിയ അപ്പിയറന്‍സ്.രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ്,ശ്രീശങ്കര കോളേജിലെ ബോട്ടണി ലക്ചററായിരുന്നു രജിത്കുമാര്‍  .അക്കാലാത്ത് കോളേജില്‍ നടന്ന ഒരു പരിപാടിയില്‍ രജിത്കുമാര്‍ പ്രഭാക്ഷണം നടത്തി .പ്രഭാഷണത്തിനിടെ രജിത് കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണ് എന്നാക്ഷേപിച്ച് ആര്യ എന്ന ഒരു ബിരുദ വിദ്യാര്‍ത്ഥിനി കൂകി വിളിച്ചു .എന്തായാലും, ആ കൂവല്‍ ആര്യയ്ക്ക് കയ്യടികള്‍ നേടിക്കൊടുത്തു. ഡോ. രജിത് കുമാറിന് തുടര്‍ച്ചയായ പ്രഭാഷണങ്ങള്‍ക്കുള്ള അവസരങ്ങളും. വെളുത്ത താടിയുള്ള ആ കൃശഗാത്രന്‍ പിന്നീടങ്ങോട്ട് നിരവധി വിവാദങ്ങളുടെ ഭാഗമായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു കവിഞ്ഞുനിന്നു.

ആദ്യദിവസം ബിഗ് ബോസ് ഹൗസില്‍ വര്‍ഷങ്ങളായി താന്‍ പിന്തുടരുന്ന ഒരു ശീലത്തെക്കുറിച്ച് അദ്ദേഹം മറ്റ് മത്സരാര്‍ഥികളോട് വിശദീകരിച്ചു. ഒരു ദിവസം ആരോടെങ്കിലും തെറ്റ് ചെയ്‌തെന്ന് തോന്നിയാല്‍ കിടക്കുന്നതിന് മുന്‍പ് അയാളോട് മാപ്പ് പറയുമെന്നും അല്ലാത്തപക്ഷം പശ്ചാത്തപിക്കുമെന്നും രജിത് കുമാര്‍ ഒപ്പമുള്ളവരോട് പറഞ്ഞു. താന്‍ കഴിഞ്ഞ 15 വര്‍ഷമായി അനുവര്‍ത്തിക്കുന്ന ശീലമാണ് ഇതെന്നും.ആദ്യദിനം കൂട്ടത്തിലെ ഒരാളോട് ക്ഷമ ചോദിക്കുകയും ചെയ്തു രജിത്. ആര്യയോടാണ് രജിത്കുമാര്‍ ക്ഷമ ചോദിച്ചത്. ഒരു കുട്ടിയുടെ അമ്മയാണ് ആര്യയെന്ന് ആരോ പറഞ്ഞപ്പോള്‍ താന്‍ എന്തോ കമന്റ് പറഞ്ഞെന്നും അത് അനുചിതമാണെന്ന് തോന്നിയതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് രജിത് പറഞ്ഞത്. എന്നാല്‍ അത് താന്‍ കാര്യമായെടുത്തില്ലെന്നായിരുന്നു ആര്യയുടെ മറുപടി. സിംഗിള്‍ പേരന്റ് ആയ ആര്യയുടെ മകള്‍ റോയയും ബിഗ് ബോസ് ഉദ്ഘാടന വേദിയില്‍ എത്തിയിരുന്നു.വേഷഭൂഷാദികളില്‍ വളരെ വ്യത്യസ്തനാണ് രജിത്കുമാര്‍. ഡോ.രജിത് കുമാറിന്. വെള്ളവസ്ത്രങ്ങളോടാണ് കമ്പം. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദം. അവിടെ മികച്ച വിദ്യാര്‍ത്ഥിയെന്ന പേരുനേടി. പന്തളം എന്‍എസ്എസ് കോളേജില്‍ ബോട്ടണി ബിരുദാനന്തര ബിരുദം പഠിച്ച് ഒന്നാം റാങ്കോടെ പാസായി.മൈക്രോബയോളജിയില്‍ എംഫിലും ഡോക്ടറേറ്റും. ബോട്ടണിയിലെ ബിരുദങ്ങള്‍ക്ക് പുറമേ ബിഎഡ്., ലൈബ്രറി സയന്‍സില്‍ ബിരുദം, സൈക്കോതെറാപ്പിയില്‍ എം.എസ്. എന്നിവയെല്ലാമുണ്ട് ഡോ. രജിത് കുമാറിന്.

Read more topics: # proffecer rajath kumar
proffecer rajath kumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES