ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ പ്രമേയത്തോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രേതം. ഡോണ്‍ ബോസ്‌കോയെന്ന മെന്റലിസ്റ്റ് ആയി ജയസൂര്യയെത്തുന്ന ചിത്രത്തിന്റെ 2 ാം ഭാഗത്തിന്റെ ട്രെയിലറിറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ട്രെയിലറിന് ഒരു ദിവസം കൊണ്ട് നേടിയത് ഒരു മില്ല്യണ്‍ കാഴ്ചക്കാരാണ്. രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടില്‍ തന്നെയാണ് പ്രേതം 2 വും ഒരുങ്ങുന്നത്. ജോണ്‍ ഡോണ്‍ ബോസ്‌കോ നേരിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായ കേസാണ് ഇതെന്നാണ് ട്രെയലറില്‍ പറയുന്നത്.
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്മസിന് റിലീസിനൊരുങ്ങുന്ന് ചിത്രത്തില്‍ സാനിയ ഇയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണ, സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
പ്രേതം ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയല്ല പ്രതം 2. ഒരു മനയെ ചുറ്റിപ്പറ്റിയുളള കഥയാണ് പ്രേതം 2 വിലെ പ്രമേയം. വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റര്‍ വി. സാജന്‍. കല മനു ജഗത്, മേക്കപ്പ്‌റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍,
സരിത ജയസൂര്യ, സ്റ്റില്‍സ് ശ്രീനാഥ്, എഡിറ്റര്‍ വി. സാജന്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.