ആദ്യം അമ്മയുടെ ആത്മഹത്യ പിന്നീട് ഭർത്താവിന്റെ മരണം; കുടുംബം നോക്കാൻ സിനിമ ചെയ്യാൻ ഇറങ്ങി തിരിച്ചു; നടി നേഹ അയ്യരുടെ കഥ

Malayalilife
ആദ്യം അമ്മയുടെ ആത്മഹത്യ പിന്നീട് ഭർത്താവിന്റെ മരണം; കുടുംബം നോക്കാൻ സിനിമ ചെയ്യാൻ ഇറങ്ങി തിരിച്ചു; നടി നേഹ അയ്യരുടെ കഥ

പ്രശസ്ത ചലച്ചിത്ര നടിയും ആര്‍ ജെയും മോഡലുമാണ് നേഹ അയ്യര്‍. ടൊവിനോ ചിത്രമായ തരംഗത്തിലും ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീളിലും തകർത്തു അഭിനയിച്ച നടിയാണ് നേഹ. ഈ സിനിമകിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധേ പിടിച്ചു പാറ്റാൻ നടിക്ക് സാധിച്ചു എന്നതാണ് ഏറ്റവും വല്യ കാര്യം. വളരെ കുറച്ചു സിനിമകളിലൂടെ പ്രേക്ഷകർ ശ്രദ്ധിക്കണമെങ്കിൽ അത് അത്രയും ആഴത്തിലുള്ള കഥാപാത്രങ്ങളും അഭിനയവും ആയിരിക്കണം. വെളുത്തു മെലിഞ്ഞു സുന്ദരിയായ താരം ഒരു കുഞ്ഞിന്റെ അമ്മയാണ് ഇപ്പോൾ. സന്തോഷമായി കുടുംബവും ഒത്തു സിനിമയിലും മറ്റും സജീവമാകേണ്ട താരത്തിന് കുറച്ചു വർഷങ്ങൾ കൊടുത്ത ആഘാതം വലുതാണ്. ഓരോ ഓരോ കാര്യങ്ങൾ അടുപ്പിച്ചു സംഭവിച്ചതിലൂടെ ആകെ തളർന്നു പോയ താരം കുഞ്ഞിന്റെ വരവോടു കൂടിയാണ് ചിരിയിലേക്ക് മടങ്ങി വന്നത്. മലയാളി ആണെങ്കിലും വളർന്നതും പഠിച്ചതുമെല്ലാം മഹാരാഷ്ട്രയിലാണ്. 1991 ജനിച്ച താരം അവിനാശ് അയ്യർ എന്ന മാർക്കറ്റിംഗ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇവർക്കു ഒരു മകനാണ് ഉള്ളത്. ബാല്യകാലം മുതൽ അറിയാവുന്ന ആലക്കാർ ആയിരുന്നു ഇരുവരും.

2016 ലായിരുന്നു താരത്തിന്റെ അമ്മ മരിക്കുന്നത്. അമ്മ ആത്മഹത്യ ചെയ്തതായിരുന്നു എന്നാണ് വാർത്തകൾ. അതിന്റെ വിഷാദം താരത്തിനെ നന്നായി തന്നെ ബാധിച്ചിരുന്നു. കുറെയധികം വർഷം അതിന്റെ വിഷമത്താൽ ആയിരുന്നു താരത്തിന്റെ ജീവിതം. അപ്പോഴൊക്കെ താരത്തിന്റെ കൂടെ തണലായി ഉണ്ടായിരുന്നത് ഭർത്താവ് അവിനാഷാണ്. പതുക്കെ താരം ആ  വിഷാദത്തിൽ നിന്ന് പുറത്തു വരാൻ തുടങ്ങി. അതുകഴിഞ്ഞപ്പോൾ ആയിരുന്നു അടുത്ത ദുരന്തം താരത്തിനെ തേടി വന്നത്. താരം അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞതിന്റെ അഞ്ചാം ദിവസമാണ് താരത്തിന്റെ ഭർത്താവ് അവിനാഷ് മരിക്കുന്നത്. 2019 ജനുവരി പതിനൊന്നിനാണ് അവിനാശ് മുംബൈയിൽ മരിക്കുന്നത്. അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ പരസ്പരം ഒന്നും മിണ്ടാതെ തമ്മിൽ തമ്മിൽ നോക്കി നിൽക്കുകയായിരുന്നു എന്ന് നടി പറഞ്ഞിരുന്നു. അത്രമേൽ സന്തോഷത്തിലായിരുന്നു ഇരുവരും. എട്ടു വർഷത്തോളം അടുത്ത സുഹൃത്തുക്കളായിരുന്നു എന്നിട്ടാണ് ആറ് വർഷത്തോളം നല്ല ദമ്പതികളുമായതു. ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന സമയത്തായിരുന്നു ഈ വാർത്താ വന്നത്. പക്ഷേ ദൈവനിശ്ചയം ഈ സന്തോഷം അധിക നാൾ പോകണ്ട എന്നായിരുന്നു. കുഞ്ഞ് വരുന്നെന്ന സന്തോഷം പങ്കുവെച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് താരത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. അവിനാഷ് ടേബിൾ ടെന്നീസ് കളിക്കാൻ പോയ സമയം പെട്ടെന്നാണ് അദ്ദേഹം തറയിൽ വീണു എന്ന് പറഞ്ഞുള്ള ഫോൺ എത്തുന്നത്. തല ചുറ്റിയതാകുമെന്ന് കരുതി ഗ്ലൂക്കോസുമെടുത്ത് താരം താഴത്തെ നിലയിലേക്ക് ഓടി ചെന്ന്. എന്നാൽ താഴെ എത്തിയപ്പോൾ കണ്ടത് ജീവനറ്റു കിടക്കുന്ന അവിനാഷിനെയാണ്. ഓടി ചെന്ന് താരം ആദ്യം സിപിആർ കൊടുത്തു എന്നാൽ ഒന്നും സംഭവിച്ചില്ല. ഉടൻ തന്നെ അവിനാഷിനേയും കൊണ്ട് താരം ആശുപത്രിയിലേയ്ക്ക് കുതിച്ചു. അപ്പോഴേക്കും അവസാന മിടിപ്പും നിലച്ചിരുന്നു.

അവിനാഷിന് ഹൃദയാഘാതമായിരുന്നു എന്ന് തനിക്ക് വിശ്വസിക്കാനായിരുന്നില്ല. അവൻ ചെറുപ്പമായിരുന്നു, ആരോഗ്യവാനും. ഇങ്ങനെയായിരുന്നു നടി പിന്നീട് ഈ സംഭവത്തെ പറ്റി കുറിച്ചത്. പിന്നീട് അങ്ങോട്ടുള്ള നാളുകൾ ഭീകരമായിരുന്നു താരത്തിന്. ഒരു മുറിക്കകത്ത് സ്വന്തമായി അടച്ചിട്ടു കഴിഞ്ഞു. ഫോണോ ഒന്നും എടുക്കാതെ മണിക്കൂറോളം കരഞ്ഞു. അങ്ങനെ കുറച്ചു കറുത്ത ദിനങ്ങൾ താരം അനുഭവിച്ചു. എന്നാൽ പിന്നെ പതിയെ കുഞ്ഞിന് വേണ്ടി എല്ലാം മാറ്റി കൊട്നു വന്നു. മാസങ്ങൾക്ക് ശേഷം അവിനാഷിന്റെ ജന്മദിനത്തിൽ തന്നെ കുഞ്ഞിനു ജന്മം നൽകി. ഇപ്പോൾ ജീവിക്കാനുള്ള പ്രതീക്ഷയാണ് തന്റെ കുഞ്ഞ് എന്നും അവനീഷിന്റെ അതേ ചിരിയും കുസൃതിയും മുഖഛായയുമെല്ലാം അതേപടി കുഞ്ഞിനും കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു താരം. അവിനാഷ് പോയിട്ട് ഒരു വർഷം തികഞ്ഞപ്പോൾ ആണ് കുഞ്ഞും വന്നത്. കുഞ്ഞുമായിട്ടുളള ഓരോ ദമ്പതിമാരെ കാണുമ്പോൾ ഇപ്പോഴും വേദനയുണ്ടാകാറുണ്ട്. പക്ഷെ അതെല്ലാം എന്റെ കുഞ്ഞ് അൻഷിന്റെ ചിരി കാണുമ്പോൾ ഞാൻ മറക്കും. എന്റെ അവിനാഷ് മരിച്ചിട്ടില്ല. ഇപ്പോഴും എന്റെ ഒപ്പം തന്നെയുണ്ട് എന്നാണ് താരം കുറിച്ചത്. പ്രിയപ്പെട്ട ഭർത്താവിന്റെ വിയോഗത്തിന് ശേഷം ആറ്റുനോറ്റിരുന്ന കണ്മണിക്ക് ജന്മം നൽകിയ നേഹ അയ്യരുടെ വാർത്ത ഹൃദയം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്.

ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയില്‍ തന്നെ ജീവിതത്തെ കരയ്ക്കടുപ്പിക്കാന്‍ സിനിമയിലേക്ക് താരം വീണ്ടും എത്തിയിരുന്നു. ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലില്‍ അടക്കമുള്ള ചിത്രത്തില്‍ ഭര്‍ത്താവിന്റെ മരണ ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളായിരുന്നു. വിധിയെ തോല്‍പിച്ച് ഒറ്റയ്ക്ക് പോരോടുന്ന നേഹയ്ക്ക് കൂട്ടായാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. നവരാത്രി ദിനത്തിലാണ് കുഞ്ഞിന് അന്‍ഷ് എന്ന് പേരിട്ടത്. ഭാഗം എന്നാണ് പേരിന്റെ അര്‍ത്ഥം. കുഞ്ഞിന്റെ ഒരു വയസ്സു പിറന്നാൾ ആഘോഷിച്ചതും സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു.

neha iyyer malayalam tamil hindi actress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES