Latest News

സംവിധായികയായി നവ്യാനായർ

Malayalilife
സംവിധായികയായി നവ്യാനായർ

ർത്തകിയും ചലച്ചിത്ര താരവുമായ നവ്യാനായർ അവതരിപ്പിക്കുന്ന നൃത്താവിഷ്കാരമാണ് 'ചിന്നം ചിറുകിളിയെ'. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള നിസ്വാർത്ഥ സ്നേഹത്തെ പ്രമേയമാക്കിയ നൃത്താവിഷ്കാര വീ‌ഡിയോയാണിത്. കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹവും കരുതലും,​ കുഞ്ഞ് നഷ്ടപ്പെടുമ്പോഴുള്ള വേദനയും സമകാലിക സാഹചര്യത്തിലൂടെ അവതരിപ്പിക്കുകയാണ് ഇതിലൂടെ. ഒരു അമ്മ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയാണ് വീഡിയോയിൽ. തമിഴ് കവി ഭാരതിയാരുടെ കവിതയാണ് ദൃശ്യാവിഷ്കാരമാണ് 'ചിന്നം ചിറുകിളിയെ'യ്ക്ക് ആധാരം.

ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള പദ്ദതിയായ സ്പെക്ട്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നവംബർ 15ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 'ചിന്നം ചിറുകിളിയെ' പ്രകാശനം ചെയ്യും. വീഡിയോയിൽ അഭിയിച്ചതും സംവിധാനം ചെയ്തതും നവ്യ തന്നെയാണ്.

navya-nair-acting-and-directing-musical-video-chinnam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES