നേരെ നോക്കാതെയോ ചിന്തിക്കാതെയോ തിരഞ്ഞെടുത്ത സിനിമകളിൽ അഭിനയിക്കേണ്ടി വന്നു; മനോജ് കെ ജയന്റെ പരാജയങ്ങളുടെ കഥ

Malayalilife
നേരെ നോക്കാതെയോ ചിന്തിക്കാതെയോ തിരഞ്ഞെടുത്ത സിനിമകളിൽ അഭിനയിക്കേണ്ടി വന്നു; മനോജ് കെ ജയന്റെ പരാജയങ്ങളുടെ കഥ

നൂറ്റിമുപ്പതോളം സിനിമകളും കുറച്ച സീരിയലുകളൂം കൊണ്ട് തെന്നിന്ത്യയിലെ ഒരു മികച്ച നടനായി മാറിയ വ്യക്തിയാണ് മനോജ് കെ ജയൻ. കർണാടക സംഗീതജ്ഞനായ ജയന്റെ മകനായി കോട്ടയത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. പക്ഷേ ചില കാരണങ്ങളാൽ ഈ സിനിമ പുറത്തിറങ്ങിയില്ല. 1999 ൽ മലയാളത്തിൽ ഇന്നും തിളങ്ങുന്ന താരം നടി ഉർവശിയെ കല്യാണം കഴിച്ചു. കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജലക്ഷ്മിയാണ് ഇവരുടെ മകൾ. പ്രണയിച്ച് വിവാഹം ചെയ്ത ഈ ദമ്പതികൾ ചില കാരണങ്ങളാൽ 2008 ഇത് വേർപിരിഞ്ഞു. പിന്നീട് മനോജ് കെ ജയൻ 2011 ആശാ എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഇവർക്ക് അമൃത് എന്നൊരു മകനുമുണ്ട്. ആശയുടെയും രണ്ടാം വിവാഹമാണ്. ആദ്യത്തെ ബന്ധത്തിൽ ചിന്നു എന്ന് വിളിക്കുന്ന ശ്രയ എന്ന പെൺകുട്ടിയുണ്ട്. ഈ കുട്ടി പിതാവിനോടൊപ്പം യു കെയിലാണ്. മനോജിന്റെയും ആശയുടെയും കൂടെയാണ് ഇപ്പോൾ കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്ക് അമ്മയെ കാണണം എന്ന് തോന്നുമ്പോൾ അവൾ പോകും, ഞങ്ങൾ തമ്മിൽ ശത്രുത ഒന്നുമില്ല എന്നൊക്കെ മനോജ് പറഞ്ഞിട്ടുണ്ടായിരുന്നു.

1990ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992ൽ പുറത്തിറങ്ങിയ സർഗത്തിലെ "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഇതായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും "കുട്ടൻ തമ്പുരാനെ" അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്ത് മലയാളത്തിലെ മികച്ച നടനായി ഇന്നും നിലനിൽക്കുന്നു. മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് തമിഴിലും ഏറെ അവസരങ്ങൾ ലഭിച്ചു. നായകവേഷത്തിൽ അധികം തിളങ്ങാൻ താരത്തിന് സാധിച്ചില്ലായിരുന്നുവെങ്കിലും ക്യാരക്ടർ റോളുകളിൽ മനോജ് കെ ജയൻ എന്ന താരം മിന്നി തന്നെയാണ് നിന്നതു. കുട്ടൻ തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട അഭിനയ മുഖം തുറന്നു കാണിച്ചു എന്ന് പറയാം. ഇന്നും മലയാളികൾക്ക് ഈ കഥാപാത്രങ്ങൾ ഒന്നും തന്നെ മറക്കാൻ സാധിക്കില്ല.

എല്ലാ നടന്മാരുടെ എന്നപോലെ ഇദ്ദേഹത്തിന്റെ ജീവിതത്തിലും കുറച്ചധികം പരാജയം അനുഭവിച്ച നാളുകളും താരത്തിന് ഉണ്ടായിരുന്നു. തൊണ്ണൂറുകളുടെ അവസാനം പുറത്തിറങ്ങിയ ആഘോഷം, കലാപം, സൂര്യകിരീടം, കുങ്കുമച്ചെപ്പ് ,തുടങ്ങിയ മനോജ് കെ ജയൻ നായകനായ സിനിമകളുടെ പരാജയം മനോജ് കെ ജയൻ എന്ന നായക നടന് വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു. ഇത് അദ്ദേഹത്തിനെ ചില നല്ല കഥാപാത്രങ്ങളിൽ നിന്ന് വേർപിരിച്ചു. നേരെ നോക്കാതെയോ ചിന്തിക്കാതെയോ തിരഞ്ഞെടുത്ത സിനിമകളിൽ അഭിനയിക്കേണ്ടി വന്നു എന്ന് പിന്നീട് നടൻ പറഞ്ഞിട്ടുണ്ട്. ആ സമയം വീടിന്റെ പണി നടക്കുകയായിരുന്നു എന്നും, തനിക്ക് ഉണ്ടായിരുന്ന ആകെ തൊഴിൽ സിനിമയാണെന്നും അതുകൊണ്ടാണ് അങ്ങനെയൊക്കെ അങ്ങനെ ചില സിനിമകൾ ചിന്തിക്കാതെ ചെയ്തത് എന്നാണ് താരം പറഞ്ഞിരുന്നു. രതൻ സാറിന്റെ ‘ചുരം’ എന്ന സിനിമ പോലും നായകനെന നിലയിൽ താരത്തിന് പിടിച്ച് നിൽക്കാൻ ആയില്ല എന്നുള്ളതാണ് സത്യം. 

Read more topics: # manoj k jayan ,# family ,# movie
manoj k jayan family movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES