45-ാം വയസില്‍ 145 കോടിയുടെ ആസ്തിയ്ക്കുടമ; ണ്ണിയാല്‍ തീരാത്ത സ്വത്തുക്കള്‍ വേറെയും; അവകാശികളായി ആരുമില്ല; ലേഡി സൂപ്പര്‍ സ്റ്റാറിന്റെ സമ്പാദ്യം ഇനിയാര്‍ക്ക്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയമായി മഞ്ജു വാര്യരുടെ ജീവിതം

Malayalilife
 45-ാം വയസില്‍ 145 കോടിയുടെ ആസ്തിയ്ക്കുടമ; ണ്ണിയാല്‍ തീരാത്ത സ്വത്തുക്കള്‍ വേറെയും; അവകാശികളായി ആരുമില്ല; ലേഡി സൂപ്പര്‍ സ്റ്റാറിന്റെ സമ്പാദ്യം ഇനിയാര്‍ക്ക്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയമായി മഞ്ജു വാര്യരുടെ ജീവിതം

ണ്ടു ദിവസം മുന്നേയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ തന്റെ 45-ാം പിറന്നാള്‍ ആഘോഷിച്ചത്. സിനിമാ ലോകം മുഴുവന്‍ ആശംസകള്‍ ചൊരിഞ്ഞ മഞ്ജുവിന് ഇത് പുനര്‍ജന്മത്തിന്റെ എട്ടാം വര്‍ഷം കൂടിയാണ്. കാരണം, 37-ാം വയസില്‍ നടന്‍ ദിലീപുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച് ആലുവയിലെ വീട്ടില്‍ നിന്നും പടിയിറങ്ങിയ മഞ്ജു പിന്നീട് ഇങ്ങോട്ട് കാണിച്ചു തന്നത് ഒ്രു പുനര്‍ജന്മത്തിന്റെ കരുത്ത് തന്നെയാണ്. പ്രതിഭാധനയായ ഒരു ക്ലാസിക്കല്‍ നര്‍ത്തകിയില്‍ നിന്ന് സിനിമ വ്യവസായത്തിലെ ഒരു പ്രമുഖ ഐക്കണിലേക്കുള്ള മഞ്ജുവിന്റെ യാത്ര ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനവും കൂടിയാണ്.

1978 സെപ്റ്റംബര്‍ 10ന് നാഗര്‍കോവിലിലാണ് മഞ്ജു വാര്യര്‍ ജനിച്ചത്. ശാസ്ത്രീയ നൃത്തത്തോട് മഞ്ജുവിന് ഏറെ താല്‍പര്യമുണ്ടായിരുന്നു. ചെറുപ്പം മുതലേ പരിശീലനം സിദ്ധിച്ച നര്‍ത്തകിയായിരുന്നു താരം. കേരള യുവജനോത്സവത്തിലും മഞ്ജു തന്റെ കഴിവ് തെളിയിച്ചു. രണ്ടു തവണ കലാതിലകം പുരസ്‌കാരം നേടിയത് താരത്തിന്റെ അസാധാരണ കഴിവിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ്. 1995ല്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ സിനിമയിലേക്ക് എത്തിയത്. പതിനെട്ടാം വയസ്സില്‍ 'സല്ലാപ'ത്തിലൂടെ നായികയായി. ഈ ചിത്രമാണ് മഞ്ജുവിന് മലയാള സിനിമയില്‍ ഇടം നേടിക്കൊടുത്തത്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം തേടിയെത്തി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്.

സിനിമയിലെ പുതിയ താരോദയമായി തിളങ്ങി നില്‍ക്കവേയാണ് 1998ല്‍ ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം കഴിഞ്ഞത്. മഞ്ജുവിന്റെ ആരാധകര്‍ക്ക് വലിയ ഷോക്കായിരുന്നു ആ വാര്‍ത്ത. സ്‌ക്രീനില്‍ കണ്ടു കൊതി തീരും മുന്നേയുള്ള മഞ്ജു സിനിമയില്‍ നിന്നും അപ്രത്യക്ഷമായതോടെ മഞ്ജുവിന്റെ ഭര്‍ത്താവ് എന്ന പദവി ദിലീപിന് നല്‍കിയ മൈലേജ് ചെറുതല്ല. നിരവധി സൂപ്പര്‍ ഹിറ്റ് കഥാപാത്രങ്ങള്‍ പിന്നീട് ദിലീപിനെ തേടിയെത്തി. ദിലീപിന്റെ നായികമാരെ തെരഞ്ഞെടുക്കുന്നതടക്കം സകല കാര്യങ്ങളുടെയും ഉത്തരവാദിത്വം മഞ്ജു ഏറ്റെടുത്തിരുന്നു. ദിലീപിന്റെ എല്ലാ ചിത്രങ്ങളുടെയും അക്കൗണ്ട് വിവരങ്ങളും ഹോട്ടല്‍ അടക്കമുള്ള ബിസിനസ് സംരംഭങ്ങളും എല്ലാം നോക്കി നടത്തിയത് മഞ്ജുവായിരുന്നു. അതിനിടെ മകള്‍ കൂടി ജനിച്ചതോടെ മഞ്ജു ഫുള്‍ ബിസിയായെന്ന് ദിലീപ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

നിരവധി ചിത്രങ്ങളില്‍ ദിലീപ് - കാവ്യ ജോഡികള്‍ ഒന്നിച്ചതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പും പരന്നു. എന്നാല്‍ ഇതൊന്നും മഞ്ജു കണക്കിലെടുത്തിരുന്നില്ല. എന്നാല്‍, ഒടുക്കം അതൊക്കെ സത്യമാണെന്ന തിരിച്ചറിവ് ഉണ്ടായെങ്കിലും മകളെ കുറിച്ചുള്ള ആധിയായിരുന്നു മഞ്ജുവിന്. മീനാക്ഷിയ്ക്ക് എന്നും വീട്ടില്‍ കാണുന്ന അമ്മയേക്കാള്‍ ഇഷ്ടം വല്ലപ്പോഴും അവള്‍ക്കരികിലേക്ക് സ്നേഹം മാത്രം പകര്‍ന്നെത്തുന്ന അച്ഛനെയായിരുന്നു. ആ ഇഷ്ടം കണക്കിലെടുത്താണ് അവളുടെ 15-ാം വയസില്‍ വിവാഹ മോചനം നേടുമ്പോള്‍ മഞ്ജു മകളെ ദിലീപിന് വിട്ടു നല്‍കാനുള്ള കാരണവും.

2015ല്‍ വിവാഹമോചനം നേടി കൊച്ചിയിലെ കുടുംബകോടതിയില്‍ നിന്നും കരഞ്ഞുകൊണ്ട് മഞ്ജു പുറത്തിറങ്ങിയപ്പോള്‍ ലോകം കീഴടക്കിയ ആഹ്ലാദമായിരുന്നു ദിലീപിന്റെ മുഖത്ത്. ദിലീപിന്റെ സ്വത്തുക്കളില്‍ അവകാശമുണ്ടായിട്ടും അതെല്ലാം വേണ്ടെന്നു വച്ച് വെറും കയ്യോടെ പുറത്തേക്ക് പുറത്തേക്ക് ഇറങ്ങിയ മഞ്ജുവിനൊപ്പം അന്ന് മാതാപിതാക്കളും അനിയന്‍ മധു വാര്യരും കുടുംബവും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് എട്ടു വര്‍ഷത്തിനിപ്പുറം മലയാളവും കടന്ന് മഞ്ജു തമിഴിലേക്കും എത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റുള്ള മലയാള നടിമാരെ കടത്തിവെട്ടും. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതല്‍ ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്. മഞ്ജു അമ്മയ്ക്കും സഹോദരനും കുടുംബത്തിനൊപ്പവുമായതിനാല്‍ മഞ്ജു അധ്വാനിക്കുന്നതൊക്കെയും ഇനി മഞ്ജുവിന്റെ സഹോദരന്റെ മകള്‍ ആവണിക്ക് വേണ്ടിയാകും എന്നുള്ള സംസാരവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

Read more topics: # മഞ്ജു വാര്യ
manju warrier life and asset

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES