എന്റെ മാനസപുത്രിയിലെ സോഫിയയെ ഇനിയും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും ശ്രീകല ശശിധരന്‍ ഓര്‍മിക്കപ്പെടുന്നത് സോഫിയയിലൂടെയാണ്. വിവാഹശേഷവും സീരിയലില്‍ സജീവമായിരുന്ന താരം ഇപ്പോള്‍ ഭര്‍ത്താവിനും മകനുമൊപ്പം യുകെയിലാണ് താമസിക്കുന്നത്. നടിയുടെ വിശേഷങ്ങള്‍ അറിയാം.
കണ്ണൂര്‍ ചെറുകുന്ന് സ്വദേശിനിയാണ് ശ്രീകല. ചെറുപ്പം മുതല്‍ തന്നെ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശ്രീകല കലാതിലകമായിരുന്നു. ഇവിടെ നിന്നാണ് അഭിനയത്തിലേക്ക് ശ്രീകല എത്തുന്നത്. കെ.കെ രാജീവിന്റെ 'ഓര്‍മയാണ് ആദ്യ സീരിയല്‍. പിന്നീട് അമ്മമനസ്സ്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സീരിയലുകള്‍ ചെയ്തു. പക്ഷേ ശ്രീകലയ്ക്ക് ബ്രേക്കായത് മാനസപുത്രിയാണ്. അതോടെ മലയാളികളുടെ മുഴുവന്‍ മാനസപുത്രിയായി സോഫിയ എന്ന കഥാപാത്രം മാറി. ഇതിന് ശേഷമായിരുന്നു ശ്രീകലയുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയിച്ച അമ്മ എന്ന സീരിയലും സൂപ്പര്‍ഹിറ്റായിരുന്നു. ഈ സമയത്താണ് ശ്രീകല ഗര്‍ഭിണിയായതെങ്കിലും ഏഴുമാസത്തോളം അഭിനയിച്ചു. പിന്നീട് മകന്‍ ജനിച്ച ശേഷം എത്തിയ രാത്രി മഴ എന്ന സീരിയലും ശ്രദ്ധിക്കപ്പെട്ടു.
അടുത്ത ബന്ധു കൂടിയായ വിപിനെ ശ്രീകല പ്രണയിച്ചാണ് വിവാഹം ചെയ്തത്. സൊഫ്റ്റ് വെയര്‍ എഞ്ചിനായറാണ് വിപിന്‍. ഇപ്പോള്‍ വിപിന്‍ യുകെയിലാണ് ജോലി ചെയ്യുന്നത്. അല്‍പ നാളുകള്‍ക്ക് മുമ്പ് സ്വാമി അയ്യപ്പനിലൂടെ ശ്രീകല സീരിയല്‍ രംഗത്തേക്ക് എത്തിയെങ്കിലും താരത്തിന്റെ അമ്മയുടെ അകാലമരണം സംഭവിച്ചതോടെ അഭിനയത്തിന് താല്‍കാലികമായി വിട പറഞ്ഞിരിക്കുകയാണ് ശ്രീകല. അഭിനയിക്കാന്‍ പിന്തുണ നല്‍കി താങ്ങും തണലുമായിരുന്ന അമ്മ മരിച്ചത് ശ്രീകലയ്ക്ക് താങ്ങാവുന്നതിലും അധികമായി. ഇതോടെയാണ് ഭര്‍ത്താവിനടുത്തേക്ക് ശ്രീകല മടങ്ങി. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് സ്‌ട്രോബറി തോട്ടത്തില്‍ നിന്നുള്ള ഒരു വീഡിയോ ശ്രീകല പങ്കുവച്ചതോടെയാണ് നടിയെ വീണ്ടും ആരാധകര്‍ തിരക്കിതുടങ്ങിയത്. നിരവധി അവസരങ്ങള്‍ എത്തിയതെല്ലാം വേണ്ടെന്ന് വച്ചാണ് താരം ഭര്‍ത്താവിനും മകനുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്നത്. ഇനിയും നാട്ടിലേക്ക് എത്തുമ്പോള്‍ അഭിനയം തുടരുമെന്ന് തന്നെ ശ്രീകല പറയുന്നു.
നേരത്തെ സിംഗപ്പൂരില്‍ താമസിച്ചപ്പോഴുള്ള രസകരമായ അനുഭവം ശ്രീലക പങ്കുവച്ചിരുന്നു. സിംഗപൂരില്‍ വച്ച താന്‍ ഇറക്കം കുറഞ്ഞ ചില വസ്ത്രങ്ങള്‍ ധരിച്ച് ചിത്രങ്ങള്‍ എടുത്തിരുന്നു. പിന്നീട് ആ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ നിരവധി മെസ്സേജുകളാണ് തനിക്ക് വന്നതെന്നും പലരും നാട്ടിന്‍ പുറത്തുകാരിയായി കാണാനാണ് ഇഷ്ടപ്പെടുന്നത് അത്തരത്തിലെ വസ്ത്രങ്ങളെ ധരിക്കാവു എന്നൊക്കെ മെസ്സേജ് ചെയ്തുവെന്നും ശ്രീകല പറയുന്നു. സാമ്വേദ് എന്നാണ് ശ്രീകലയുടെ മകന്റെ പേര്.