Latest News

ദേ ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍; ഈ കമ്മല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്; പേര് ശിവാനന്ദന്‍; ട്രെയിലറില്‍ നിറഞ്ഞ വാലിബന്റെ സ്വര്‍ണക്കമ്മല്‍ പിറന്ന വീഡിയോ കാണാം

Malayalilife
 ദേ ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍; ഈ കമ്മല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്; പേര് ശിവാനന്ദന്‍; ട്രെയിലറില്‍ നിറഞ്ഞ വാലിബന്റെ സ്വര്‍ണക്കമ്മല്‍ പിറന്ന വീഡിയോ കാണാം

ണ്ട് ദിവസങ്ങള്‍ക്കുമുമ്പാണ് മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ ഇന്നുവരെ കാണാത്ത ലുക്കും സംഭാഷണങ്ങളുമായിരുന്നു ടീസറിന്റെ പ്രത്യേകത. ട്രെയിലര്‍ പത്ത് മില്യണ്‍ വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ് '

കണ്‍കണ്ടത് പൊയ്..' എന്ന് പറഞ്ഞ് തുടങ്ങുന്ന ടീസറില്‍ ആദ്യം കാണിക്കുന്നത് മോഹന്‍ലാല്‍ അണിഞ്ഞിരിക്കുന്ന കമ്മല്‍ ആണ്. കാതില്‍ ചുറ്റികിടക്കുന്ന മഞ്ഞനിറത്തിലുള്ള കല്ല് പതിപ്പിച്ച പ്രത്യേകതയുള്ള കമ്മല്‍ ശ്രദ്ധ നേടിയിരുന്നു.

ടീസറിനൊപ്പം കമ്മലും വൈറലാതോടെ ഇതിന് പിന്നിലെ കഥ പങ്കുവച്ച് എത്തിയ സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. ''ഇതാണ് വാലിബന്‍ സിനിമയില്‍ ലാലേട്ടന്‍ ഉപയോഗിച്ച കമ്മല്‍.''

''ഇത് ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെയും കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്തിന്റെയും നിര്‍ദേശപ്രകാരം ചെയ്ത കമ്മലാണ്. ഈ കമ്മല്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് എന്റെ അച്ഛനാണ്. അച്ഛന്റെ പേര് ശിവാനന്ദന്‍ എന്നാണ്. എന്റെ അച്ഛന്‍ സ്വര്‍ണപ്പണിക്കാരനാണ്.''

'കൃഷ്ണപുരം കോഓപ്പറേറ്റീവ് ബാങ്കില്‍ ആണ് അച്ഛന്‍ വര്‍ക്ക് ചെയ്യുന്നത്. ഈ ഒരു ആഭരണത്തിന് റഫ് ഫീല്‍ വേണം, കൈകൊണ്ടു നിര്‍മിച്ചതാകണം എന്നാണ് ലിജോ സാര്‍ പറഞ്ഞത്. അപ്രകാരം ആണ് ഈ കമ്മല്‍ ഉണ്ടാക്കിയത്. ഇന്നലെ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമായി.''

''ടീറിന്റെ ആദ്യ ഷോട്ടില്‍ തന്നെ ഈ ഒരു കമ്മല്‍ കാണിക്കുന്നുണ്ട്. ഞങ്ങളുടെ സന്തോഷം പങ്കുവക്കാനാണ് ഈ വിഡിയോ ഇടുന്നത്'' എന്നാണ് സേതു ശിവാനന്ദന്‍ പറയുന്നത്. 

ജനുവരി 25ന് ആണ് മലൈകോട്ടൈ വാലിബന്‍ തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

 

malaikottai vaaliban ornament

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES