Latest News

കഥ പറയാനെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഉണ്ണിമുകുന്ദന് അവസരം; പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്തരിക്കാന്‍ കോടതി ഉത്തരവ്

Malayalilife
  കഥ പറയാനെത്തിയ യുവതിയെ  മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഉണ്ണിമുകുന്ദന് അവസരം;  പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്തരിക്കാന്‍  കോടതി ഉത്തരവ്

ണ്ണി മുകുന്ദനെതിരായ പീഡനക്കേസില്‍ പുതിയ ട്വിസ്റ്റുകള്‍. പരാതിക്കാരി അടക്കമുള്ള സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിന് എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി.  നേരത്തെ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം സ്വകാര്യ അന്യായം പരിഗണിക്കുന്ന ഉണ്ണിമുകുന്ദന് അനുദിച്ച് നല്‍കി. ഇതോടെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലെ കേസ് പുതിയ തലത്തിലെത്തുകയാണ്.

വിചാരണ ഘട്ടത്തിന് മുമ്പ് തന്നെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിയിക്കാനുള്ള ഉണ്ണി മുകുന്ദന്റെ ശ്രമത്തിന് പുതിയ പ്രതീക്ഷയാണ് കോടതിയുടെ ഉത്തരവ്. തനിക്കെതിരെ അപവാദപ്രചരണം നടത്തുകയും വിവാഹം കഴിച്ചില്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുമെന്നും യുവതി ഭീഷണിപ്പെടുത്തുന്നതായി ഉണ്ണി മുകുന്ദനും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബലാല്‍സംഗ ശ്രമമുള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ചിരിക്കുന്നത്. കേസും മറ്റും ഉണ്ണി മുകുന്ദന്റെ കരിയറിനെ ബാധിക്കാത്ത തരത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. ഇത് എത്രയും വേഗം തീര്‍ക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതിക്കാരെ വിചാരണയ്ക്ക് മുമ്പ് തന്നെ വിസ്തരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചതായിണ് ജില്ലാകോടതി അംഗീകരിച്ചത്.

കേസ്സിലെ പ്രതിയായ ഉണ്ണി മുകുന്ദന്‍ എറണാകുളത്ത് ചേരനല്ലൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ താമസിച്ചുവരവേ ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നും ആയതിനുള്ള കഥ തന്റെ പക്കലുണ്ടെന്നും, സ്‌ക്രിപ്റ്റുമായി വരാമെന്നും പറഞ്ഞ് ഉണ്ണി മുകുന്ദന്റെ വാടക വീട്ടില്‍ പരാതിക്കാരി ചെന്നുവെന്നും ആ സമയം ഉണ്ണി മുകുന്ദന്‍ ടവനിതയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചെന്ന് ആയിരുന്നു കേസിലെ ആരോപണം. ദിവസങ്ങള്‍ക്ക് ശേഷം എറണാകുളം 9-ാം നമ്പര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് കേസ് കൊടുക്കുകയാണ് ചെയ്തത്.

തുടര്‍ന്ന് കോടതി സ്ത്രീയുടേയും രണ്ട് സാക്ഷികളായ അലക്‌സ്, റിനോ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി ഉണ്ണി മുകുന്ദന്റെ പേരില്‍ നടപടിയെടുത്തു. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ പിന്നീട് മജിസ്‌ട്രേറ്റ് ആദ്യം വിസ്തരിച്ച മൂന്ന് സാക്ഷികളേയും വിസ്തരിച്ചു. ആസമയം ആ സാക്ഷികളെ ക്രോസ് ചെയ്യാന്‍ അനുവദിക്കണം. അത് അവകാശമാണ് എന്ന് പ്രതിയുടെ വക്കീല്‍ പറഞ്ഞെങ്കിലും മജിസ്‌ട്രേറ്റ് സമ്മതിച്ചില്ല. പൊലീസ് ചാര്‍ജ്ജ് ചെയ്യാത്ത സ്വകാര്യ അന്യായത്തില്‍ സാക്ഷികളെ ക്രോസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവകാശം പ്രതിക്ക് മാത്രമേ ഉള്ളൂ എന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കുറ്റപത്രം വായിച്ചതിന് ശേഷം മാത്രമേ പ്രതിക്ക് ക്രോസ് ചെയ്യാനുള്ള അവകാശമുള്ളൂ എന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

ആ ഉത്തരവിനെതിരെ പ്രതി ഇയാളുടെ അഭിഭാഷകര്‍ മുഖേന എറണാകുളം സെഷന്‍സ് കോടതിയില്‍ കൊടുത്ത റിവിഷന്‍ ഹര്‍ജിയെത്തുടര്‍ന്ന് കീഴ്‌കോടതി നടപടികള്‍ തല്‍ക്കാലം സ്റ്റേ ചെയ്യുകയും ടി ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കൗസര്‍ എടപ്പകത്ത് പ്രതിയുടെ ഭാഗം വാദമുഖങ്ങള്‍ നിയമവശാല്‍ ശരിയാണെന്ന് കണ്ട് കീഴ്‌ക്കോടതി ഉത്തരവ് അസ്ഥിരപ്പെടുത്തി കേസിലെ മൂന്ന് സാക്ഷികളേയും ക്രോസ് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായി. പ്രതിക്ക് വേണ്ടി അഡ്വ: സി. എം. ടോമി ചെറുവള്ളി, മാത്യൂസ് സ്‌കറിയ, മനു ടോം, ബാലു ടോം, ജിതിന്‍ കെ. ബി. അടങ്ങിയ ടീമാണ് ഹാജരായത്.

ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം. അതുകൊണ്ടുതന്നെ ഞാനും കുടുംബവും വല്ലാതെ പതറിപ്പോയി. ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു. ഇനി നിയമനടപടികളുമായി മുന്നോട്ടുപോകും. പ്രശ്നനങ്ങള്‍ തീരുന്ന ഒരുനാള്‍ വരും. അന്ന് എല്ലാം തുറന്ന് സംസാരിക്കും' - തനിക്കെതിരായ കേസിനെ കുറിച്ച് ഉണ്ണിമുകുന്ദന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മലയാളത്തിന്റെ മസില്‍സ്റ്റാറാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിലും തമിഴിലും തെലുഗിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. മലയാളത്തിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറായി തുടരുന്നതിനിടെയാണ് കേസ്. 
 

investigation-unnimukundan-court order

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക