അജയ കുമാര്‍ എന്ന ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗിന്നസ് പക്രുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
ഞാന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ നിങ്ങളെ ഏല്പിക്കുന്നു ....പ്രോത്സാഹിപ്പിക്കുംമല്ലോ ??!
എന്ന കുറിപ്പോടെയാണ് ഫസ്റ്റ് ലുക്ക് പക്രു പുറത്ത് വിട്ടിരിക്കുന്നത്.സര്‍വ ദീപ്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗിന്നസ് പക്രു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രഞ്ജിത്ത് സ്‌കറിയയാണ്.