ഒരു മികച്ച അഭിനേത്രിയും. നർത്തകിയുമാണ് അവതാരികയുമാണ് സംഗീത കൃഷ് അഥവാ രസിക അഥവാ ദീപ്തി. പല ഭാഷകളിലും താരം പല പേരിലാണ് അറിയപ്പെടുന്നത്. പ്രധാനമായും തമിഴിൽ അഭിനയിക്കുന്ന താരം മലയാളത്തിലും, തെലുങ്കുവിലും, കന്നടയിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി അഭിനയിച്ച 1997 ൽ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രമാണ് താരം മലയാളത്തിൽ അഭിനയിച്ച ആദ്യത്തെ ചിത്രം. നായികയായും മറ്റും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം ആരാധകരെ സമ്പാദിച്ചത്. മലയാളത്തിലും നല്ല സിനിമകൾ ചെയ്തു പ്രേകൾശകരുടെ ശ്രദ്ധ പിടിച്ചുപറ്റീട്ടുണ്ട്. സുന്ദരിയായ നായികാ ഇപ്പോഴും തമിഴ് സിനിമകളിൽ നിറ സാന്നിധ്യമാണ്. 1990 കളിൽ അഭിനയിച്ചു തുടങ്ങിയ നടി ഒരു പാട്ടുകാരി കൂടിയാണ് എന്നും അധികമാർക്കും അറിയില്ല എന്നുള്ളതാണ് സത്യം.
1978 ൽ ചെന്നൈയിലാണ് താരം ജനിച്ചത്. ഇരുപതോളം സിനിമകൾ നിർമ്മിച്ച കെ ആർ ബാലന്റെ കൊച്ചുമകളും, നിർമാതാവായ അരവിന്ദിന്റെയും ഭാനുമതിയുടെയും മകളുമാണ് രസിക എന്ന സംഗീത. രണ്ടു സഹോദരങ്ങളാണ് സംഗീതയ്ക്ക് ഉള്ളത്. ചലച്ചിത്ര പിന്നണി ഗായകനായ ക്രിഷിനെ 2009 ഫെബ്രുവരി 1 ന് തിരുവണ്ണാമലയിലെ അരുണാചലേശ്വര ക്ഷേത്രത്തിൽ വച്ച് താരം വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് 2012 ൽ ജനിച്ച ശിവിയ എന്ന ഒരു മകളുമുണ്ട്. 1990 കളുടെ അവസാനത്തിൽ വെങ്കട്ട് പ്രഭുവിനൊപ്പം പൂഞ്ജോലൈ എന്ന പേരിൽ പുറത്തിറങ്ങാത്ത ഒരു ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ ഒടുവിൽ ആദ്യം റിലീസ് ആയതു ബിഗ് ബജറ്റ് മലയാള പൊളിറ്റിക്കൽ ത്രില്ലർ ഗംഗോത്രി ആയിരുന്നു. സമ്മർ ഇൻ ബെത്‌ലഹേം, കാഡലെ നിമ്മധി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. മമ്മൂട്ടി നായകനായ എഴുപുന്ന തരകൻ, ദിലീപ് നായകനായ ദീപസ്താംഭം മഹാചാര്യം എന്നിവയിൽ രണ്ടാം നായികയായി അഭിനയിച്ചു. മോഹൻലാൽ നായകനായ ശ്രദ്ദ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം നേടി. തുടർന്ന് കന്നഡ ചിത്രങ്ങളിൽ സുദീപിനൊപ്പം നല്ല ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചു.
പിന്നീട് വിജയ് ടിവിയുടെ ഹിറ്റ് ഷോ ജോഡി നമ്പർ 1 ൽ വിധികർത്താവായിരുന്നു. 2008 ൽ സിംഗപ്പൂരിൽ നടന്ന വസന്തം സെൻട്രലിന്റെ ഇന്ത്യൻ നൃത്ത മത്സരമായ "ധൂൾ" ഫൈനലിൽ അതിഥി വിധികർത്താവായിരുന്നു. കളേഴ്‌സ് തമിഴിലെ എംഗാ വീട്ടു മാപ്പിള്ള ഷോയുടെ അവതാരകയായിരുന്നു. പിതാമഹൻ എന്ന തമിഴ് ചിത്രത്തിനും, ഖഡ്ഗം എന്ന തെലുങ്ക് ചിത്രത്തിനുമൊക്കെ ധാരാളം പ്രശംസകൾ നേടിയതാണ്. ഈ ചിത്രങ്ങളുടെ അഭിനയരംഗങ്ങൾ തെലുങ്കിലും തമിഴിലും ഫിലിംഫെയർ അവാർഡുകൾ നേടുകയും ചെയ്തു. ഇപ്പോൾ സേതുപതിയുടെ കുട്ടി സ്റ്റോറിയാണ് അവസാനമായി തിയേറ്ററിൽ ഇറങ്ങിയ സിനിമ. തമിലരസെൻ എന്ന ചിത്രമാണ് ഇനി താരത്തിന്റേതായി വരൻ ഇരിക്കുന്ന ചിത്രം.
ഇടയ്ക്ക് നടിയും നടിയുടെ അമ്മയുമായി ചില പ്രേശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. നടി അമ്മയുടെ സ്വത്ത് തട്ടിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അമ്മയുടെ പരാതി. അങ്ങനെ അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്നും പരാതിയിൽ പറയുന്നു. പക്ഷേ നടി ഇതിനു വിശദീകരണവുമായി ട്വിറ്ററിൽ വന്നിരുന്നു. നടി പതിമൂന്നാം വയസ്സ് തൊട്ട് ആ വീട്ടിൽ ചൂഷണത്തിൽ ആയിരുന്നു എന്നും മറ്റു സഹോദരങ്ങളൊക്കെ സന്തോഷമായി ജീവിച്ചപ്പോൾ തന്നെ മാത്രമാണ് ഉപദ്രവിച്ചതെന്നൊക്കെ നടി പറഞ്ഞിരുന്നു. പലപ്പോഴും ആ വീട്ടിൽ തന്നെ പൂട്ടിയിട്ടിട്ടുണ്ടെന്നും തനിക്ക് ഇഷ്ടപെട്ട വ്യക്തിയെ കല്യാണം കഴിക്കാനൊന്നും സമ്മതിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞിരുന്നു. നടിയോട് ചില ചെക്കുകളിൽ മറ്റും ഒപ്പിടാനൊക്കെ പറഞ്ഞപ്പോഴാണ് താൻ പ്രതികരിച്ചത് എന്നാണ് നടി പറഞ്ഞിരുന്നത്.