ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ താരകുടുംബമാണ് തമിഴ് നടന്‍ ശരത് കുമാറിന്റേത്. ശരത് കുമാറിനെ പോലെ തന്നെ സ്റ്റാര്‍ വാല്യൂ ഉള്ള ആളാണ് ഭാര്യ രാധികയും. കഴിഞ്ഞ 22 വര്‍ഷമായി മികച്ച താരദമ്പതികളായി തുടരുന്ന രാധികയുടെയും ശരതിന്റെയും പൂര്‍വ്വ കാല ജീവിതം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു. അതിനെയെല്ലാം മറികടന്ന് പറ്റിപ്പോയ തെറ്റുകളെല്ലാം തിരുത്തി മാതൃകാ ദാരദമ്പതികളായി കഴിഞ്ഞ 22 വര്‍ഷമായി കുടുംബജീവിതം നയിക്കുകയാണ് ശരത്തും രാധികയും ഇപ്പോള്‍. ഇവരെ കൂടാതെ ഈയടുത്ത കാലങ്ങളില്‍ മികച്ച വില്ലത്തി വേഷങ്ങള്‍ വഴി വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ മകള്‍ വരലക്ഷ്മിയും ഉള്‍പ്പെട്ടതാണ് കുടുംബത്തിലെ താരപ്രഭ.
1984ലാണ് ഛായ ദേവി എന്ന യുവതിയെ ശരത്ത് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ടു പെണ്‍മക്കളും ജനിച്ചു. നടി വരലക്ഷ്മിയാണ് മൂത്ത മകള്‍. പൂജ എന്നാണ് രണ്ടാമത്തെ മകളുടെ പേര്. ഇരുവരും സന്തോഷകരമായ ദാമ്പത്യം നയിച്ചു വരുന്നതിനിടയിലാണ് പ്രശസ്ത ദക്ഷിണേന്ത്യന്‍ നടി നഗ്മയുമായി ശരത് പ്രണയത്തിലാകുന്നത്. ഈ പ്രണയം ദാമ്പത്യത്തില്‍ വലിയ വിള്ളലാണ് വീഴ്ത്തിയത്. തുടര്‍ന്നാണ് 2000ത്തില്‍ ശരതും ഛായയും വിവാഹമോചനം നേടി വേര്‍പിരിഞ്ഞത്. ശരത് കുമാറിന് നഗ്മയുമായി ഉണ്ടായിരുന്ന വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് അന്ന് വലിയ തോതില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. വിവാഹമോചനം നേടിയ ഉടന്‍ തന്നെ നഗ്മയെ വിവാഹം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകളും എത്തിയത്.
അങ്ങനെ നഗ്മയെ വിവാഹം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 2001ല്‍ രാധികയും ശരത്കുമാറും തമ്മിലുള്ള വിവാഹം നടന്നു. 1977ല്‍ സ്വര്‍ണ്ണ മെഡല്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ രാധിക അഭിനയ രംഗത്തേയ്ക്ക് എത്തിയെങ്കിലും ചിത്രം റിലീസ് ആയില്ല. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ കിഴക്ക് പോകും റെയില്‍ എന്ന തമിഴ് ചിത്രം രാധികയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ശരത് കുമാറുമായുള്ള വിവാഹം കഴിയവേ രണ്ടാം വിവാഹവും വേര്‍പിരിഞ്ഞിരിക്കുകയായിരുന്നു നടി രാധിക.
അന്തരിച്ച പ്രശസ്ത മലയാള നടന്‍ പ്രതാപ് പോത്തനെയാണ് രാധിക ആദ്യം വിവാഹം കഴിച്ചത്. ഒരു വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം വേര്‍പിരിഞ്ഞപ്പോള്‍ 1990ലാണ് റിച്ചാര്‍ഡ് ഹാര്‍ഡിയെ രണ്ടാം വിവാഹം കഴിച്ചത്. രണ്ടു വര്‍ഷം മാത്രം നീണ്ടു നിന്ന ഈ വിവാഹത്തില്‍ ഒരു മകളും രാധികയ്ക്ക് ജനിച്ചിരുന്നു. തുടര്‍ന്ന് എട്ടു വര്‍ഷത്തോളം കഴിഞ്ഞാണ് ശരതുമായുള്ള മൂന്നാം വിവാഹത്തിന് രാധിക തയ്യാറായത്. ശരത് കുമാറും ഛായയും തമ്മില്‍ വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ച വരലക്ഷ്മി പക്ഷേ അമ്മയെ തീര്‍ത്തും ഉപേക്ഷിച്ചിരുന്നില്ല. വരലക്ഷ്മി രാധികയെ അമ്മ എന്ന് വിളിച്ചില്ലെങ്കിലും ആ സ്നേഹവും ബഹുമാനവും എന്നും നല്‍കിയിരുന്നു.
രാധികയെ താന്‍ ആന്റി എന്നാണു വിളിക്കുന്നതെന്നും, അമ്മയെന്ന് വിളിക്കാറില്ലെന്നും വരലക്ഷ്മി ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തീര്‍ത്തും ലിബറല്‍ ആയ ബന്ധം ടെലിവിഷന്‍ പരിപാടികള്‍ വഴി ഇരുവരും തെളിയിച്ചിട്ടുള്ളതുമാണ്. ശരത് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലും രാധിക തുണയായി പ്രവര്‍ത്തിക്കുന്നുണ്ട്. ശരത് കുമാറുമായുള്ള വിവാഹശേഷം ഇവര്‍ക്ക് 2004-ല്‍ രാഹുല്‍ എന്ന് പേരുള്ള ഒരു മകന്‍ കൂടി ജനിച്ചു. 1974 ല്‍ Mr. മദ്രാസ് യൂണിവേഴ്‌സിറ്റി കിരീടം നേടിയ ശരത്കുമാര്‍ പ്രായം എഴുപതിനോടടുക്കുമ്പോഴും മികച്ച ശരീരപ്രകൃതിയോടെ നിരവധി യുവാക്കള്‍ക്ക് പ്രചോദനമാണ്.