ഇതൊക്കെയാണ് ശുദ്ധ സംഗീതം; തൊഴിലുറപ്പ് ജോലിക്കിടയില്‍ സംഗീതത്തിലൂടെ സന്തോഷം കണ്ടെത്തുന്ന പുനലൂരുകാരി കമലാക്ഷി; ശ്രീരാഗമോ..അതിന്റെ ആത്മാവ് ഉള്‍ക്കൊണ്ടു പാടിയെന്ന് സംഗീത സംവിധായകന്‍ ശരത്; സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഗാനം കേള്‍ക്കാം

Malayalilife

കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയുടെ മനസ് കീഴടക്കിയ ഒരു വീഡിയോയാണ് തൊഴിലുറപ്പ് ജോലിക്കിടെ പാട്ട് പാടുന്ന കമലാക്ഷി ചേച്ചിയുടേത്.പുനലൂര്‍ നരിക്കല്‍ വാഴവിള ഉള്ള കമലാക്ഷി ചേച്ചി തൊഴിലുറപ്പ് ജോലിക്കിടെ പാടിയതാണ് പ്രോല്‍സാഹനം ഉണ്ടാകണം..എന്ന കുറിപ്പോടെ പങ്ക് വച്ചെത്തിയ വീഡിയോ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 

ഇപ്പോളിതാ താന്‍ സംഗീതം പകര്‍ന്ന സൂപ്പര്‍ഹിറ്റ് ഗാനം 'ശ്രീരാഗമോ...' മനോഹരമായി ആലപിക്കുന്ന കമലാക്ഷിയുടെ വിഡിയോ പങ്കുവച്ച് പ്രശസ്ത സംഗീത സംവിധായരകന്‍ ശരതും എത്തി.

'ഇതൊക്കെയാണ് ശുദ്ധ സംഗീതം... പ്രകൃതിയുടെ ശ്രുതി താളത്തില്‍ മനസ്സില്‍ നിന്നും വരുന്ന സംഗീതം...തന്റെ ജോലിക്കിടയില്‍ കിട്ടിയ കുറച്ചു സമയം ദൈവത്തിന്റെ വരദാനമായി കിട്ടിയ സംഗീതത്തിലൂടെ സന്തോഷം കണ്ടെത്തുന്ന പുനലൂര്‍ നരിക്കല്‍ വാഴവിളയില്‍ ഉള്ള കമലാക്ഷി എന്ന അതുല്യ പ്രതിഭക്ക് എന്റെ സന്തോഷവും, അഭിനന്ദനങ്ങളും അറിയിക്കട്ടെ. അതിനായി എന്റെ പാട്ടു തിരഞ്ഞെടുത്തിലും വളരെയധികം സന്തോഷം...ശ്രീരാഗം അതിന്റെ ആത്മാവ് ഉള്‍ക്കൊണ്ടു തന്നെ പാടിയിട്ടുണ്ട്...'.- വിഡിയോ പങ്കുവച്ച് ശരത് കുറിച്ചു.

Read more topics: # ശരത്
sreeragamo song virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES