മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രികളിലൊരാളാണ് സോനു സതീഷ്. നായികയായും വില്ലത്തിയായി ഗംഭീര പ്രകടനമായിരുന്നു നടി കാഴ്ച വച്ചത്. സ്ത്രീധനം സീരിയലിലെ വേണി എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന സുമംഗലി ഭവ എന്ന സീരിയലിലാണ് താരം അവസാനമായി അഭിനയിച്ചത്. തുടര്‍ന്ന് ആന്ധ്രാ സ്വദേശിയെ വിവാഹം കഴിച്ച സോനു അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ, സീരിയലുകളേക്കാള്‍ സംഭവബഹുലമായ നടിയുടെ ജീവിതകഥയാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.
മിനിസ്‌ക്രീനില്‍ നിറയും മുമ്പേ തന്നെ തകര്‍ന്നു പോയ ജീവിതമായിരുന്നു സോനു വിന്റേത്. ആ തകര്‍ച്ചയില്‍ നിന്നുമാണ് താരം തന്റെ ജീവിതം പടുത്തുയര്‍ത്തിയത്. ഇന്ന് പല സ്ത്രീകള്‍ക്കും പ്രചോദനമാണ് സോനുവിന്റെ ജീവിതം. സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെയാണ് സോനു സുപരിചിതയായത്. നൃത്തം പഠിച്ച ശേഷമാണ് താരം അഭിനയത്തിലേക്ക് തിരിഞ്ഞത്. പിന്നീട് അവതാരികയായും നടി തിളങ്ങിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു. അന്ന് പങ്കെടുക്കുന്ന പരിപാടികളിലെല്ലാം കപ്പ് സ്വന്തമാക്കിയിരുന്നു എന്നും ഡാന്‍സറായിരുന്നതിനാല്‍ എല്ലായിടത്തും സെന്റര്‍ ഓഫ് അട്രാക്ഷന്‍സുമുണ്ടായിരുന്നു. അന്ന് പ്രണയാഭ്യര്‍ത്ഥനയും ഉണ്ടായിരുന്നു. അന്ന് കുറേ ലവ് ലെറ്ററും പ്രൊപ്പോസല്‍ രംഗങ്ങളൊക്കെയുണ്ടായിരുന്നു. അന്നൊന്നും സ്റ്റേജ് പേടിയൊന്നുമുണ്ടായിരുന്നില്ല. എല്ലാത്തിലും പങ്കെടുക്കുമായിരുന്നു.
9ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വാല്‍ക്കണ്ണാടിയുടെ അവതാരികയായത്. സോനു പിന്നീട് തിരക്കേറിയ താരമാകുകയായിരുന്നു. സ്ത്രീധനത്തിലെ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. പിന്നീടാണ് മറ്റു ചാനലില്‍ നിന്നും വിളി വന്നത്. ആദ്യം അവസരം വന്നത് സീരിയലില്‍ അഭിനയിക്കാനായിരുന്നു. മലയാളത്തില്‍ ചെയ്തപ്പോള്‍ മികച്ച് സ്വീകരണമായിരുന്നു. തമിഴ് സീരിയലില്‍ നിന്നും അവസരം ലഭിച്ചപ്പോള്‍ സ്വീകരിച്ചു. തമിഴ് ഇഷ്ടമായിരുന്നു.
നടന്‍ ജയന്റെ സഹോദരി പുത്രന്‍ ആദിത്യനാണ് സോനുവിനെ ആദ്യം വിവാഹം ചെയ്തത് എന്നാണ് കഥകള്‍. വളരെ ചെറുപ്പത്തില്‍ ആയിരുന്നുവത്രെ ഈ വിവാഹം. ഇന്റസ്ട്രിയില്‍ അന്ന് സോനു ഒട്ടും സജീവമായിരുന്നില്ല. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ആ ബന്ധം വേര്‍പിരിഞ്ഞ ശേഷം സോനു ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്.
കരിയര്‍ മാത്രമായിരുന്നു പിന്നീട് സോനുവിന്റെ ശ്രദ്ധ. ബാഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നംു കുച്ചുപ്പുടിയില്‍ എം എ നേടിയ താരം നൃത്തത്തില്‍ വീണ്ടും സജീവമായി. അതിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സ്ത്രീധനം എന്ന സീരിയലില്‍ വാണി എന്ന നെഗറ്റീവ് വേഷം ചെയ്തുകൊണ്ടാണ് സോനു പ്രേക്ഷക ശ്രദ്ധ നേടുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല, കരിയറിലും സോനുവിന് അത് ബ്രേക്ക് ആയി.