നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരസംഘടനയിലെ അംഗങ്ങളില്‍ നിന്ന് നീതി ലഭിക്കുന്നില്ല എന്നായിരുന്നു വുമണ്‍ ഇന്‍ കളക്ടവീവ് അംഗങ്ങള്‍ പ്രധാന ആരോപണം ഉന്നയിച്ചത്. ആക്രമിക്കപ്പെട്ട നടി രേഖാ മുലം പരാതി നല്‍കിയില്ലെങ്കില്‍ പോലും ഡബ്ല്യു.സി.സി വാര്‍ത്താ സമ്മേളനവും മോഹന്‍ലാലിനെതിരെ നടത്തിയ ആരോപണവും വിവാദമാക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളനത്തിനിടയില്‍ മമ്മൂട്ടി സെറ്റിലെ ദുരനുഭവം പങ്കുവെച്ച് എത്തിച്ച അര്‍ച്ചന പത്മിനി എന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലായിരുന്നു മാധ്യമ ശ്രദ്ധനേടിയത്. ഇവരെ ഡബ്ല്യു.സി.സി തുറുപ്പ് ചീട്ടായി രംഗത്തിറക്കിയതാണെന്നാണ് ഇപ്പോള്‍ മറ്റൊരു ആരോപണം ഉയരുന്നത്.
ദീലീപ് വിഷയം കൊടുംപിരികൊള്ളിക്കുകയും താരസംഘടനയെ രണ്ട് തട്ടില്‍ നിര്‍ത്തുകയും ചെയ്ത സംഭവങ്ങളായിരുന്നു വുമണ്‍ ഇന്‍ കളക്ടീവിന്റെ നേതൃത്വത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയതോടെ കണ്ടത്. താരസംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിനെ ഉന്നം വെച്ചായിരുന്നു നടിമാര്‍ പ്രധാന ആരോപണം ഉന്നയിച്ചതും. തങ്ങളെ നടിമാരെന്ന് മാത്രം വിളിച്ച് അഭിസംബോധന ചെയ്തു തുടങ്ങി ബാലിശമായ കാര്യങ്ങള്‍ നിരത്തിയായിരുന്നു അമ്മയിലെ അംഗങ്ങള്‍ കൂടിയായ പത്മപ്രിയ, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ വാര്‍ത്താസമേമളനം നടത്തിയത്. ഇവിടെ പ്രസക്തമായത് നടിയുടെ നീതിക്ക് വേണ്ടിയുള്ള കാര്യങ്ങളായിരുന്നില്ല മ റിച്ച് തങ്ങളുടെ പേര് വിളിച്ചില്ല. തങ്ങളെ പരിഗണിച്ചില്ല തുടങ്ങിയ മുടന്തന്‍ ന്യായങ്ങളായിരുന്നു നടിമാര്‍ നടത്തിയത്.
അമ്മയുടെ എക്‌സിക്യൂട്ടിവിലേക്ക് തങ്ങളെ വിളിച്ച് മോഹന്‍ലാല്‍ അപമാനിച്ചു എന്ന ആരോപണത്തിന് തങ്ങളുടെ കയ്യില്‍ വീഡിയോ ററെക്കോര്‍ഡ് ഉണ്ടെന്നും ഇതിന് മറുപടി തരാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് സിദ്ദിഖ് പ്രതികരിച്ചപ്പോഴും വനിതാ അംഗങ്ങള്‍ പ്രതികരിച്ചില്ല. എന്നാല്‍ അമ്മയിലെ ചില ഭാരകവാഹികളെ ഉന്നം വെച്ച് നടത്തിയ പത്രസമ്മേളനം തന്നെയായിരുന്നു അന്നു നടന്നതെന്നാണ് സൂചനകള്‍ നല്‍കുന്നത്. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരേയും മോഹന്‍ലാലിനെതിരേയും ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോഴും ദിലീപ് വിഷയത്തില്‍ നിന്ന വഴിതിരിച്ചാണ് ഇവര്‍ വാര്‍ത്താ സമ്മേളനത്തെ കൊണ്ടുപോയത്
മമ്മൂട്ടി സിനിമയുടെ സെറ്റില്‍ തനിക്ക് ദുരനുഭവം ഉണ്ടെന്ന് കാട്ടി സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പെണ്‍കുട്ടി പരാതിയുമായി തങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെന്നും അവരെ ക്ഷണിക്കമെന്നും പറഞ്ഞായിരുന്നു അര്‍ച്ചന പത്മിനി എന്ന പെണ്‍കുട്ടിയെ പാര്‍വതി രംഗത്തിറക്കിയത്. ഡ്രാമ സ്‌കൂള്‍ വിദ്യാര്‍ത്ഥഇും സിനിമയിലെ ഒന്നു രണ്ട് വേഷങ്ങളില്‍ മുഖം കാണിച്ചിട്ടുള്ളതുമായ പെണ്‍കുട്ടിയെ മുന്നില്‍ നിര്‍ത്തി നടത്തിയത് തിരക്കഥയാിയരുന്നെന്നാണ് ആരോപണം ഉയര്‍ത്തുന്നത്. അതിന് തെളിവുകളും ഇവരുടെ ഫെയ്‌സ്ബുക്ക് പേജ് നല്‍കുന്നു. ഡബ്യു.സി.സി അംഗങ്ങളായ റിമയും പാര്‍വതിയും രമ്യയും ബീനാ പോളുമൊക്കെയായി വളരെ അടുത്ത് സൗഹൃദം കാത്തു സൂക്ഷിക്കുന്ന പെണ്‍കുട്ടിയാണ് അര്‍ച്ചന എന്ന് അര്‍ച്ചനയുടെ ഫെയ്‌സ്ബുക്കില്‍ നിന്ന് വ്യക്തമാണ്.
ഇവര്‍ക്കൊപ്പം നിന്നുള്ള ചിത്രങ്ങളും ഇതിന് തെളിവ് നല്‍കുന്നുണ്ട്.മ്മൂട്ടി സിനിമയുടെ സെറ്റില്‍ പ്രൊഡക്ഷന്‍ കണ്‍ട്രകോളറായ ഷെറിന്‍ സ്റ്റാലിന്‍ എന്ന വ്യക്തി തന്നോട് മോശമായി പെരുമാറിയെന്നും ഇത് സംബന്ധിച്ച് ഫെഫ്‌കെയില്‍ പരാതി നല്‍കിയെങ്കിലും ബി.ഉ്ണ്ണികൃഷ്ണന്‍ ഇത് പരിഗണിച്ചില്ലെന്നുമായിരുന്നു മറുപടി നല്‍കിയത്. എന്നാല്‍ എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് ചോദ്യത്തിന് പെണ്‍കുട്ടി തൃപ്തികരമായ മറുപടി നല്‍കിയില്ല.
മാധ്യമപ്രവര്‍ത്തകരോട് വിരല്‍ ചൂണ്ടി ഈ ഊളകളുടെ പിറകെ പോകാന്‍ താല്‍പര്യമില്ല എന്ന മറുരപടി നല്‍കി പെണ്‍കുട്ടി ഒഴിഞ്ഞുമാറിയത്. താരസംഘടനക്ക് ബദലായും നിര്‍നമാതാക്കളുടെ സംഘടനയായ ഫെഫ്കയ്ക്ക് ബദലായും ആഷിഖ് അബവിന്റെ നേതൃത്വത്തിലുള്ള യുവതുര്‍ക്കികള്‍ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുന്നതായി ഈ വാര്‍ത്താ സമ്മേളനത്തില്‍ സൂചനയും നല്‍കിയിരിരുന്നു. തിരക്കഥയില്‍ ആളെ ഇറക്കി ഫെഫ്കയ്ക്ക നേരേയും താരസംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിന് നേരെയും നടത്തിയത് വ്യക്തമായ അജണ്ടയായിരുന്നെന്നാണ് ആരോപണം കൊഴുക്കുന്നത്.