ഇന്നലെ ഒക്കെ വാർത്തകളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു അമ്പിളി ദേവി ആദിത്യൻ ജയൻ പ്രശ്നം. എല്ലാവര്ക്കും അറിയാവുന്ന ജീവിതമായിരുന്നു ഇരുവരുടെയും. സോഷ്യൽ മീഡിയയിൽ ഒക്കെ സജ്ജീവമായിരുന്നു ഇരുവരും. തുറന്ന പുസ്തകം പോലെ ഇരുവരും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമായിരുന്നു. ഇരുവരും മക്കളുമുള്ള നിരവധി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്. എല്ലാവരുടെയും പ്രിയ താരങ്ങൾ തന്നെയാണ് അമ്പിളി ദേവിയും ഭർത്താവ് ആദിത്യനും. ഈ ഇടയ്ക്കാണ് ഇവരുടെ കുടുംബ ചിത്രമൊക്കെ വൈറൽ ആയത്. ഈ ചിത്രങ്ങളൊക്കെ അമ്പിളി ദേവി കഴിഞ്ഞ ദിവസങ്ങളിൽ പിൻവലിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴി ഒരുക്കിയത്. ഇതോടെ നിരവധി ആളുകൾ സംശയങ്ങളൊക്കെയായി മുന്നോട്ട് വന്നിരുന്നു. ഇവർ തമ്മിൽ പിരിഞ്ഞോ എന്നൊക്കെ ചോദിച്ചും പല വാർത്തകൾ മുന്നോട്ട് വന്നിരുന്നു. അങ്ങനെയാണ് ആദിത്യന്‍ ജയനുമായിട്ടുള്ള ദാമ്പത്യബന്ധം തകര്‍ന്നതിനെ കുറിച്ചാണ് കഴിഞ്ഞ ദിവസം അമ്പിളി ദേവി വെളിപ്പെടുത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുക ആണെന്നുമൊക്കെയാണ് താരം പറഞ്ഞത്.
മലയാളി പ്രേക്ഷകരുടെ എന്നും പ്രിയപ്പെട്ട സുന്ദരിയാണ് അമ്പിളി ദേവി. മലയാള ചലച്ചിത്രങ്ങളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന ദക്ഷിണേന്ത്യൻ നടിയാണ് അംബിലി ദേവി. മലയാള ടെലിവിഷൻ വ്യവസായത്തിൽ നായികയായി സ്വയം സ്ഥാപിച്ച അവർ 2005 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുണ്ട്. 2009 മാർച്ച് 27 ന് കൊല്ലത്ത് വച്ച് തിരുവനന്തപുരം സ്വദേശിയായ ഫിലിം-സീരിയൽ ക്യാമറാമാൻ ലോവലിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് 2013 ജനുവരി 27 ന് അമർനാഥ് ജനിച്ചു. ഈ ബന്ധം അധികം വൈകാതെ തന്നെ വേർപിരിഞ്ഞു.
അത് കഴിഞ്ഞ് അമ്പിളി ദേവി അഭിനയം തുടർന്നു. അനശ്വര നടന്‍ ജയന്‌റെ സഹോദരന്‍ സോമന്‍ നായരുടെ മകനാണ് ആദിത്യന്‍. ആദിത്യനും അമ്പിളിയും ഏതാനും ചില സീരിയലുകളിൽ അഭിനയിച്ചിട്ടുമുണ്ട്. അങ്ങനെ സീത എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇരുവരും ഇഷ്ടപ്പെടുന്നതും കല്യാണം കഴിക്കാൻ ഒക്കെ തീരുമാനിക്കുന്നത്. ആദിത്യൻ അമ്പിളിയുടെ വീട്ടിൽ പോയി കാര്യം പറഞ്ഞു. മകനെ സ്വന്തം മകനായാണ് കാണുന്നത് എന്നും അങ്ങനെ തന്നെ നോക്കിക്കോളാം എന്നൊക്കെ ആദിത്യൻ അമ്പിളിയോടും വീട്ടുകാരോടും പറഞ്ഞു. ആദിത്യനും മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിലൊരു കുഞ്ഞ് ഉണ്ടെന്നൊക്കെ വാർത്തകൾ ഉണ്ടയായിരുന്നു. 2019 ജനുവരി ഇരുപത്തഞ്ചിനാണ് അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. വിവാഹ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഇവര്‍ ജീവിതത്തിലും ഒന്നിച്ച കാര്യം എല്ലാവരും അറിഞ്ഞത്. 2019 നവംബർ 20 ന് ഈ ദമ്പതികൾ ഒരു ആൺകുഞ്ഞ് ജനിച്ചു.
അമ്പിളി ദേവിയുമായുള്ള വിവാഹശേഷം നിരവധി സീരിയലുകളിലാണ് ജയന്‍ അഭിനയിക്കുന്നത്. അഭിനയത്തിന്റെ തിരക്കുകളിലാണെന്ന് പലപ്പോഴും പറഞ്ഞിരുന്നു. ഇത്തവണത്തെ വിഷു ആഘോഷത്തിന്റെ ചിത്രങ്ങളില്‍ ജയനെ കാണാത്തത് കൊണ്ട് ആരാധകരും അന്വേഷിച്ചിരുന്നു. ഇതിനിടയിലാണ് 'ജീവിതം' എന്ന് ക്യാപ്ഷന്‍ കൊടുത്ത് ഒരു പാട്ട് വീഡിയോ അമ്പിളി ദേവി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടി നായകനായ മഴയത്തും മുന്‍പേ എന്ന സിനിമയിലെ 'കഥയറിയാതെ സൂര്യന്‍ സ്വര്‍ണ താമരയെ കൈവെടിഞ്ഞോ' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഒരു ഭാഗമാണ് അതിലുള്ളത്. പാട്ടിന്റെ വരികളിലുള്ളത് തന്റെ ജീവിതത്തെ കുറിച്ച് അമ്പിളി പറയാതെ പറഞ്ഞതാണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്ന് വന്നു. പിന്നാലെ ആദിത്യന്‍ ജയനുമായി നടി വേര്‍പിരിഞ്ഞെന്ന തരത്തിലായി വാര്‍ത്തകള്‍. കുടുംബ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് പലരും ചോദിച്ചെങ്കിലും നടി മറുപടി കൊടുത്തിരുന്നില്ല. ഇടയ്ക്ക് മക്കളുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറാക്കി മാറ്റുകയും ചെയ്തു. ഇതൊക്കെയേ ധാരാളം സംശയങ്ങൾക്ക് വഴി ഒരുക്കി.
ഒന്നുമില്ല കൂടുതല്‍ എന്ത് പറയണം എന്നാണ് ആദിത്യൻ ഈ വിവാദങ്ങൾക്ക് നൽകിയ മറുപടി. ഇത്തരത്തില്‍ പണ്ട് മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ലഎന്നും തനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നുമായിരുന്നു ആദിത്യന്റെ മറുപടി. ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പോയി കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല. സംസാരിക്കാനും താല്‍പര്യമില്ല എന്നുമാണ് ആദ്യം വാർത്തകൾ പ്രചരിച്ചപ്പോൾ ആദിത്യൻ പറഞ്ഞത്. അപ്പോഴും അമ്പിളി ദേവി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ മുന്നോട്ട് പോവുകയായിരുന്നു ഇവരുടെ കഥയും ജീവിതവും വിവാദങ്ങളുമൊക്കെ.
ഇന്നലെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നം നാടാകെ അറിഞ്ഞത്. ഭർത്താവ് ജയൻ താമസിക്കുന്ന തൃശൂരിലെ വാടക വീട്ടിലെ 13 വയസ്സുള്ള കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാണ്. പ്രസവ സമയവും മറ്റും ആദിത്യൻ അമ്പിളിയുടെ അടുത്തേക്കെത്തുന്നത് കുറഞ്ഞു. തൃശൂർ ബിസിനസ് ഉണ്ടെന്നായിരുന്നു എന്ന് പറഞ്ഞാണ് ജയൻ അവിടെ നിന്നത്. കുറച്ച് നാളായി അമ്പിളിയുടെ അടുത്ത് ജയൻ വരാറേയില്ലായിരുന്നു. ആ സ്ത്രീയുമായുള്ള ബന്ധം മറ്റൊരു തലത്തിലെത്തിയിരുന്നു എന്നുമാണ് നടി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ!' എന്നാണ് അമ്പിളി ദേവി ചോദിക്കുന്നത്. ഇപ്പോൾ താരത്തിന്റെയും കുടുംബത്തിന്റെയും ജീവന് ഏറെ ഭീഷണി ആണെന്നാണ് താരം കൂടെ പറയുന്നത്. ഇപ്പോൾ ഇരുവർക്കും അമ്പിളിയിൽ നിന്നും ഡിവോഴ്സ് ആണ് വേണ്ടത്.
കല്യാണം കഴിഞ്ഞ് ഒരു വര്ഷം വരെ നല്ല സ്നേഹത്തോടെ പോയ കുടുംബമായിരുന്നു. ആദ്യ ബന്ധത്തിലുള്ള മകനോട് ആദിത്യന് നല്ല സ്നേഹം ആയിരുന്നു. ബിസിനെസ്സ് ആണെന്ന് പറഞ്ഞ് ആദിത്യൻ തൃശൂർ പോകുമായിരുന്നു. ഇടയ്ക്ക് വരുമായിരുന്നു. പിന്നീട് അതും ഇല്ലാതെയായി. അപ്പോഴും അമ്പിളിയ്ക്ക് സംശയം ഒന്നുമില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ കുറച്ച് പരിചയം ഉള്ള ആളുകൾ കോൺഗ്രാറ്റ്ലഷൻസ് എന്ന് പറഞ്ഞ് വിളിച്ചിരുന്നു. കാര്യം ചോദിച്ചപ്പോൾ താൻ വീണ്ടും ഗർഭിണി ആണെന്ന് പറഞ്ഞായിരുന്നു അവരൊക്കെ വിളിച്ചത്. എങ്ങനെയാ അറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ ആദിത്യന്റെ ഫാസ്‌ബോക്കിലെ കവർ ഫോട്ടോ ഒരു സ്കാനിംഗ് ചിത്രമാണ് അങ്ങനെയാണ് അരിഞ്ഞത് എന്നൊക്കെ. പക്ഷേ അമ്പിളി ദേവിയെ ബ്ളോക് ചെയ്തിരിക്കുകയായിരുന്നു. ഒരു ബന്ധുവിന്റെ അകൗണ്ട് വഴി നോക്കിയപ്പോൾ പറഞ്ഞത് ശരിയായിരുന്നു. ആ സ്ത്രീയുടെ കവർ ചിത്രവും അത് തന്നെയായിരുന്നു. അങ്ങനെ അമ്പിളി ആദിത്യനെ വിളിച്ച് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിക്കുകയും അത് ഒരു രഹസ്യ ബന്ധമൊന്നും അല്ല എന്നും പറയുകയും ചെയ്തു. ആ നാട്ടിലെ എല്ലാവര്ക്കും ഇവരുടെ ബന്ധം അറിയാമെന്നും പുറത്തൊക്കെ ഒരുമിച്ച് പോകാറുണ്ടെന്നൊക്കെ പറഞ്ഞു. നടി രണ്ടാമത് ഗർഭിണി ആയത് മുതലാണ് ആദിത്യന് ആ ബന്ധം തുടങ്ങിയത് എന്നാണ് നടി പറയുന്നത്. ആ സ്ത്രീ പിന്നീട് അബോർഷൻ നടത്തി എന്ന് കേൾക്കുന്നതായും അമ്പിളി പറഞ്ഞിരുന്നു.