Latest News

വിവാഹമോചനം മാനസികമായി ആകെ തളര്‍ത്തി; ജീവിതം മാറ്റി മറിച്ചത് ഹിമാലയന്‍ ട്രിപ്പ് ;മനസ്സ തുറന്ന് നടി അമലാ പോള്‍

Malayalilife
വിവാഹമോചനം മാനസികമായി ആകെ തളര്‍ത്തി; ജീവിതം മാറ്റി മറിച്ചത് ഹിമാലയന്‍ ട്രിപ്പ് ;മനസ്സ തുറന്ന് നടി അമലാ പോള്‍


റെ നാളത്തെ കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ആടൈ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. രത്‌നകുമാര്‍ സംവിധാനം ചെയ്ത ചിത്രം അമല പോളിന്റെ അഭിനയ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.കാമിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നടിയുടെ കഥാപാത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ ചിത്രം വിജയകരമായി മുന്നേറവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അമലാ പോള്‍ മനസ് തുറന്നിരിക്കുകയാണ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

വിവാഹമോചനത്തിന് ശേഷം ആകെ തകര്‍ന്നെന്നും അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളാണെന്നും അമല പറയുന്നു. പതിനേഴാം വയസ്സില്‍ സിനിമയിലേക്ക് വന്നയാളാണ് ഞാന്‍. എനിക്കൊന്നും അറിയില്ലായിരുന്നു. ഞാന്‍ ആരെന്നോ ആരാകണമെന്നോ മറന്നുപോയ സമയം. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു

ഇതിനിടെ, 2016 ല്‍ നടത്തിയ ഒരു ഹിമാലയന്‍ യാത്രയാണ് ജീവിതം മാറ്റി മറിച്ചത്. ഒരു ബാക്ക്പാക്കില്‍ വസ്ത്രങ്ങളും സണ്‍സ്‌ക്രീനും ലിപ് ബാമുമായി ഇറങ്ങിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. മൊശെബല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ടെന്റില്‍ ഉറങ്ങി. അവിടെ ഞാന്‍ എന്നെ തന്നെ കണ്ടെത്തുകയായിരുന്നു.

ഒരു മാസം 20,000 രൂപയാണ് എന്റെ ജീവിതച്ചെലവ്. ബെന്‍സ് വിറ്റു. അത് എന്റെ അഹംബോധത്തെ വെറുതെ ഊട്ടി വളര്‍ത്തുന്ന ഒന്നായിരുന്നു. സൈക്കിളില്‍ യാത്ര ചെയ്ത് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങും. യോഗയും പൂന്തോട്ടവുമാണ് ജീവിക്കാനുള്ള ഊര്‍ജ്ജം തന്നിരുന്നത്.

എനിക്ക് ഹിമാലയത്തില്‍ ജീവിക്കാനായിരുന്നു ആഗ്രഹം. അതിന് കഴിയാത്തതുകൊണ്ട് പോണ്ടിച്ചേരി തെരഞ്ഞെടുത്തു. അവിടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കും, നൃത്തം ചെയ്യും, പാട്ടുപാടും,ഗിത്താര്‍ വായിക്കും. ആയുര്‍വേദ ഭക്ഷണ രീതിയാണ് പിന്തുടരുന്നത്.

ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോലും പോകാറില്ല. മുള്‍ട്ടാണിമിട്ടിയും ചെറുപയര്‍പൊടിയും മാത്രമാണണ് സൗന്ദര്യവര്‍ധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്. എല്ലാ ദിവസവും കടല്‍ത്തീരത്ത് പോകും. ശുദ്ധവായു ആസ്വദിക്കും. ഇപ്പോള്‍ ഞാന്‍ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

'ആടൈ'യുടെ തിരക്കഥ അദ്ദേഹത്തിന് വായിക്കാന്‍ കൊടുത്തിരുന്നു. സ്വയം തീരുമാനങ്ങള്‍ എടുക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സിനിമ കണ്ടതിന് ശേഷം അദ്ദേഹം പറഞ്ഞു... 'നീ മോശം നടിയാണെന്ന്'. എന്റെ എല്ലാ തീരുമാനങ്ങള്‍ക്കും അദ്ദേഹത്തിന്റെ നല്ല പിന്തുണയുണ്ട്. അയാളുടെ സ്‌നേഹം എന്റെ മനസ്സിലെ വിഷമങ്ങള്‍ ഇല്ലാതാക്കിയെന്നും അമല പറഞ്ഞു.

amala paul opens about her life aftre divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES