Latest News

തണുപ്പ് കാലത്തെ ചർമ്മ പരിപാലനം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണെ

Malayalilife
തണുപ്പ് കാലത്തെ ചർമ്മ പരിപാലനം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണെ

ർമ്മ സംരക്ഷണത്തിന് നാം വളരെയേറെ പ്രാധാന്യമാണ് നൽകാറുള്ളത്. എന്നാൽ അതിൽ തണുപ്പ് കാലം അത്രത്തെ തന്നെ ശ്രദ്ധ നൽകേണ്ടതുമാണ്. അല്ലെങ്കില്‍ ബുദ്ധിമുട്ടാകും.  ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച എല്ലാവരെയും വളരെയധികം അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ദിവസവും എ.സി മുറിയില്‍ ഇരുന്ന് ജോലി ചെയ്യുന്നവരുടെയും ചര്‍മ്മത്തില്‍ വരള്‍ച്ചയുണ്ടാകാം. ചര്‍മ്മത്തിലെ ഈര്‍പ്പം  ശീതീകരിച്ച മുറിയില്‍ ഇരിക്കുമ്പോള്‍ നഷ്ടമാക്കുന്നു.  ഈ ചര്‍മ്മ പ്രശ്‌നം അല്പമൊന്ന് ശ്രദ്ധിച്ചാല്‍ അകറ്റാനാകും. ശരീരത്തിലെ ജലാംശം നിലനിറുത്തുക എന്നതാണ് അതില്‍ പ്രധാനം.

ദിവസവും ശരീരത്തിനാവശ്യമായ അളവില്‍ വെള്ളം കുടിക്കുക. അതിലൂടെ ശരീരത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ചിലര്‍ക്ക് മിക്കപ്പോഴും മുഖം കഴുകുന്ന ശീലമുണ്ട്. അത് കൂടുതല്‍ വരള്‍ച്ചയിലേക്കാകും നയിക്കുക. ചുടുവെള്ളത്തിലുള്ള കുളി ഒഴിവാക്കേണ്ടതാണ്. കൂടാതെ കുളിക്കാന്‍ സോപ്പിന് പകരം ഷവര്‍ ജെല്‍ ഉപയോഗിക്കുന്നതാകും നല്ലത്.

ബദാം വാല്‍നട്ട് എന്നിവയില്‍ വിറ്റാമിന്‍ എ, ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്. കൂടാതെ ചര്‍മ്മത്തില്‍ മൃതകോശങ്ങളുണ്ടാകുന്നത് തടയാന്‍ ഓട്മീലിലുള്ള നാരുകള്‍ സഹായിക്കും.

Read more topics: # Wniter season skin care tips
Wniter season skin care tips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES