റ്റൈഡ് ഓഫ് ലൈസ് എന്ന ഇംഗ്ലീഷ് സ്വതന്ത്ര ഫീച്ചര്‍ ചലചിത്രത്തിന്റെ പശ്ചാത്തല സംഗീത പ്രകാശനം കൊച്ചി പ്രസ്സ് ക്ലബില്‍ നടന്നു. ദേശീയ പുരസ്‌കാര ജേതാവായ പ്രശസ്ത സംഗീത സംവിധായകന്‍ ബിജിലാല്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മറ്റു കലാകാരന്‍മാരും ചടങ്ങില്‍ എത്തിയിരുന്നു. സിനിമയുടെ സംഗിതം നിര്‍വഹിച്ചിരിക്കുന്ന സവിശേഷതകള്‍ വിവരിക്കുന്ന മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചറും ചടങ്ങില്‍ പ്രദര്‍ഷിപ്പിച്ചു. എന്തുകൊണ്ടും പുതുമയും വിതിസ്തതയും നിലനിര്‍ത്തുന്ന ഒരു ഇംഗ്ലീഷ് സ്വതന്ത്ര ഫീച്ചര്‍ സിനിമയായിരിക്കും ഇതെന്നു സംഗീത സംവിധായകന്‍ നോബിള്‍ പീറ്റര്‍ മലയാളി ലൈഫിനോട് പറഞ്ഞു.
യു.കെയിലും ഇന്ത്യയിലുമായി ചിത്രീകരിക്കപ്പെട്ട 1 മണിക്കൂര്‍ 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. സിനിമ വിവിധ ചലചിത്ര വേദികളില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കം കുറിച്ചതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഷമിന്‍ ബി നായര്‍ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സി.ബാല ചന്ദ്രന്‍ നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 11 ട്രക്കുകള്‍ ഉള്ള ഈ ആല്‍ബം വിവിധ ഓണ്‍ലൈനുകള്‍ ലഭ്യമാണ്.