മലയാളത്തിലെ ശ്രദ്ധേയയായ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറാന്‍ സിത്താരയ്ക്ക് കഴിഞ്ഞു. തുടർന്ന് നിരവധി ഗാനങ്ങളാണ് താരത്തെ തേടി എത്തിയതും. പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ താരത്തിന് ഇന്ന് ഏറെ ആരാധകരാണ് ഉള്ളത്.
മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും ഒറ്റ മകളായിട്ടാണ് സിതാരയുടെ ജനനം. അച്ഛൻ കൃഷ്ണകുമാർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥനായിരുന്നു. തേഞ്ഞിപ്പലം സെൻറ് പോൾ ഹയർ സെക്കന്ററി സ്കൂളിലും, എൻ എൻ എം ഹയർ സെക്കന്ററി സ്കൂൾ ചേലമ്പ്രയിലുമായിട്ടായിരുന്നു സിതാരയുടെ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് ഫാറൂഖ് കോളേജിൽ ബി എ ഇംഗ്ലീഷിൽ ബിരുദം കരസ്ഥമാക്കിയ സിതാര കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിരുന്നു. കലയ്ക്ക് ഏറെ പ്രധാനയം നൽകിയ ഒരു കുടുംബം ആയിരുന്നു സിത്താരയുടേത്. അത് കൊണ്ട് തന്നെ വളരെ ചെറുപറയത്തിൽ തന്നെ സിതാര കല ജീവിതത്തിന് തുടക്കം കുറിച്ചിരുന്നു. നാല് വയസ്സ് മുതൽ സംഗീത പഠനവും നൃത്തവും കുഞ്ഞ് സിതാര അഭ്യസിച്ചു തുടങ്ങിയിരുന്നു. . പാലാ സി.കെ. രാമചന്ദ്രൻ, ഉസ്താദ് ഫയാസ് ഖാൻ, വിജയസേനൻ, രാമനാട്ടുകര സതീശൻ എന്നിവരുടെ അടുത്ത് നിന്നുമായിരുന്നു സിതാര സംഗീതമഭ്യസിച്ചത്. തന്റെ ചെറുപ്രയത്തുൽ തന്നെ പ്രഗത്ഭരായ ഗുരുക്കന്മാരെ കണ്ടെത്തി തന്നെ കലയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി മാതാപിതാക്കൾക്ക് അർഹതപ്പെട്ടതാണ് തന്റെ കരിയറിലെ വിജയം എന്ന് താരം ഒരുവേള തുറന്ന് പറഞ്ഞിരുന്നു. സ്കൂൾ തലത്തിൽ തന്നെ നിരവധി വേദികളിൽ പങ്കെടുത്ത സിതാര നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2005 -2006 കാലഘട്ടത്തിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കലാതിലകം കൂടിയാണ് സിതാര.
സിതാരയുടെ ജീവിതത്തിൽ ഏറെ വഴിത്തിരിവുകൾ സമ്മാനിച്ചത് 2004 ലെ ഗന്ധർവ സംഗീതം എന്ന റിയാലിറ്റി ഷോ തന്നെയായിരുന്നു. ഷോയിൽ ഒന്നാം സ്ഥാനം താരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്- തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി സിതാര തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ വർഷങ്ങൾ ഏറെ പിന്നിടുമ്പോൾ ടോപ് സിങ്ങർ എന്ന റീലിറ്റിയുടെ ജഡ്ജിങ് പാനലിൽ വരെ സിതാര എത്തി നിൽക്കുകയാണ്. അങ്ങനെ ഇരിക്കെയാണ് സജീഷ് എന്ന ഡോക്ടർ സിതാരയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. കലോത്സവ വേദികളിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. വേദികളിൽ നിറയെ സമ്മാനങ്ങൾ വാരിക്കൂട്ടിയ സിത്താരയെ സജീഷ് അന്നേ നോട്ടമിട്ടിരുന്നു. സിനിമ കഥ പോലെ സജീഷും ഒരു നായകൻ തന്നെ ആയിരുന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശി കൂടിയാണ് സജീഷ്. സ്കൂൾ കാലത്തെ നാടകത്തിലും മോണോആക്ടിലും മുന്നിലായി സജീഷ് പഠനത്തിലും മുന്നിൽ തന്നെയായിരുന്നു. കോഴിക്കോട് എംബിബിസ് പഠനകാലത്ത് രാഷ്ട്രീയത്തിലും ഏറെ സജീവമായ സജീഷ് കോളേജ് യൂണിയൻ ചെയർമാനും അതോടൊപ്പം തന്നെ കലാപ്രവർത്തകൻ കൂടിയായിരുന്നു. അങ്ങനെയായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. ഇതിനിടയിൽ സിതാരയുടെ അച്ചനുമായും സജീഷ് പരിചയം ഉടലെടുത്തു. ഗൗരവമായി ജീവിതത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെ സിത്താരയോട് സജീഷ് തന്റെ ഇഷ്‌ടം അറിയിക്കുകയും ചെയ്തു. തുടർന്ന് സജീഷിനോപ്പം വീട്ടിൽ തന്നോടുള്ള ഇഷ്‌ടത്തെ കുറിച്ചു അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ സിതാരയുടെ അച്ഛനാകട്ടെ ഇങ്ങനെ ഉള്ളവരാണല്ലോ പരസ്പരം ചേരേണ്ടതും എന്ന് മറുപടി നൽകുകയും ചെയ്തു. തുടർന്ന് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും വിവാഹിതരായി. ഈ കാലയളവ് ഇരുവരുടെ പ്രണയ കാലമായിരുന്നു. സാഹിത്യ മേഖലയിലും ഇരുവർക്കും താല്പര്യം ഏറെയാണ്. ഒരു പ്രണയലേഖനമാണ് സിത്താരക്കായി സജീഷ് ആദ്യമായി നൽകിയ സമ്മാനവും. മഞ്ഞിലും മഴയിലും മൗനത്തിനുമൊപ്പം എന്നു കുറിക്കുന്ന കത്തിനൊപ്പം കുറെ പൂക്കളുമാണ്.
ഇരുവര്ക്കുമായി സാവൻ റിതു എന്നൊരു മകൾ കൂടി ഉണ്ട്. സായുകുട്ടിയും ഒരു കൊച്ചുപാട്ടുകാരിയാണെന്ന് നേരത്തെ തെളിയിച്ചിരുന്നു. സിത്താരയ്‌ക്കൊപ്പം പാട്ടുപാടുന്ന മകളുടെ വീഡിയോകള്‍ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
2007 ൽ വിനയന്റെ മലയാള ചിത്രമായ അതിശയനിലെ പമ്മി പമ്മി എന്ന ഗാനത്തിലൂടെ സീതാര പിന്നണി ആലാപന ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് നിരവധി വ്യത്യസ്ത ഗാനങ്ങൾ. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടീ അമ്പിളിച്ചന്തം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ സിതാര എന്ന ഗായിക ഏറെ ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് നിരവധി പുരസ്കാരങ്ങൾക്കും താരം അർഹയായി. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ മേക്കപ്പ് ഇല്ലാതായ താരം പങ്കുവച്ച ഒരു ചിത്രവും അതിനൊപ്പം താരം കുറിച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. നിങ്ങളുടെ ചർമ്മം പതിയെ ശ്വസിക്കട്ടെ. അത് വേദനിക്കട്ടെ. ആ മുറിപ്പാടുകൾ അവയുടെ കഥകൾ പറയട്ടെ.എന്നുമായിരുന്നു. കലയ്ക്ക് ഏറെ പ്രാധന്യം നൽകുന്ന സിതാര ഇടം എന്നൊരു സ്ഥാപനവും നടത്തുന്നുണ്ട്. അതേസമയം അഭിനയ മേഖലയിലും സിതാര ഒരു ഇടം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.