മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുളള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. കുടുംബത്തിലെ കുട്ടികളായ പ്രാര്‍ത്ഥനയും നക്ഷത്രയും സിനിമയിലേക്ക് ചുവട് വച്ചു കഴിഞ്ഞു. അഭിനയത്തിലൂടെ നക്ഷത്ര അരങ്ങേറിയപ്പോള്‍ പ്രാര്‍ത്ഥ തിളങ്ങിയത് പാട്ടിലാണ്. നല്ലൊരു ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്തെത്ത് ആരാധകര്‍ക്ക് അറിയാം. ആ കഴിവാണ് പ്രാര്‍ത്ഥനയ്ക്കും ലഭിച്ചിരുക്കുന്നത്. മോഹന്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന പാട്ടു പാടുപാടി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ പ്രാര്‍ത്ഥന ഇപ്പോള്‍ ഹിന്ദിയിലും തന്റെ അരങ്ങേറ്റം കുറിച്ചിരിക്കയാണ്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'തായ്ഷി'ന് വേണ്ടിയാണ് 'രേ ബാവ്രെ' എന്ന പാട്ട് പ്രാര്‍ത്ഥന പാടിയിട്ടുള്ളത്.
ഇപ്പോള്‍ പാത്തുവിനെ അഭിനന്ദിച്ച് എത്തിയിരിക്കയാണ് കൊച്ചച്ഛന്‍ പൃഥ്വിരാജ്. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു താരം ആശംസ അറിയിച്ചത്. എന്ത് മനോഹരമായ പാട്ടാണ് പാത്തൂ! ബിജോയ് നമ്പ്യാര്‍, ഗോവിദ് വസന്ത, 'തായ്ഷി'ന്റെ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും എല്ലാ ആശംസകളും. നിങ്ങള്‍ക്കായി ഒരു പാട്ട് ഇത്... പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്രെ'' പൃഥ്വിരാജ് കുറിച്ചു.
മകളുടെ ബോളിവുഡ് ഗാനത്തിന് ഇന്ദ്രജിത്തും ആശംസയറിയിച്ചു.''പ്രാര്‍ത്ഥനയുടെ ഹിന്ദിയിലെ അരങ്ങേറ്റം! തായ്ഷ് എന്ന ചിത്രത്തിനായി ഗോവിന്ദ് വസന്ത സംഗീതം നല്‍കിയ രേ ബാവ്രെ എന്ന പുതിയ ഗാനം,'' ഇന്ദ്രജിത്ത് കുറിച്ചു.
സീ5 സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഗോവിന്ദ വസന്ത ഒരുക്കിയ ഗാനമാണ് പ്രാര്‍ത്ഥന ആലപിച്ചത്. 'രേ ബാവ്രേ' എന്ന ഗാനം പ്രാര്‍ത്ഥനയോടൊപ്പം ഗോവിന്ദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നതും. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സിനിമയാണ് തായിഷ്.