Latest News

പുറംവേദന വന്നപ്പോള്‍ ആശുപത്രിയിലേക്ക് കാറോടിച്ച് പോയ അപ്പച്ചി തിരികെ വന്നില്ല; അമ്മച്ചിയാണ് പിന്നീടെല്ലാം നോക്കിയത്; എന്‍എഫ് വര്‍ഗീസിനെക്കുറിച്ച് പറഞ്ഞ് മകള്‍ സോഫിയ

Malayalilife
 പുറംവേദന വന്നപ്പോള്‍ ആശുപത്രിയിലേക്ക് കാറോടിച്ച് പോയ അപ്പച്ചി തിരികെ വന്നില്ല; അമ്മച്ചിയാണ് പിന്നീടെല്ലാം നോക്കിയത്; എന്‍എഫ് വര്‍ഗീസിനെക്കുറിച്ച് പറഞ്ഞ്  മകള്‍ സോഫിയ

ലയാളചലച്ചിത്രത്തിലെ പ്രമുഖ നടനായിരുന്നു നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ്. വില്ലൻ കഥാപാത്രങ്ങളിലൂടെയനാണ് താരം സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയതും. നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ , പത്രത്തിലെ വിശ്വനാഥൻ, പ്രജയിലെ ളാഹയിൽ വക്കച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇന്നും ഓർമ്മയായി അവശേഷിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അദേഹത്തിന്റെ ഓർമ്മയ്ക്കായി എന്‍എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരിക്കുകയാണ് സോഫിയ. പ്യാലിയായിരുന്നു ഇവര്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം. എന്നാൽ ഇപ്പോൾ  അപ്പച്ചിയെക്കുറിച്ച് വാചാലയായുള്ള സോഫിയയുടെ അഭിമുഖം ആണ് സോഷ്യൽ  മീഡിയയിൽ  ശ്രദ്ധ  നേടുന്നത്. 

തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നു അപ്പച്ചിക്ക് ലഭിച്ചിരുന്നത്. നല്ല സിനിമകളില്‍ അഭിനയിക്കണമെന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അപ്പച്ചിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമായിരുന്നു. ആളുകളൊന്നും അന്ന് അദ്ദേഹത്തിനെ തിരിച്ചറിഞ്ഞിരുന്നില്ല. ആകാശദൂത് എന്ന ചിത്രത്തിലെ ക്യാരക്ടറിലൂടെയായാണ് അപ്പച്ചിയുടെ കരിയര്‍ മാറിമറിഞ്ഞതെന്നും സോഫിയ പറയുന്നു.

സിനിമകള്‍ ചെയ്യുമ്പോള്‍ അവാര്‍ഡ് ലഭിക്കണമെന്നൊക്കെ അപ്പച്ചി ആഗ്രഹിച്ചിരുന്നു. അമ്മച്ചിയോട് അതേക്കുറിച്ച് പറയുമായിരുന്നു. ചില കഥാപാത്രങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചേക്കുമെന്ന് അദ്ദേഹത്തിന് തന്നെ തോന്നുമായിരുന്നു. അത് ലഭിക്കാതെ വരുമ്പോഴുള്ള നിരാശ അമ്മച്ചിയുമായി നിരാശ പങ്കുവെക്കാറുണ്ടായിരുന്നു. 2002 ജൂണിലായിരുന്നു അപ്പച്ചിയുടെ വിയോഗം. 2022 മേയില്‍ അപ്പച്ചിയുടെ പേരില്‍ തുടങ്ങിയ കമ്പനി നിര്‍മ്മിച്ച സിനിമ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. മികച്ച ബാലതാരത്തിനും ആര്‍ട്ടിനുമുള്ള സംസ്ഥാന അവാര്‍ഡുകളായിരുന്നു ചിത്രത്തെ തേടിയെത്തിയത്.

അപ്പച്ചി സിനിമാതിരക്കുകളിലായിരുന്നതിനാല്‍ മമ്മിയാണ് ഞങ്ങളെ വളര്‍ത്തിയത്. കാര്യങ്ങളെല്ലാം അപ്പച്ചിയെ അറിയിച്ചാണ് മമ്മി ചെയ്തിരുന്നത്. മക്കളുടെ പഠനത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഒത്തിരി ആഗ്രഹങ്ങളുണ്ടായിരുന്നു. രാത്രി നേരത്തെ ഉറങ്ങുന്നതും പത്ത് മണി കഴിഞ്ഞാല്‍ ടിവി വെക്കരുതെന്നും അപ്പച്ചി പറഞ്ഞിരുന്നു. മമ്മി വഴിയായാണ് അപ്പച്ചിയോട് കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നത്. മനസിലെന്താണോ ഉള്ളത് അത് അങ്ങനെ തന്നെ പറയുന്ന ശീലക്കാരനായിരുന്നു.

സിനിമയില്ലെങ്കില്‍ വേറെയൊരു വരുമാനമാര്‍ഗമെന്ന നിലയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് കട അപ്പച്ചി തുടങ്ങിയിരുന്നു. മക്കളുടെ പഠനകാര്യങ്ങളൊന്നും മുടങ്ങരുതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എപ്പോഴും അധ്വാനിക്കുന്ന പ്രകൃതമായിരുന്നു. ആഡംബര ജീവിതമൊന്നും ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നില്ലെന്നും സോഫിയ പറഞ്ഞിരുന്നു.

പുറംവേദന വന്നപ്പോള്‍ അദ്ദേഹം തന്നെയാണ് വണ്ടിയെടുത്ത് ആശുപത്രിയിലേക്ക് പോയത്. അറ്റാക്കായിരുന്നു അതെന്ന് അറിഞ്ഞിരുന്നില്ല. അന്നത്തെ ആ യാത്രയില്‍ അപ്പച്ചി തിരിച്ച് വന്നില്ല. ആ സമയത്ത് എന്റെ വിവാഹം കഴിഞ്ഞ് ഞാന്‍ അമേരിക്കയിലായിരുന്നു. അപ്പച്ചിയുടെ വിയോഗത്തില്‍ എല്ലാവരും തളര്‍ന്നുപോയിരുന്നു. പതറാതെ നിന്ന് മക്കളുടെ കാര്യങ്ങളെല്ലാം നോക്കിയത് മമ്മിയായിരുന്നു. സിനിമാലോകത്തുള്ളവരുമായി അത്ര വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല പിന്നീട്. ഇപ്പോഴാണ് നിര്‍മ്മാണക്കമ്പനി തുടങ്ങിയതും പ്യാലി നിര്‍മ്മിച്ചതും.

Read more topics: # nf varghese,# daughter,# production company
nf varghese daughter words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES