മലയാളത്തിലെ ജനപ്രിയ നായികയാണ് ഹണിറോസ്. നിരവധി ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഹണിറോസിന്റെ ഏറ്റവും പുതി ചിത്രം ചാലകുടിക്കാരന്‍ ചങ്ങതി റിലീസിനു തയ്യാറെടുത്തിരിക്കുകയാണ്. കേരളാ ഫാഷന്‍ റണ്‍വെ അവതരിപ്പിച്ച ഫാഷന്‍ ഷോയിലെ ഹണിയുടെ ചുവടുവെപ്പു ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
സാരി അണിയാന്‍ താല്‍പര്യം ഇല്ലാത്തവരായി ആരും കാണില്ല. സാരിയില്‍ പല സാധ്യതകളും പരീക്ഷിക്കാറുണ്ട്. ഇത്തവണ ഹണിറോസ് ധരിച്ച
സാരി വ്യത്യസ്ഥമായിരുന്നു.
ഗ്രേ കളറില്‍ അണിഞ്ഞ സാരിയുടെ ബോര്‍ഡര്‍ രസകരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. സാരിക്കു യോജിക്കുന്ന മോഡല്‍ ബ്ലൗസ് സാരിയുടെ പുതുമ നിലനിര്‍ത്തുന്നതായിരുന്നു.