നടന് ജോജു ജോസഫിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി മാറ്റിയ സിനിമകളില്‍ ഒന്നാണ് ജോസഫ്. മികച്ച അഭിനയത്തിലൂടെ ജോജു സിനിമാ പ്രേമികളെ കയ്യിലെടുത്ത ഈ ചിത്രത്തില്‍ നടന് രണ്ടു നായികമാരാണ് ഉണ്ടായിരുന്നത്. അതില്‍ ഭാര്യയായി എത്തിയ അതിസുന്ദരിയായ നടിയാണ് ആത്മീയ രാജന്‍. വളരെ ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഈ നടി ജോസഫ് എന്ന ചിത്രത്തിലൂടെയാണ് വളരെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയത്. ജോസഫിന് ശേഷം പിന്നീട് മാര്‍ക്കോണി മത്തായി, ജോണ്‍ ലൂഥര്‍ എന്നീ സിനിമകളിലും ആത്മീയ തന്റെ അഭിനയ മികവ് തെളിയിച്ചു.
ആത്മീയയുടേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം ഷെഫീക്കിന്റെ സന്തോഷം എന്ന വിവാദ ചിത്രമായിരുന്നു. താരം സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും ഇപ്പോഴും സീരിയസ് ആയി കരിയര്‍ എന്ന തലത്തില്‍ സിനിമയെ കാണുന്നില്ല എന്നതും താരത്തിന്റൈ പ്രത്യേകതയാണ്. എന്നാല്‍ അധികമാര്‍ക്കും അറിവില്ലാതിരുന്ന താരത്തിന്റെ പ്രണയ വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമെല്ലാമുള്ള കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.
മൂന്നുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് അടുത്തിടെ ആത്മീയയുടെ വിവാഹം നടക്കുന്നത്. ഭര്‍ത്താവിന്റെ പേര് സനൂപ് എന്നാണ്. ഇരുവരും ഒരേ കോളേജില്‍ പഠിച്ചവര്‍ ആണെങ്കിലും, കലാലയ ജീവിതത്തിലെ പ്രണയമായിരുന്നില്ല ഇരുവരെയും വിവാഹ ജീവിതത്തിലേക്ക് എത്തിച്ചത്. പഠിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ പ്രണയം ഉണ്ടായിരുന്നില്ല. കോളേജ് കാലഘട്ടത്തില്‍ ആത്മീയക്ക് സനുപിനെ അറിയില്ലായിരുന്നു, എന്നാല്‍ നടി എന്ന നിലയില്‍ സനൂപിവിന് ആത്മീയ ഏറെ സുപരിചിത ആയിരുന്നു. ഒരിക്കല്‍ സനൂപ് താരത്തിന് ഒരു മെസ്സേജ് അയക്കുകയുണ്ടായി.
നമ്മുടെ കോളേജില്‍ നിന്നും ഒരു പെണ്‍കുട്ടി നടിയായി എന്നതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു സനൂപിന്റെ മെസ്സേജ്. അങ്ങനെയാണ് കോളേജില്‍ സനൂപ് എന്ന ഒരു വ്യക്തി പഠിക്കുന്നുണ്ട് എന്ന് ആത്മീയ അറിയുന്നത്. കോളേജ് കാലഘട്ടത്തിനുശേഷം ഇരുവരും രണ്ടു വഴിക്കായി. ആത്മീയ ഇടയ്ക്ക് ഡിപ്രഷന്‍ എന്ന അസുഖം നേരിടുന്നതിനാല്‍ ആ സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം താരം വിട്ടുനില്‍ക്കും. അതുകൊണ്ടുതന്നെ സനൂപുമായി പിന്നീട് ആത്മീയക്ക് യാതൊരു തരത്തിലുള്ള കോണ്‍ടാക്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിനുശേഷം ആത്മീയയും കുടുംബവും വീട് മാറി എത്തിയത് സനൂപിന്റെ നാട്ടിലേക്ക് ആയിരുന്നു. ഇവിടെ വച്ചായിരുന്നു ഇവരുടെ പ്രണയം വീണ്ടും പൂത്തുലഞ്ഞതും. ആദ്യം സൗഹൃദത്തില്‍ തുടങ്ങിയബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരേ ജിമ്മിലായിരുന്നു ഇരുവരും വര്‍ക്ക് ഔട്ട് ചെയ്തിരുന്നത്. ഇങ്ങനെയാണ് വീണ്ടും ഇരുവരും കണ്ടുമുട്ടുന്നതും നല്ല സുഹൃത്തുക്കളായി മാറുന്നതും.
സൗഹൃദബന്ധം വളര്‍ന്നതോടു കൂടി വ്യക്തിപരമായ കാര്യങ്ങളും ഇരുവരും പങ്കുവയ്ക്കുവാന്‍ തുടങ്ങി. സനൂപിനോട് സംസാരിക്കുമ്പോള്‍ ആത്മീയ താന്‍ പറയുന്ന കാര്യങ്ങള്‍ ഒന്നും തന്നെ അധികമായി വിശദീകരിക്കേണ്ടി വരാറില്ല. സനൂപ് എല്ലാം പെട്ടെന്ന് മനസ്സിലാക്കും. ഇതാണ് ആത്മീയയെ കൂടുതല്‍ സനൂപിലേക്ക് അടുപ്പിച്ചത്. ഇഷ്ടമാണ് എന്ന കാര്യം പരസ്പരം ഇരുവര്‍ക്കും അറിയാമായിരുന്നു. സനൂപിന്റെ ഏറ്റവും നല്ല ക്വാളിറ്റിയായി ആത്മീയ പറയുന്നത് അദ്ദേഹം ഒരു നല്ല മനുഷ്യനാണ് എന്നാണ്.
സൗഹൃദം വളര്‍ന്ന് പിന്നീട് വിവാഹത്തിലേക്ക് എത്തി. വിവാഹശേഷവും താരത്തിന് ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ഭര്‍ത്താവിന്റെ അമ്മയില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് ഏറ്റവും വലുതെന്ന് ആത്മീയ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രം വളരെയധികം വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതാണ്. അതില്‍ താരവും വിവാദങ്ങള്‍ക്ക് ഇരയാക്കപ്പെട്ടിരുന്നു.
ചിത്രത്തില്‍ നടിമാര്‍ക്ക് മാത്രം പ്രതിഫലം നല്‍കി എന്ന ബാലയുടെ ആരോപണത്തില്‍ തുടര്‍ന്ന് ഒരുപാട് മോശം കമന്റുകള്‍ താരത്തിന് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സമയത്ത് ഏറ്റവും അധികം താരത്തെ സപ്പോര്‍ട്ട് ചെയ്തത് സനൂപിന്റെ അമ്മയായിരുന്നു എന്ന് താരം പ്രതികരിച്ചിരുന്നു. തന്റെ സ്വന്തം അമ്മ തന്നെ മനസ്സിലാക്കുന്നതില്‍ ഉപരി സനൂപിന്റെ അമ്മ തന്നെ മനസ്സിലാക്കിയെടുത്തു എന്നും വളരെ പൊള്ളൈറ്റാണ് അമ്മയെന്നും ആത്മീയ വ്യക്തമാക്കിയിരുന്നു.