മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അസിൻ. പ്രശസ്ത മലയാളം സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം നിർവ്വഹിച്ച നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ ചലച്ചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുന്നത്.എന്നാൽ ഇപ്പോൾ താരം മകളുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും പങ്കുവയ്ക്കാറുമുണ്ട് താരം. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ചിത്രം അസിൻ പങ്കുവയ്ക്കുന്നത്.
അസിന് ഒരു പെൺകുഞ്ഞ് 2017 ഒക്ടോബറിലാണ് പിറക്കുന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയുമായുള്ള അസിന്റെ വിവാഹം 2016 ജനുവരിലാണ് നടന്നിരുന്നത്. ‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടെ ഇരുവരും ആദ്യമായി കാണുകയും പിന്നീട് ആ പരിചയം പ്രണയമായി വളരുകയും ചെയ്‌തു.
2001ൽ പുറത്തിറങ്ങിയ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിലേക്ക് ചുവട് വച്ച താരത്തിന് കൈനിറയെ ചിത്രങ്ങളായിരുന്നു പിന്നെ തേടി എത്തിയിരുന്നത്. മലയാളത്തിൽ നിന്നും നേരെ തെലുങ്കിലേക്ക് പോയിരുന്നു. ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിരുന്നു. തെലുങ്കിൽ നിന്നും തമിലേക്കും അവിടെ നിന്ന് ബോളിവുഡിലേക്കും താരം ചേക്കേറിയിരുന്നു. ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു തമിഴിലെ ആദ്യ ചിത്രം. പിന്നാലെ ‘ഗജിനി, ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്‌തു.