Latest News

ബോളിവുഡില്‍ കല്യാണമേളം; ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പിന്നാലെ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു എന്നു വാര്‍ത്തകള്‍

Malayalilife
ബോളിവുഡില്‍ കല്യാണമേളം; ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പിന്നാലെ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു എന്നു വാര്‍ത്തകള്‍

ബോളിവുഡില്‍ ഇപ്പോള്‍ കല്യാണ വിശേഷങ്ങളാണ് കേള്‍ക്കാന്‍ ഉളളത്. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും ഉടന്‍ വിവാഹിതരാകുന്നു, അര്‍ജുന്‍ കപൂറും മലൈകയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു. ഇപ്പോഴിതാ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നുവെന്നാണ് വാര്‍ത്തകള്‍ എത്തുന്നത്. 

രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും 2019ല്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്‍ബിര്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ എല്ലാം തന്നെ ആലിയ ഭട്ടിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

വിവാഹിതനാകാന്‍ തിരക്കൊന്നുമില്ലെന്നായിരുന്നു അടുത്തിടെ രണ്‍ബിര്‍ കപൂര്‍ പറഞ്ഞത്. വിവാഹമെന്നത് സ്വാഭാവികമായി നടക്കുന്നതാണ്. എനിക്ക് 35 വയസ്സായി. വിവാഹം കഴിക്കാനുള്ള പ്രായം തന്നെയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും അങ്ങനെ തോന്നണം. ഇത് ശരിയായ ഘട്ടം തന്നെയാണ്. നമ്മുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍- രണ്‍ബിര്‍ കപൂര്‍ പറയുന്നു. അതേസമയം അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും ആദ്യമായിട്ടാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

Alia Bhatt and Ranbeer Kapoor marriage news

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES