ഫോ ളന്‍ കിങ്ഡം എന്ന 2018-ല്‍ ഇറങ്ങിയ സിനിമയുടെ തുടര്‍ച്ചയായി ജുറാസ്സിക് വേള്‍ഡ് ഡൊമിനിയന്‍ എന്ന പുതിയ സിനിമയെത്തുമ്ബോള്‍ അതില്‍ മലയാളി സാന്നിദ്ധ്യവും ഉണ്ടാകും.
ജുറാസിക് പാര്‍ക്ക് സീരീസിലെ ആറാമത്തെ ചിത്രമാണിത്. ജുറാസിക് വേള്‍ഡ് ത്രയത്തിലെ മൂന്നാമത്തെ ചിത്രമായ ഇതിന്റെ കഥാതന്തു ആരംഭിക്കുന്നത് ജുറാസിക് പാര്‍ക്ക് ത്രയത്തില്‍ നിന്നു തന്നെയാണ്. ജൂണ്‍ 10 നാണ് ഇത് ബ്രിട്ടനിലെ തീയറ്ററുകളില്‍ എത്തുന്നത്.
ലോകമാകമാനമുള്ള മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇതില്‍ വകയുണ്ട്. ഇതിലെ ശിര്‍ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത് ഒരു യു കെ മലയാളിയായ വരദ സേതുവാണ്. അടുത്തിടെ എംപയര്‍ മാസികയില്‍ ഈ ചിത്രത്തെ കുറിച്ചൊരു ഫീച്ചര്‍ വന്നിരുന്നു. അതിലെ കിത്രം മാഗസിന്‍ ട്വീറ്റ് ചെയ്തത്, ഹോളിവുഡിലെ രണ്ട് പ്രശസ്തര്‍ക്കൊപ്പം നില്‍ക്കുന്ന വരദയുടെ ചിത്രത്തോടുകൂടിയായിരുന്നു. അതായത്, ഒട്ടും അപ്രധാനമല്ലാത്ത ഒരു കഥാപാത്രത്തെ തന്നെയാണ് വരദ അവതരിപ്പിക്കുന്നത് എന്ന് ചുരുക്കം.
താന്‍ കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന രണ്ട് അഭിനയ പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് ഇന്നും വരദയ്ക്ക് വിശ്വസിക്കാനായിട്ടില്ല എന്നാണ് വരദയുടെ പിതാവ് ട്വീറ്റ് ചെയ്തത്. അവള്‍ സ്വയം നുള്ളി നോക്കുകയായിരുന്നത്രെ, ഇത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഉറപ്പുവരുത്താന്‍.
അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ് നടിയാണ് യു കെ മലയാളികളുടെ അഭിമാനമായ വരദ സേതു. ബി ബി സിയിലെ, ലോകനാശം പ്രവചിക്കുന്ന പരമ്ബരയായ ഹാര്‍ഡ് സണ്‍ എന്ന സീരിയലിലൂടെയാണ് വരദ കൂടുതല്‍ പ്രശസ്തയാകുന്നത്. അതില്‍ ഡി എസ് മിഷാല്‍ അലി എന്ന കഥാപാത്രത്തെയാണ് വരദ അവതരിപ്പിച്ചത്. നൗ യു സീ മി യുടെ രണ്ടാം ഭാഗത്തില്‍ മൈക്കല്‍ കെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹായി ആയിട്ടും വരദ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതുപോലെ സ്‌കൈ പ്രൊഡക്ഷന്‍സിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ സ്ട്രൈക്ക് ബാക്കില്‍ രണ്ടാമത്തെ ലീഡ് ആക്‌ട്രസ്സാണ് വരദ. അവര്‍, എം ഐ 5 ഏജന്റ് മനിഷ ഛേത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമ മലേഷ്യ, ഹോങ്കോംഗ്, വെനീസ് കൊയേഷ്യ തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരിച്ചത്.
മലയാളികളായ ഡോക്ടര്‍ ദമ്ബതികള്‍ക്ക് കേരളത്തില്‍ ജനിച്ച മകളാണ് വരദ. വരദയ്ക്ക് ഒരു ഇരട്ട സഹോദരികൂടിയുണ്ട്. അഭയ സേതു എന്ന ഇവര്‍ ഇപ്പോള്‍ കാസ്റ്റിങ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. വളരെ കുട്ടിക്കാലത്തു തന്നെ ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കന്‍ മേഖലയിലേക്ക് താമസം മാറ്റിയ വരദ് ന്യുകാസില്‍ അപ്പോള്‍ ടൈനിലാണ് വളര്‍ന്നത്. ഒരു നര്‍ത്തകി എന്നനിലയിലും, സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും മലയാളികള്‍ക്കിടയില്‍ ഏറെ പ്രശ്സ്തയാണ് വരദ.
ഇപ്പോള്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന വരദ ലോക്ക്ഡൗണ്‍ കാലത്ത് ആറു പ്രൊജക്ടുകളാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒന്ന് പ്രശസ്ത സംവിധായകന്‍ ജയരാജിന്റെ പ്രമദവനം എന്ന മലയാള ചിത്രമാണ്. ഈ ചിത്രത്തിലെ നായിക വേഷമാണ് വരദ കൈകാര്യം ചെയ്യുന്നത്. കൈലാഷ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ നായകരായി എത്തുന്ന ചിത്രം മാധവിക്കുട്ടിയുടെ ''ശര്‍ക്കര കൊണ്ടു തുലാഭാരം'' എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ്.