ആട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു. പെരുച്ചാഴി എന്ന ചിത്രം മോഹൻലാൽ നായകനായി നിർമ്മിച്ചിരുന്നു. 1991ൽ ബാലതാരമായി ആണ് താരം സിനിമ മേഖലയിൽ തുടക്കം കുറിച്ചത്.
തോമസ് ജോസഫ് റൂബി തോമസ് ദമ്പതികളുടെ മകളായിട്ട് കോട്ടയം ജില്ലയിൽ ഓഗസ്റ്റ് 7th 1986 താരത്തിന്റെ ജനനം. താരത്തിന് ഒരു സഹോദരി കൂടി ഉണ്ട് ത്രിക്കക്കരയിലെ മേരി മാത ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എറണാകുളത്തെ സെന്റ് തെരേസ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈയിലെ ഹിന്ദുസ്ഥാൻ സർവകലാശാലയിൽ നിന്നും ബിബിഎ പഠിച്ചു. വെള്ളിയാഴ്ച ചിത്രം സാന്ദ്രയുടെ കരിയറിലെ പ്രധാന ആകർഷണമായിരുന്നു, കൂടാതെ നടൻ വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹിതൗസിലേക്ക് മാറി. ഫ്രൈഡേ റിലീസ് ചെയ്ത ശേഷമാണ് കമ്പനി സ്ഥാപിച്ചതെങ്കിലും ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ നിർമ്മാണ സംരംഭമായി ഈ സിനിമ കണക്കാക്കപ്പെടുന്നു. മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവും എന്ന കരുതിയ 'ഫ്രൈഡേ ഫിലിംസ്' തുടങ്ങിയതവും ഇവര്‍ക്ക് ഇടയില്‍ അസ്വാരസ്യങ്ങള്‍ നേരത്തേ തുടങ്ങിയതായി പല കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് പരസ്യമായ അടിപിടിയില്‍ എത്തുമെന്ന് ആരും കരുതിയിരുന്നില്ല.
അതേസമയം ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ വിജയ് ബാബു താരത്തെ മർദിച്ചു എന്നും വാർത്തകൾ പുറത്ത് വന്നിരുന്നു.ഫ്രൈഡേ ഫിലിംസിലുള്ള തന്റെ ഷെയര്‍ ചോദിച്ചതാണ് സാന്ദ്രയുമായി വിജയ് തോമസ് ഉടക്കാനുള്ള കാരണം എന്നും ഗോസിപ്പുകൾ വരെ പ്രചരിച്ചിരുന്നു. കൊച്ചി ഓഫീസില്‍ വച്ചുണ്ടായ തര്‍ക്കം മൂത്തപ്പോള്‍ വിജയ് ബാബു സാന്ദ്ര തോമസിനെ കസേരയടക്കം ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന് പോലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും കൃത്യമായ വിവരം ഒന്നും ഇല്ല. എന്നാൽ പിന്നീട് ഇരുവരും ഇത് ഒരു തെറ്റിദ്ധാരണയാണെന്നും സാന്ദ്ര വ്യവസായത്തിൽ നിന്ന് ഒരു ഇടവേള എടുത്തതായും പ്രഖ്യാപിച്ചു. സാന്ദ്ര തോമസും വിജയ് ബാബും തമ്മില്‍ ലിവ് ഇന്‍ ബന്ധമായിരുന്നുവെന്ന് വരെ ഗോസിപ്പുകള്‍ പരന്നിരുന്നു. . സാന്ദ്രയുടെ വിവാഹത്തിന് ശേഷമാണ് രണ്ട് പേര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നാണ് വേറെ ചില കിംവദന്തികൾ പുറത്ത് വന്നത്.
ഒരു നിർമ്മാതാവ് എന്ന നിലയിൽ സിനിമ പൂര്‍ണ്ണമായും ഒരു പുരുഷാധിപത്യ മേഖല തന്നെയാണ്. അതുകൊണ്ട് ആദ്യ സിനിമ മുതല്‍ വനിത നിര്‍മാതാവെന്ന നിലയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട് എന്നുമാണ് സാന്ദ്ര പറയുന്നത്. മാനസികമായി തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുക. അത് ഇപ്പോഴും തുടരുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പുതിയൊരു നിര്‍മാണ കമ്ബനി ആരംഭിക്കാനുള്ള ശ്രമത്തിൽ കൂടിയാണ് താരം.
കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന വില്‍സണ്‍ ജോൺ തോമസ് ആണ് താരത്തിന്റെ ഭർത്താവ്. ഇരട്ട കുട്ടികളുടെ 'അമ്മ കൂടിയാണ് സാന്ദ്ര. വളരെ കുറഞ്ഞ സമയം കൊണ്ടാണ് നടിയായും നിര്‍മാതാവായും മലയാള സിനിമയില്‍ സാന്ദ്ര ചുവടുറപ്പിച്ചത്്. 2018 ഏപ്രില്‍ മൂന്നിനാണ് തങ്ങള്‍ ഇരട്ടകുട്ടികളുടെ മാതാപിതാക്കളായ വാര്‍ത്ത സാന്ദ്ര ആരാധകരുമായി പങ്കുവച്ചത്. ദൈവത്തിനോട് പ്രാര്‍ത്ഥിച്ചത് ഒന്നിന് വേണ്ടിയാണ് എന്നാല്‍ ഇരട്ടി സന്തോഷം ലഭിച്ചിരിക്കുന്നുവെന്നാണ് 'അമ്മയായ സന്തോഷം താരം ആരാധകരുമായി പങ്കുവച്ചതും. ചെയ്യുന്ന എന്തുകാര്യത്തിലംും നൂറു ശതമാനം ആത്മാര്‍ത്ഥ കാണിക്കുന്ന സ്വഭാവമാണ് സാന്ദ്രയ്ക്ക്. മക്കളുടെ കാര്യത്തിലാണ് താന്‍ നൂറുശതമാനം ആത്മാര്‍ത്ഥ കാണിക്കുന്ന അമ്മ കൂടിയായ സാന്ദ്ര മക്കളെ പാടത്തും പറമ്പിലും മഴയത്തും എല്ലാം ഇറക്കി വിട്ടു പ്രകൃതിയോട് ഇണക്കിയാണ് വളർത്തുന്നതും. സോഷ്യൽ മീഡിയയിൽ സജീവയായ താരത്തിന് സ്വന്തമായി സൂപ്പർനാച്ചുറൽ ഫാമിലി എന്ന് ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ട്. അതേസമയം അയൽവാസി പെൺകുട്ടിയായ വർഷയുടെ പഠന കാര്യങ്ങൾ എല്ലാം തന്നെ നോക്കി നടത്തുന്നതും സാന്ദ്രയാണ്.