2008 ലാണ് രഘുവരൻ മരണത്തിനു കീഴടങ്ങിയത്. 2004 നവംബർ 29 നാണ് ചെന്നൈയിലെ കുടുംബകോടതിയിൽ രഘുവരനും രോഹിണിയും വിവാഹമോചന കരാർ ഒപ്പിട്ടത്. വിവാഹമോചനത്തിനു ശേഷവും ഭാര്യയും മകനുമായി നല്ല സൗഹൃദം രഘുവരൻ തുടർന്നു. അമിതമായ മദ്യപാനത്തെ തുടർന്ന് അന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച് 2008 ൽ രഘുവരൻ മരിച്ചു. എന്നാൽ ഇപ്പോൾ
മകന്റെ കൂടെയിരുന്ന് രഘുവരന്റെ ചില സിനിമകൾ കണ്ടതിനെ കുറിച്ചും അദ്ദേഹം ചെയ്ത് വെച്ച ആൽബം പുറത്തിറക്കാനുള്ള കാരണത്തെ പറ്റിയുമൊക്കെ നടിയിപ്പോൾ തുറന്ന് സംസാരിക്കുകയാണ്.
അഞ്ജലി, പുരിയാത പുതിർ, ബാഷ എന്നിങ്ങനെയുള്ള ചിത്രങ്ങൾ ഞങ്ങൾ ഒന്നിച്ചിരുന്ന് കണ്ടു. രഘുവിന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ദൈവത്തിന്റെ വികൃതികൾ ആണ്. പഴയ രഘുവിന്റെ ചിത്രങ്ങളെല്ലാം ഒരുപാട് ഇഷ്ടമാണ്. കാരണം ആദ്യം ഞാൻ രഘുവിന്റെ ആരാധികയായാണ് മാറിയത്. രഘുവരന്റെ പൂർത്തിയാകാത്ത മ്യൂസിക് ആൽബം ഞാൻ റിലീസ് ചെയ്തിന് കാരണം ആ ആരാധനയാണ്. രഘുവിന്റെ ആരാധകരെല്ലാം ആ സൃഷ്ടിയും ശബ്ദവും കേൾക്കണമെന്ന് എനിക്ക് തോന്നി. എല്ലാവരെയും പോലെ ഞാനും ഇപ്പോഴും രഘുവിന്റെ ആരാധികയാണ്. ഞാൻ എപ്പോഴും രഘുവിനോട് പറയുമായിരുന്നു പകരം വെക്കാൻ കഴിയാത്ത സ്ഥാനമാണ് നിങ്ങളുടേത് എന്ന്. അത് സത്യമാണെന്ന് എല്ലാവർക്കും അറിയാം.
2008 ലാണ് രഘുവരൻ മരണത്തിനു കീഴടങ്ങിയത്. ചെന്നൈയിലെ കുടുംബകോടതിയിൽ 2004 നവംബർ 29 നാണ് രഘുവരനും രോഹിണിയും വിവാഹമോചന കരാർ ഒപ്പിട്ടത്. ഭാര്യയും മകനുമായി വിവാഹമോചനത്തിനു ശേഷവും നല്ല സൗഹൃദം രഘുവരൻ തുടർന്നു.