മലയാള സിനിമ മേഖലയിലേക്ക് മറ്റ് ഭാഷകളില്‍ നിന്നുമുള്ള നടിമാര്‍ അഭിനയിക്കാൻ എത്തുന്നത് സർവ്വ സാധാരണമായിരുന്നു. അത്തരത്തിൽ ചില നായികമാർ മലയാളി പ്രേക്ഷക ഹൃദയം കീഴടക്കുന്നത് പതിവ് രീതി തന്നെയാണ്. അങ്ങനെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും ഓര്‍ത്തുവെക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച നടിമാരിൽ ഒരാളാണ് പ്രേമ. മോഹന്‍ലാലിന്റേയും ജയറാമിന്റേയും നായികയായി ആരാധകരുടെ കൈയ്യടി വരെ നേരിടാൻ പ്രേമയ്ക്ക് സാധിക്കുകയും ചെയ്തു.
1977 ജനുവരി 6 ന് കൊടവ സമുദായത്തിലെ നെരാവന്ദ കുടുംബത്തിൽ ചേട്ടിചയുടെയും കാവേരിയുടെയും മകളായിയിട്ടാണ് താരത്തിന്റെ ജനനം. മഹിള സേവാ സമാജ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ താരം കൊഡാഗിലെ മർനാദ് ജൂനിയർ കോളേജിൽ പ്രീ-യൂണിവേഴ്സിറ്റിയിൽ നിന്ന് തന്റെ പഠനം പൂർത്തിയാക്കി. ഒരു വിദ്യാർത്ഥി എന്ന നിലയിൽ കായികരംഗത്ത് സജീവമായി പ്രേമ ദേശീയ തലത്തിൽ ഹൈജമ്പ്, വോളിബോൾ മത്സരങ്ങളിൽ സ്കൂളിനെയും കോളേജിനെയും പ്രതിനിധീകരിച്ചിരുന്നു.
സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് താരം ചുവട് വയ്ക്കുന്നത്. പ്രേമയുടെ ആദ്യത്തെ മലയാള ചിത്രം എന്ന് പറയുന്നത് മോഹന്‍ലാല്‍ നായകനായ ദ പ്രിന്‍സ് ആയിരുന്നു. പിന്നീട് ജയറാം ചിത്രമായ ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും നായികയായി വേഷമിട്ടു. ധര്‍മ്മ ചക്രത്തിലൂടെയാണ് പ്രേമ തെലുങ്കിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയിരുന്നു.
2017 ൽ അവസാനമായി കന്നഡ ചിത്രത്തിലാണ് പ്രേമ അഭിനയിച്ചത്. മികച്ച നടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രേമ വെങ്കിടേഷിനൊപ്പം അഭിനയിച്ച 'ധർമ്മ ചക്രം' അവരുടെ ആദ്യത്തെ തെലുങ്ക് ചിത്രമായിരുന്നു. 'ചേലികാട്', 'ഓംകാരം', 'മാ ആവിഡ കളക്ടർ', 'നാഗാ ദേവതേ', 'അമ്മോ ഒകാറ്റോ താരികു' എന്നിവ പ്രേമ മിന്നി തിളങ്ങിയ ചിത്രങ്ങൾ ആണ്.
2006 ലാണ് സോഫ്റ്റുവെയര്‍ വ്യവസായിയും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവുമായി തെലുങ്ക്, കന്നഡ സിനിമയിലെ സൂപ്പർഹിറ്റ് നായികയായിരുന്ന പ്രേമ വിവാഹിതയാകുന്നത്. എന്നാൽ പത്തുവര്ഷത്തിനു ശേഷം 2016 ൽ ആ ബന്ധം ഇരുവരും ആ ബന്ധം വേര്പെടുത്തുകയായിരുന്നു. ഇരുവരുടെയും വിവാഹ മോചന വാർത്തകൾ അക്കാലത്ത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അർബുദ ബാധിതയാണ് എന്ന തരത്തിലുള്ള വ്യാജ പ്രചാരങ്ങളും താരത്തിന്റെ പേരിൽ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രേമയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. 41 കാരിയായ പ്രേമ വീണ്ടും വിവാഹത്തിലേക്ക് പോകുന്നു എന്ന വാർത്തയാണ് കഴിഞ്ഞദിവസം മുതൽ പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്തയിൽ സത്യമില്ല എന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്ന് പ്രേമ പറഞ്ഞതായി ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു.