മലയാളികള്‍ ഒരിക്കലും കല്യാണരാമൻ സിനിമയിലെ പ്യാരിയുടെ ഭവാനിയെ മറക്കാനിടയില്ല. ചെറുതും വലുതുമായ വേഷങ്ങളില്‍ 1980 കള്‍ മുതല്‍ തിളങ്ങി നിന്ന നടി ബീന ജോസഫ് എന്ന ബീന കുമ്പളങ്ങിയാണ് ഭവാനിയായി പ്രേക്ഷകക്ക് മുന്നിൽ എത്തിയത്. കുമ്പളങ്ങി തൈക്കൂട്ടത്തിൽ ജോസഫ് റീത്ത ദമ്പതികളുടെ മകളായാണ് ബീനയുടെ ജനനം. ചെറുപ്പത്തിലെ തന്നെ സ്‌കൂളിലും പള്ളിയിൽ നടക്കുന്ന ചടങ്ങുകളിലും നൃത്തം അവതരിപ്പിച്ച് കുട്ടിക്കാലം മുതൽ നാട്ടിലെ അറിയപ്പെടുന്ന കലാകാരിയായി പേരെടുത്തിരുന്നു ബീന. ഒരു വർഷത്തോളം കലാഭവനിൽ നൃത്തം പഠിപ്പിച്ചിരുന്നു ബീന . പഴയകാല നടൻ എം ഗോവിന്ദൻകുട്ടി ബീനയുടെ അമ്മാവന്റെ സുഹൃത്ത് കൂടിയാണ്. 1980 കളിലായിരുന്നു ബീന അഭിനയ ലോകത്തേക്ക് ചുവട് വച്ചത്. രണ്ട് മുഖം ആയിരുന്നു ബീനയുടെ ആദ്യ ചിത്രം.തുടർന്ന് ചാപ്പ, കള്ളൻ പവിത്രൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷമിട്ടു.ബീനയെ മലയാള സിനിമയിൽ ഏറെ ശ്രദ്ധേയയാക്കിയത് കള്ളൻ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമായിരുന്നു. നെടുമുടി വേണുവിനും ഭരത് ഗോപിക്കും സുഭാഷിണിക്കുമൊപ്പം കട്ടയ്ക്ക് നിന്ന 18 വയസ്സുകാരി സുന്ദരി.
അക്കാലത്ത് സിനിമയെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല ബീനയ്ക്ക് . കിട്ടുന്ന വേഷം ചെയ്യുന്ന രീതിയായിരുന്നു. വേഷമെന്താണ് എന്ന് ചോദിക്കാനോ, നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനോ അന്ന് അറിയില്ലായിരുന്നു. അങ്ങനെ നായികയില്‍ നിന്ന് ചെറിയ വേഷങ്ങളിലേക്ക് ബീന ഒതുങ്ങിയിരുന്നു. ഇതോടെ അഭിനയത്തോട് മടുപ്പ് തോന്നിയപ്പോൾ പതിമൂന്ന് വര്‍ഷത്തോളം അഭിനയം വിട്ട് നിന്നു ബീന അതിനിടെയായിരുന്നു ബീനയുടെ വിവാഹവും.മുപ്പത്തിയാറാം വയസിലായിരുന്നു ബീനയുടെ വിവാഹം. ഭർത്താവ് സാബുവാണ്.. കോഴിക്കോട് വച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. സൗഹൃദം പതിയെ പ്രണയത്തിൽ എത്തുകയും ചെയ്തു. തനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു എന്നും ബീന ഒരിക്കൽ പറഞ്ഞിരുന്നു. വീണ്ടും സിനിമയിലേക്ക് ബീനയുടെ മടങ്ങി വരവിനുള്ള എല്ലാവിധ പ്രോത്സാഹനം നല്കിയിരുന്നതും ഭർത്താവ് സാബുവായിരുന്നു.
വിവാഹത്തിന് ശേഷം ‘ഷാർജ ടു ഷാർജ’യിലൂടെയാണ് തിരികെ അഭിനയത്തിലേക്ക് ബീന എത്തിയത്. പിന്നാലെ കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ച്ലർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒന്നു രണ്ട് സീരിയലുകളിലും ബീന അഭിനയിച്ചിരുന്നു. ‘സദാനന്ദന്റെ സമയ’ത്തിൽ വെടിക്കെട്ട് ജാനു എന്ന കഥാപാത്രമായിരുന്നു ബീനയെ തേടി എത്തിയിരുന്നതും . അക്കാലത്ത് അത്തരം ടൈപ്പ് റോളുകളാണ് ബീനയെ തേടി എത്തിയത് . എന്നാൽ ആകസ്മികമെന്നോണം ചതിക്കാത്ത ചന്തുവിന് ശേഷം വീണ്ടും അവസരങ്ങൾ പതിയെ കുറഞ്ഞു. പത്തു വർഷത്തിലേറെയായി അഭിനയിച്ചിട്ട്.
അങ്ങനെയിരിക്കെ ജീവിതത്തിൽ ഉണ്ടായ വലിയ വേദനയായിരുന്നു സാബുവിന്റെ മരണം. ഭർത്താവിന്റെ മരണം നൽകിയ ആഘാതത്തിൽ എങ്ങോട്ടു പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ചു പോയ അവസ്ഥയിലും കയ്യിൽ പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും കഴിയാത്ത അവസ്ഥയായിരുന്നു ബീനയ്ക്ക് അന്ന്. അന്ന് ബീനയുടെ ദയനീയ ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭർത്താവ് മഅവസ്ഥ അറിഞ്ഞ് ഓടി എത്തിയതായിരുന്നു
ഇടവേള ബാബുവായിരുന്നു. ബീനയുടെ സാഹചര്യം മനസ്സിലാക്കിയ ബാബു സ്ഥലം കണ്ടു വച്ചോളൂ വീട് വച്ചു തരാൻ ഏർപ്പാട് ചെയ്യാമെന്ന് പറയുകയും ചെയ്തിരുന്നു. അങ്ങനെയാണ് ബീന സ്വന്തം നാടായ കുമ്പളങ്ങിയിലേക്ക് മടങ്ങി വന്നത്. ഇപ്പോൾ ‘അമ്മ’ സംഘടന നൽകുന്ന 5000 രൂപ കൈനീട്ടമുള്ളതു കൊണ്ട് പട്ടിണിയില്ലാതെ കഴിയുകയാണ് ബീന. മക്കളുമില്ല താരത്തിന്. എന്നിരുന്നാലും മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു എന്നുള്ള പ്രാർഥന മാത്രമാണ് ഇപ്പോൾ ബീനയ്ക്ക് ഉള്ളത്.
സിനിമയിലെത്തിയിട്ട് 42 വർഷങ്ങൾ ആണ് ഇപ്പോൾ പിന്നിടുകയാണ് ബീന. അന്നത്തെ ആ കൗമാരക്കാരിക്ക് ഈ നവംബർ 16 ന് 60വയസ്സ് തികയും. അർഹിക്കുന്ന അംഗീകാരം ഒരിക്കലും ബീനയെ തേടി എത്തിയിട്ടുമില്ല.