തെന്നിന്ത്യന്‍ സിനിമയിലെ മള്‍ട്ടി ടാലന്റഡ് സ്റ്റാറാണ് നടി ആന്‍ഡ്രിയ. നടി എന്നതിലുപരി ഗായികയും കൂടിയായ താരത്തിന് ഏറെ ആരാധകര്‍ ആണ് ഉളളത് . ജീവിതം യാത്രകളും സംഗീതവും സിനിമയുമായി ആസ്വദിക്കുകയാണ് താരം . മോഡല്‍ എന്ന നിലയിലും താരം ശ്രദ്ധേയയാണ് . ആരാധകര്‍ക്കായി തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ വേഷമിടും ചെയ്തിട്ടുണ്ട് താരം. അന്നയും റസൂലും എന്ന ചിത്രത്തിലെ അന്ന എന്ന കഥാപാത്രമാണ് താരത്തെ ഇന്നും ആരാധകർ ഓർത്തിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ചെന്നൈയിൽ ആംഗ്ലോ ഇന്ത്യൻ റോമൻ കാത്തലിക് വിഭാഗത്തിലാണ് ജനിച്ചത്. മദ്രാസ് ഹൈക്കോടതിയിൽ വക്കീലായി ജോലി ചെയ്യുകയാണ് അവരുടെ പിതാവ്. ബൽജിയത്തിലെ ല്യൂവനിൽ (Leuven) റിസേർച്ച് അസിസറ്റ്ൻഡ് ആയി ജോലി ചെയ്യുന്ന ഇളയ ഒരു സഹോദരിയാണുള്ളത്. ആറക്കോണത്ത് വളർന്ന ആൻഡ്രിയ വിമെൻസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി. എട്ട് വയസ് മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ച് തുടങ്ങി. പത്താം വയസിൽ ജാക്സൺ ഫൈവ് ശൈലിയിലുള്ള "യംഗ് സ്റ്റാർസ്" എന്ന മ്യൂസിക് ഗ്രൂപ്പിൽ അംഗമായത് അവരുടേ പാട്ട് പാടാനും, കീബോർഡ് വായിക്കാനും, മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള കഴിവും കരിയറിന് അടിസ്ഥാനം നൽകി. കോളേജ് പഠനകാലത്ത് "ദി മഡ്രാസ് പ്ലേയേർസ്"ന്റേയും (The Madras Players) ഏവം (EVAM) സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലൈവ് ആർട്ടിനേയും കലാകാരന്മാരേയും പ്രമോട്ട് ചെയ്യുന്നതിനായി "ദി ഷോ മസ്റ്റ് ഗോ ഓൺ" (The Show Must Go On) (TSMGO Productions) എന്ന കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്.
ഗിരീഷ് കർണാട്ന്റെ "നാഗംദള" എന്ന നാടകത്തിലൂടെയാണ് നാടകഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോൻന്റെ "വേട്ടയാട് വിളിയാട്" (Vettaiyaadu Vilaiyaadu) എന്നതിൽ ഒരു ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിന്റെ തന്നെ "പച്ചൈക്കിളി മുത്തുച്ചരം" എന്ന സിനിമയിൽ അഭിനയിച്ചു.
പാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ ആൻഡ്രിയ അഭിനയരംഗത്തേക്ക് വഴി മാറുകയായിരുന്നു. 2005-ൽ സിനിമകളിൽ പിന്നണി ഗായികയായി രംഗത്തെത്തി. ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതിൽ ചിലതിന് ഫിലിംഫെയർ അവാർഡിനും വിജയ് അവാർഡിനും നോമിനേഷൻസ് ലഭിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ "മാലൈ നേരം"എന്ന ഗാനമാണ് താൻ പാടിയതിൽ ഏറ്റവും വെല്ലുവിളിയായി ആൻഡ്രിയ വിശേഷിപ്പിക്കുന്നത്. സ്വന്തമായി ഗാനങ്ങൾ രചിക്കാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള അസാമാന്യ കഴിവും ആൻഡ്രിയക്കുണ്ട്, ചെയ്തിട്ടുമുണ്ട്. "തരമണി" എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഒരു ഗാനമാണ് "സോൾ ഓഫ് തരമണി". നിരവധി മ്യൂസിക് ആൽബഗാനങ്ങളും, 250 - തിലധികം സ്വന്തം സിനിമാ ഗാനങ്ങളും ആൻഡ്രിയയുടേതായിട്ടുണ്ട്.
വിഷാദരോഗത്തെ തുടര്‍ന്നാണ് താൻ സിനിമയിൽ നിന്ന് ഇടവേള എടുത്തതെന്നും വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദ രോഗിയാക്കിയതെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
താൻ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അതില്‍ നിന്നും മുക്തി നേടാന്‍ ആയുര്‍വേദ ചികിത്സയെ അശ്രയിച്ചിരുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു. താൻ പ്രണയത്തിലായിരുന്ന വിവാഹിതനായ ഒരു വ്യക്തി തന്നെ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചുവെന്നും ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടുവെന്നും ആൻഡ്രിയ വ്യക്തമാക്കി. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നതായും ആന്‍ഡ്രിയ വെളിപ്പെടുത്തി.
പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയയ്ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. 'അന്നയും റസൂലി'നും ശേഷം 'ലണ്ടന്‍ ബ്രിഡ്ജ്' എന്ന ചിത്രത്തില്‍ പൃഥ്വിരാജിൻ്റെ നായികയായും ആൻഡ്രിയ മലയാളത്തിലേക്കെത്തിയിരുന്നു. ഡാൻസർ, സംഗീത സംവിധായിക, മോഡൽ എന്നി നിലകളിലും തെന്നിന്ത്യൻ സിനിമാ ലോകത്ത് ആൻഡ്രിയ പ്രസിദ്ധയാണ്.