വെള്ളിത്തിരയിലെ തന്നെ ഏറെ ശ്രദ്ധ നേടിയ പ്രണയ ജോഡികൾ ആയിരുന്നു സൂര്യ ജ്യോതിക എന്നീ താരങ്ങൾ. ഈ പ്രണയത്തിന്റെ കെമിസ്ട്രി ജീവിതത്തിലും പകർത്തികൊണ്ട് ഇരുവരും യഥാർത്ഥ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആരാധകർ ഇരുകയ്യും നീട്ടിയായിരുന്നു താരദമ്പതികളായ സ്വീകരിച്ചത്. ഇന്നും ഏറെ ബഹുമാനത്തോടെയാണ് തെന്നിന്ത്യൻ താരജോഡികളായ സൂര്യയെയും ജ്യോതികയെയും ആരാധകർ നോക്കിക്കാണുന്നത്. ഇപ്പോഴും ഇരുവരും പരസ്പരം പ്രണയകാലത്തിലെ സ്നേഹവും കരുതലും ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്നതാണ് ആരാധകർ പലകുറിയായി തന്നെ അവരുടെ മാതൃകാദാമ്പത്യത്തിന്റെ രഹസ്യം എന്താണെന്നു മനസ്സിലാക്കിയതാണ്. താരദമ്പതികൾ പങ്കാളികളെക്കുറിച്ച് നല്ലവാക്കുകൾ പൊതുവേദിയിൽ സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ പറയാറുണ്ട്. പലകുറി സൂര്യപ തന്റെ വിജയത്തിനു പിന്നിൽ ജ്യോതികയാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ജ്യോതികയാകട്ടെ പലകുറി സൂര്യ ഇല്ലാതെ താനില്ലെന്നും തന്റെ അച്ഛനുമമ്മയുമെല്ലാം സൂര്യയാണെന്നും പറഞ്ഞിട്ടുണ്ട്.
ഇരുവരും ആദ്യമായി കണ്ട് പിരിയുമ്പോൾ പരസ്പരം ഒരുവാക്കുപോലും സംസാരിച്ചിരുന്നില്ല. സിനിമയ്ക്കകത്ത് പ്രണയത്തിന്റെ ലാസ്യ ഭാവങ്ങൾ കൊണ്ട് നമ്മെ മോഹിപ്പിച്ച് കൊണ്ട് വളരെ പെട്ടന്ന് തന്നെ തന്റെ വേഷം അഴിച്ചു വച്ച് മാറിയിരിക്കുന്ന ഒരു യുവാവായിരുന്നു സൂര്യ. അലഷ്യമായി ചിതറി കിടക്കുന്ന ചെമ്പൻ മുടിയുമായി എത്തിയ ചുറുചുറുക്കുള്ള ഒരു മുംബൈ സുന്ദരിയായിരുന്നു ജ്യോതിക. തനത് തമിഴ് നായികമാരിൽ നിന്ന് വ്യത്യസ്തയായവൾ. എല്ലാവരിൽ നിന്നും ഉൾവയിലുന്ന പ്രാകൃതമായ സൂര്യ തന്നെ ശ്രദ്ധിക്കുന്നത് പോലും ഇല്ലെന്ന് കരുതിയ ജ്യോതിക സൂര്യയിലേക്ക് അധികം അടുക്കാന് ശ്രമിച്ചിരുന്നില്ല. എന്നാൽ അടുത്ത അഭിനയിക്കാൻ കിട്ടിയ സിനിമകളിൽ കണ്ട് പരിചിതമായ രണ്ട് മുഖങ്ങൾ മാത്രമായിരുന്നു. എന്നാൽ പിന്നീട് ഇരുവരും സൗഹൃദത്തിലേക്ക് കടക്കുകയായിരുന്നു. ഒടുവിൽ മൂന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും പരസ്പരം ഫോൺ നമ്പർ പോലും കൈമാറുന്നത്.
കരിയറിൽ സൂര്യ തന്റെ വളർച്ചയുടെ ആദ്യ പടവുകൾ താണ്ടുമ്പോൾ ജ്യോതിക തമിഴകം വാഴുന്ന ഹിറ്റ് നായികയായി മാറിയിരുന്നു. ഒരിക്കൽ എന്തോ ആവശ്യത്തിന് ജ്യോതികയുടെ സിനിമ സെറ്റിൽ എത്തിയ സൂര്യ ജ്യോതികയെ കാണാൻ നിൽക്കാതെ പോയി. എന്നാൽ ഇത് ജ്യോതികയ്ക്ക് വലിയ വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. എന്നാൽ ഈ സംഭവത്ത സൂര്യ ഒരുവേള മറുപടി പറഞ്ഞിരുന്നു. വലിയ നായികയല്ലേ ഇടയിൽ പോയി ബുദ്ധിമുട്ടിച്ചാൽ ഇഷ്‌ടമായില്ലങ്കിലോ എന്ന ചിന്തയായിരുന്നു തനിക്ക് എന്നായിരുന്നു സൂര്യ വെളിപ്പെടുത്തിയതും. അത്രമേൽ നാടകീയമായിരുന്നു ഇരുവരും തങ്ങളുടെ സ്നേഹത്തെ ഉള്ളിലൊതുക്കായത്. സംവിധായകൻ ഗൗതം മേനോന്റെ കാക്ക കാക്ക എന്ന ചിത്രം ഇരുതാരജോഡികളുടെയും ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ആ സിനിമയ്ക്കായി നടനെ തേടുന്ന സമയത്ത് ഗൗതമിനോട് നന്ദയിലെ സൂര്യയുടെ പെർഫോമൻസിനെ കുറിച്ച് പറയുന്നതും. തുടർന്ന് സൂര്യ തന്നെയാണ് ചിത്രത്തിൽ നായകനായും എത്തിയത്. അന്ന് ആദ്യമായി ഇരുവരും ക്യാമെറക്ക് മുന്നിൽ ജീവിച്ച നിമിഷങ്ങൾ ആയിരുന്നു അത്. ചിത്രത്തിലെ പ്രണയ ഗാനങ്ങളിൽ ഇരുവരും ജീവിച്ചപ്പോൾ പ്രേക്ഷകരും ആ ഗാനങ്ങൾ നെഞ്ചോടു ചേർത്തിരുന്നു.
അങ്ങനെ ഇരുവർക്കുമിടയിൽ പ്രണയം പൂത്തുതളിർക്കുമ്പോൾ അച്ഛനോടും അമ്മയോടും തന്റെ ആവശ്യങ്ങൾ ഒന്നും തന്നെ അറിയിക്കാതെ സൂര്യക്ക് ജ്യോതികയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞ് സമ്മതിപ്പിക്കാൻ ഒരുപാട് സമയമെടുത്തിരുന്നു. ആദ്യം സൂര്യയുടെ കുടുംബങ്ങൾക്ക് നഗ്മയുടെ പതിസഹോദരിയായ മുംബൈ യുവതിയായ ജ്യോതികയെ കുടുംബത്തിലേക്ക് കൊണ്ട് വരുന്നതിൽ എതിർപ്പ് ഉണ്ടായിരുന്നു. ജ്യോതികയുടെ ജീവിതത്തിൽ ഏറെ പ്രയാസങ്ങൾ നിറഞ്ഞിരുന്ന സമയമായിരുന്നു അത്. എന്നാൽ സൂര്യയുടെ ഇഷ്‌ടം കണ്ട് അറിഞ്ഞ് വീട്ടുകാർ ആ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ പത്ത് വർഷത്തെ അഭിനയ ജീവിതത്തിൽ നിന്നും എല്ലാം ഇടവേള എടുത്ത് ഒരു കുടുംബിനിയായി മാറുകയായിരുന്നു. വെള്ളിത്തിരയിലെ പ്രണയം അങ്ങനെ ജീവിതത്തിലും ഒന്നിച്ചു. ഐ ലവ് യു പറഞ്ഞ് തുടങ്ങിയ ബന്ധം അല്ല ഇത് എന്നും എങ്ങനെയോ ഇങ്ങനെ ആയി എന്ന് പറഞ്ഞ് സൂര്യ ഓരോരുത്തരുടെയും ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് അതിഗംഭീരമായി തന്നെ രക്ഷപെടാറുണ്ട്. എന്നാൽ ജ്യോതികയുടെ സിനിമയിലേക്കുള്ള മടങ്ങി വരവിൽ ഏറെ സന്തോഷിക്കുന്നത് സൂര്യ തനനെയാണ് എന്ന് തന്നെ പറയാം. ഈ ദമ്പതികൾക്ക് ദിയ എന്നു പേരുള്ള ഒരു മകളും ദേവ് എന്നു പേരുള്ള മകനുമാണ് ഉള്ളത്. നിലവിൽ മക്കളുമൊത്ത് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നയിച്ച് വരുകയാണ് താരം .