കഴിഞ്ഞ ദിവസമായിരുന്നു പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിയെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. വൈകുന്നേരം 5.30നാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് വിയ്യൂര്‍ സബ് ജയിലില്‍ താരത്തെ എത്തിച്ചത്. ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ താരം പൊട്ടിക്കരഞ്ഞു. താന്‍ മരുന്ന് മൂന്ന് ദിവസമായി കഴിക്കുന്നില്ലെന്നും ഒരു അബദ്ധം പറ്റിയതെന്നുമാണ് വീണ്ടും ആവർത്തിച്ചത്. ആശ്വാസവാക്കുകളുമായി താരത്തിന്റെ കരച്ചില്‍ കണ്ട അധികൃതര്‍ എത്തിയെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ കരച്ചില്‍ നിര്‍ത്താന്‍ സഹായിച്ചില്ല.
തുടര്‍ന്ന് രണ്ടു വാര്‍ഡന്മാര്‍ ചേര്‍ന്ന് ഡി ബ്ലോക്കിലെ രണ്ടാം നിലയിലെ സെല്ലില്‍ 1608ാം നമ്ബര്‍ തടവുകാരനായ ശ്രീജിത്ത് രവിയെ എത്തിച്ചു. പൊതു സമൂഹം എന്തു വിചാരിക്കും, കുടുംബാംഗങ്ങളുടെ അവസ്ഥ ഇതെല്ലാം പറഞ്ഞായിരുന്നു കേസില്‍പ്പെട്ടതു മൂലം ശ്രീജിത്തിന്റെ കരച്ചില്‍. ശ്രീജിത്ത് രവിയെ ഡി ബ്ലോക്കില്‍ ഏകാന്ത തടവിലാണ് പാര്‍പ്പിച്ചത്. നടനെ ഏകാന്ത തടവില്‍ പാർപ്പിച്ചിരിക്കുന്നത് മറ്റു തടവുകാര്‍ ആക്രമിക്കുകയോ വാക്കുകള്‍ കൊണ്ട് കുത്തി നോവിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ്. മറ്റു തടവുകാര്‍ക്ക് ഒപ്പം രണ്ടു മുന്ന് ദിവസം കഴിഞ്ഞ ശേഷം പാര്‍പ്പിക്കനാണ് ആലോചന. ഒരു വാര്‍ഡനെ സെല്ലിന് പുറത്ത് കാവലും ഏര്‍പ്പെടുത്തി.
ഇന്നലെയാണ് കോടതി 14 ദിവസത്തേക്ക് പോക്‌സോ കേസില്‍ പ്രതിയായ ശ്രീജിത്തിനെ റിമാന്‍ഡു ചെയ്തത്. രോഗാവസ്ഥ കാരണമായത് കൊണ്ടാണ് കുട്ടികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയത് ശ്രീജിത്ത രവിയുടെ വാദവും കോടതി അംഗീകരിച്ചില്ല. തനിക്ക് രോഗാമാണെന്നും മരുന്നു കഴിക്കാത്തതു മൂലമാണ് നഗ്നത പ്രദര്‍ശിപ്പിച്ചതെന്നും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടന്‍ വാദിച്ചത്. തനിക്ക് ജാമ്യം നല്‍കണമെന്നും ശ്രീജിത്ത് രവി ആവശ്യമുയർത്തിയിരുന്നു. പ്രതി കോടതയില്‍ ചില മെഡിക്കല്‍ രേഖകളും ഹാജരാക്കിയെങ്കിലും ഇപ്പോഴത്തെ നിലയില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് പ്രോസിക്യൂഷനും വാദിച്ചു. അതേസമയം താരത്തിനായി രാത്രി ഭക്ഷണമായ ചോറു കറിയും എത്തിച്ചുവെങ്കിലും അത് കഴിച്ചിരുന്നില്ല. കിടക്കാനായി നല്കിയ പുല്‍പ്പായില്‍ കിടന്നു. കാവല്‍ നിന്ന വാര്‍ഡനും കുടുംബത്തെ ഓര്‍ത്ത് വിങ്ങി പൊട്ടികൊണ്ടിരുന്ന ശ്രീജിത്തിനെ ആശ്വസിപ്പിച്ചു. രാത്രി മുഴുവന്‍ ചൊറിച്ചിലും കരച്ചിലുമായാണ് സെല്ലിലെ കൊതുക് കടി കാരണം നേരം വെളുപ്പിച്ചത്. ശ്രീജിത്ത രവിയെ വിയ്യൂര്‍ സെന്ററല്‍ ജയിലിലെ ഡോക്ടര്‍ പരിശോധിക്കും. മാനസിക രോഗ വിദഗ്ധനെയും കാണിക്കും.
നേരത്തെയും സമാന കുറ്റം പ്രതി ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടന് കോടതി ജാമ്യം ഇക്കാര്യം കൂടി പരിഗണിച്ചാണ് അനുവദിക്കാതിരുന്നത്. ശ്രീജിത്ത് പൊലീസില്‍ നല്‍കിയ മൊഴി താന്‍ മരുന്ന് കഴിക്കാത്തതുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ്. എന്നാല്‍, ഇത് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. തുടര്‍ന്നാണ് പ്രതിയെ റിമാന്‍ഡു ചെയ്തത്. ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ്. പോക്സോ വകുപ്പ് പ്രകാരമായിരുന്നു താരത്തിന്റെ അറസ്റ്റ്. ബുധനാഴ്ച തൃശൂര്‍ അയ്യന്തോളിലാണ് സംഭവം നടന്നത്. അയ്യന്തോളിലെ എസ്‌എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്.
ഇയാള്‍ സമാന കേസില്‍ രണ്ടാം തവണയാണ് അറസ്റ്റിലാകുന്നത്. ആദ്യ കേസിലേക്ക് നയിച്ച സംഭവം 2017-ല്‍ പാലക്കാടുവെച്ചായിരുന്നു ഉണ്ടായത് തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുന്നത് താരസംഘടനയ്ക്ക് അപമാനമാണ് അതുകൊണ്ട് നടപടിയിലേക്ക് പോകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. 2106 ഓഗസ്റ്റ് 27ന് ലക്കിടിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥിനികളും നടൻ ശ്രീജിത് രവിക്കെതിരെ പരാതി നൽകിയിരുന്നു. കാറിലെത്തിയ ഇയാൾ കുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആയിരുന്നു ആ പരാതിയും. അന്ന് തന്നെ സ്‌കൂൾ പ്രിൻസിപ്പാൾ രേഖാമൂലം ഒറ്റപ്പാലം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ദിവസങ്ങൾ വൈകിയാണ് നടൻ ശ്രീജിത് രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.