മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. അടുത്തിടെയാണ് സിദ്ദിഖിന്റെ മകനും നടനുമായ ഷാഹീന്‍ വിവാഹിതനായത്. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് ഷാഹിനും ഡോക്ടറായ അമൃതയും വിവാഹിതരായത്. ഇരുവരുടെയും പ്രണയത്തിന് ജാതിയുടേയോ മതത്തിന്റെയോ അതിര്‍ വരമ്പുകള്‍ സൃഷ്ടിക്കാതെ കുടുംബക്കാരും പച്ചക്കൊടി കാട്ടിയതോടെയാണ് വിവാഹം അതിഗംഭീരമായത്. അതുകൊണ്ടുതന്നെ, സിദ്ദിഖിന്റെയും കുടുംബത്തിന്റെയും മനസുകളിലെ നന്മയും ഐക്യവും മലയാളികള്‍ക്കു തുറന്നു കാട്ടിയ സംഭവം കൂടിയായിരുന്നു ആ വിവാഹം.
ഇപ്പോഴിതാ, അമൃതയും ഷഹീനും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പുറത്തു വരുന്നത്. ഇത് വെറും ചിത്രങ്ങളല്ല. ഒരു മുസ്ലിം കുടുംബത്തിലെ മരുമകളായി ചെന്നു കയറിയിട്ടും ചുവന്ന പട്ടുസാരി ചുറ്റി നെറ്റിയില്‍ സിന്ദൂരവും താലിമാലയും അണിഞ്ഞ് ഒരു ഹിന്ദു വിശ്വാസി തന്നെയായാണ് അമൃത ഇപ്പോഴും ജീവിക്കുന്നത്. സ്വന്തം മതത്തിലും വിശ്വാസത്തിനും ജീവിക്കുവാനുള്ള സ്വാതന്ത്ര്യവും താല്‍പര്യങ്ങളും അമൃതയ്ക്ക് സിദ്ദിഖിന്റെ വീട്ടിലുണ്ട് എന്നതിന്റെ തെളിവു കൂടിയാണ് ഈ ചിത്രങ്ങള്‍. അതുകൊണ്ടുതന്നെ, ഷഹീനും സിദ്ദിഖും കുടുംബവും എല്ലാം പ്രക്ഷേകരുടെ കയ്യടിയും നേടുകയാണ്.
വിവാഹ സമയത്തു തന്നെ മലയാളികളെ കയ്യിലെടുത്തിരുന്നു അമൃത. സിദ്ദിഖിന്റെ ഭിന്നശേഷിക്കാരനായ മകനെ ചേര്‍ത്തു പിടിച്ച് ഫോട്ടോ എടുക്കാനും വിശേഷ ദിവസങ്ങളിലും മറ്റും ഷഹീന്‍ എങ്ങനെയാണോ സഹോദരനെ നോക്കുന്നത് അതുപോലെ തന്നെ അമൃതയും ചേര്‍ത്തു പിടിക്കുന്ന ചിത്രങ്ങളെല്ലാം പുറത്തു വന്നിരുന്നു. നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൃത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഒരുമിച്ച് ഇരിയ്ക്കുമ്പോഴാണ് മനോഹരമാവുന്നത് എന്ന് പറഞ്ഞ് ഷഹീനും ചിത്രങ്ങള്‍ പങ്കുവച്ചു. ഇതോട് കൂടി അമൃതയുടെ വിശേഷങ്ങളും ഇനി സോഷ്യല്‍ മീഡിയക്ക് വാര്‍ത്തയായി മാറുകയാണ്. സിദ്ദിഖിന്റെ മകന്‍ എന്തിനാണ് അന്യമതത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് എന്ന് ചോദിച്ച് പലരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹത്തിന് സിദ്ദിഖിന് പൂര്‍ണ സമ്മതമായിരുന്നു. രണ്ട് കുടുംബത്തിന്റെയും സാന്നിധ്യത്തോടെയായിരുന്നു വിവാഹം നടന്നത്.