മലയാള ടെലിവിഷന്‍ രംഗത്തെ പ്രിയ താരമാണ് ശരത് ദാസ്. ഇദ്ദേഹത്തെ മിനിസ്ക്രീനിലെ കുഞ്ചാക്കോ ബോബന്‍ എന്നാണ് അറിയപ്പെടുന്നത്. പ്രായം തോന്നിക്കാതെ തന്റെ രൂപം കാലാകാലങ്ങളായികൊണ്ടു നടക്കുന്നയാള്‍. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ശരത് അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. മധുര നൊമ്ബരക്കാറ്റ്, എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ ഗാനങ്ങളും താരത്തിന് ഉണ്ടായിരുന്നു. നിലവിൽ അഭിനയ മേഖലയിൽ സജീവമാണ് താരം. മിനിസ്‌ക്രീനിലെ മമ്മൂട്ടി എന്ന് തന്നെ താരത്തെ വിശേഷിപ്പാവുന്നതാണ്.
മലയാളഭാഷയ്ക്ക് അനവധി സംഭാവനകൾ നൽകിയ വെണ്മണി മനയിലെ പിന്മുറക്കാരനായിരുന്ന ഹരിദാസിന്റെയും സരസ്വതിയുടെയും മകനായി 1978 ജൂലൈ 25 നാണ് താരത്തിന്റെ ജനനം. താരത്തിന് ഒരു സഹോദരൻ കൂടി ഉണ്ട്. താരത്തിന്റെ അച്ഛൻ കഥകളി സംഗീതജ്ഞൻ കൂടിയായിരുന്നു. ചെറുപ്രായത്തിൽ തന്നെ മൃതങ്കവും വയലിനും എല്ലാം തന്നെ താരം അഭ്യസിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം തന്നെ ശരത് നല്ല ഒരു ഗായകൻ കൂടിയാണ്. താരം തന്റെ വിദ്യാഭയാസം എല്ലാം പൂർത്തിയാക്കിയത് തിരുവനന്തപുരത്ത് വച്ചായിരുന്നു. അച്ചനൊപ്പമാണ് താരം ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. സ്വം’ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവട് വയ്ക്കുന്നത്. താരത്തിന്റെ കല ജീവിതത്തിലേക്ക് ഉള്ള ചുവട് വൈപ്പിൻ ഇന്ന് ഏക കാരണം എന്നും പറയുന്നതും താരത്തിന്റെ അച്ഛൻ തനനെയാണ്.
അതേസമയം ‘മോഹന ദർശനം’ എന്ന കഥാപരമ്പരയിലൂടെയാണ് താരം മിനിസ്ക്രീനിലേക്ക് താരം ചുവട് വയ്ച്ചതും. തുടർന്ന് നിരവധി സീരിയലുകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. പ്രേക്ഷക മനസ്സിൽ ഭക്തി സാന്ദ്രമാക്കി കൊണ്ട് താരം കൃഷ്‌ണന്റെ വേഷം മിനിസ്‌ക്രീനിൽ അവതരിപ്പിച്ചതും എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്.മധുര നൊമ്ബരക്കാറ്റ്, എന്ന് സ്വന്തം ജാനകിക്കുട്ടി, ദേവദൂതന്‍, മാച്ച് ബോക്സ് , സു സു സുധി വാത്മീകൻ തുടങ്ങിയ നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
താരത്തിന്റെ ജീവിതത്തിൽ വേദനിപ്പിച്ച ലൊക്കേഷൻ അനുഭവവും ഉണ്ടായിട്ടുണ്ട്. ഒരു സിനിമയിൽ നായകനായി വിളിച്ചു. അവിടെ എത്തുമ്പോൾ എനിക്കു പറഞ്ഞിരുന്ന വേഷം മറ്റൊരാൾ ചെയ്യുന്നതു കണ്ടു. സങ്കടത്തോടെ താരത്തിന് മടങ്ങേണ്ടിയും വന്നിട്ടുണ്ട് എന്ന് താരം ഒരുവേള തുറന്ന് പറഞ്ഞിട്ടുമുണ്ട്. സിനിമ എന്ന മേഖല താരത്തിന് ഒരുപാട് അഭിനന്ദനങൾ നേടി കൊടുത്തിട്ടുമുണ്ട്. ഇപ്പോഴും പ്രേക്ഷകർക്ക് ‘പത്രം’ സിനിമയിലെ ‘ഇബ്നു’വിനെ ഇഷ്ടപ്പെടമാണ്. ‘സ്വം’ മുതൽ ‘മോളി ആന്റി റോക്സ്’ വരെ 22 സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
2006-ൽ ആയിരുന്നു ശരത് വിവാഹിതനായത് . തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ഓഡിയോളജിസ്റ്റായ മഞ്ജു ആണ് താരത്തിന്റെ ഭാര്യ. വേദ , ധ്യാന എന്നിവരാണ് മക്കൾ. അഭിനയം പോലെ തന്നെ യാത്രകളോടും ശരത്തിന് ഏറെ പ്രിയമാണ്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഉള്ള യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. താരത്തിന്റെ യുവത്വത്തത്തിന്റെ രഹസ്യം അന്വേഷിച്ചു നിരവധി പേരാണ് എത്തുന്നതും. അഭിനേതാവ് മാത്രമല്ല മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ശരത്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നടന് ലഭിച്ചിരുന്നു. അതേസമയം താരത്തിനും കുടുമ്പത്തിനും നേരെ ട്രോളുകൾ വരെ ഉയർന്നിരുന്നു. താരം അഭിനയിച്ചിരുന്ന ഒരു സീരിയലിലെ കഥാപാത്രമായിരുന്നു ട്രോളുകള്ക്ക് കാരണമായി മാറിയത്. ന്ന ഭ്രമണം എന്ന സീരിയലിലെ . രവി ശങ്കര്‍ എന്ന കഥാപാത്രം മരിച്ച് വീഴുമ്പോഴുണ്ടായ ഭാവങ്ങളായിരുന്നു ട്രോളന്മാര്‍ ആഘോഷമാക്കിയത്.