നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ ടെലിവിഷൻ പ്രേമികളുടെ ഹൃദയം കീഴടിക്കിയ നടനാണ് ശബരിനാഥ്. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് പരേതനായ ജി. രവീന്ദ്രന്‍നായയരുടെയും പി.തങ്കമണിയുടെയും മകനായിട്ടാണ് ജനനം. രണ്ട് സ്കൂളിലായിട്ടായിരുന്നു ശബരി എന്ന കൊച്ചു മിടുക്കൻ പഠനം പൂർത്തിയായത്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലെ ഒരു വർഷത്തെ വിദ്യാഭ്യാസവും തുടർന്ന് മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ ഹൈ സ്കൂളിലെ പഠനം.
സ്കൂൾ പഠന കാലത്ത് തന്നെ ഷട്ടിൽ ബാഡ്മിന്റണിനോട് ഏറെ പ്രതിഭ തെളിയിച്ച ശബരി സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും എല്ലാം തന്നെ മത്സരിച്ച് കയ്യടി നേടിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്തിന് പിന്നാലെ കമ്പ്യൂട്ടർ പഠിക്കുക എന്ന ലക്ഷ്യവുമായി ശബരി പുറപ്പെട്ടു. അന്നൊക്കെ ടെക്നോപാർക്ക് കമ്പനി ആരംഭിക്കുന്ന സമയം. അവിടെ നിന്നും അപ്രതീക്ഷിതമായി ഒരു കോളിങ് ലെറ്റർ ശബരി എന്ന യുവാവിനെ തേടി വന്നു. ഡാറ്റ എൻട്രി സ്പെഷ്യലിസ്റ്റായിട്ട് നിയമനം. തുടർന്ന് ഒരു ബിസിനസ് സംഭരംഭവുമായി മുന്നോട്ട് പോകവെയാണ് സുഹൃത്ത് വഴി സീരിയലിലേക്ക് അഭിനയിക്കാൻ ഒരു അവസരം ശബരിനാഥ് എന്ന ചെറുപ്പക്കാരന് ലഭിക്കുന്നത്.
സ്കൂൾ പഠനകാലങ്ങളിൽ നാടകങ്ങളിൽ ഒന്നിനുപോലും അഭിനയിച്ചിട്ടില്ല. അഭിനയം നന്നായി വഴങ്ങുമോ എന്ന് പോലും അറിയാത്ത അവസ്ഥയിലും സധൈര്യത്തോടെ അഭിനയത്തിലേക്ക് കടന്ന ചെറുപ്പക്കാരൻ. മിന്നുകെട്ട് എന്ന സീരിയലിൽ ചെറിയ ഒരു വേഷമായിരുന്നു ആദ്യമായി താരത്തെ തേടി എത്തിയത്. പരമ്പരയിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ റോളിലായിരുന്നു തിളങ്ങിയിരുന്നതും. ഒരു പോസറ്റീവ് കഥാപാത്രം. പ്രേക്ഷകർ ശബരിയെ ആദ്യ കഥാപാത്രത്തിലെ അഭിനയത്തിലൂടെ തന്നെ ജനഹൃദയങ്ങളിലേക്ക് ഏറ്റെടുത്തപ്പോൾ സംവിധായകന്റെ നിർദ്ദേശ പ്രകാരം ആ കഥാപാത്രത്തെ നെഗറ്റീവിലേക്ക് മാറ്റി. ആദ്യ പരമ്പരയിൽ ശ്രദ്ധ നേടിയതോടെ നിർമാല്യം എന്ന പാരമ്പരയിലേക്കും ദശബരിയെ തേടി അവസരങ്ങൾ വരാൻ ആരംഭിച്ചു. അതിൽ കിട്ടിയതോ നായക പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയും. തുടർന്ന് ചെറുതും വലുതുമായുള്ള നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയനായി. ആവർത്തന വിരസതയുള്ള കഥാപാത്രങ്ങൾ ചെയ്യാതിരിക്കാനാണ് ശബരി തന്റെ അഭിനയ ജീവിതത്തിൽ ഏറെയും ശ്രദ്ധിക്കാറുള്ളത്. മഴവിൽ മനോരമയിലെ സ്ത്രീപാതം എന്ന പരമ്പരയിലെ കഥാപാത്രമാണ് താരത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്ത മറ്റൊരു കഥാപാത്രം. വളരെ പോസറ്റീവ് ആയ മനോജ് എന്ന കഥാപാത്രമായിരുന്നു താരത്തിന് ലഭിച്ചതും. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് കൂടുതൽ പ്രേക്ഷക പിന്തുണ കിട്ടിയ ഒരു കഥാപാത്രം കൂടിയായിരുന്നു അത്.
സീരിയലിൽ അഭിനയിക്കുന്നുണെണ്ടിലും സിനിമയിലേക്ക് വരണം എന്ന മോഹവും ശബരിക്ക് ഉണ്ടായിരുന്നു. അതിനായുള്ള തയ്യാറെടുപ്പുകളും ശബരി ആരംഭിച്ച് കഴിഞ്ഞിരുന്നു. അമ്മയും ഭാര്യ ശാന്തിയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ശബരിനാഥിന്റെത്. പറക്കമുറ്റാത്ത രണ്ട് പെണ്മക്കൾ. 'അമ്മ ഒരു ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ്. ഭാര്യ ശാന്തിയെ ശബരിനാഥ് ജീവിതസഖിയാക്കിയത് ടെക്നോപാർക്കിൽ ജോലി നോക്കുന്ന വേളയിലായിരുന്നു. സീരിയലിൽ അഭിനയിക്കാൻ പോകുന്നു എന്ന് അറിഞ്ഞതോടെ ഏക പ്രശ്‌നമായി വന്നത് തന്റെ ഭാര്യ പിതാവ് തന്നെയായിരുന്നു. അത് അദ്ദേഹത്തിന് ഒരിക്കലും അംഗീകരിക്കാൻ ആകുമായിരുന്നില്ല. ഒരു ബിസിനസ് ആരംഭിച്ച് അതിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കേണ്ട അവസരത്തിലാണ് പരമ്പരയിലേക്ക് ഉള്ള ശബരിനാഥിന്റെ പ്രയാണം. കുട്ടികളിയായാണോ ഇങ്ങനെ ഉള്ള കാര്യങ്ങൾ എന്ന് അമ്മാവന്റെ ഭാഗത്ത് നിന്നും വന്ന വാക്കുകൾ വളരെ ചലഞ്ചിങ്ങായി എടുത്തു കൊണ്ട് തന്നെ ശബരി തന്റെ പ്രതിഭ തെളിയിക്കുകയും ചെയ്തു. തനിക്ക് രണ്ടും തുലാമായി തന്നെ കൊണ്ട് പോകാൻ സാധിക്കുമെന്ന് തെളിയിച്ച വേള. എന്നാൽ ഇന്ന് തന്റെ സീരിയലുകളിലെ സ്ഥിരം പ്രേക്ഷകരിൽ ഒരാൾ കൂടിയാണ് തന്റെ അമ്മാവൻ. എന്നാൽ തന്റെ ആഗ്രഹങ്ങൾ ഏറെ പിന്തുണ നൽകിയ ഭാര്യ സീരിയൽ അഭിനയത്തിനും പച്ചക്കൊടി കാട്ടിയിരുന്നു. ഒരു പക്ഷേ സീരിയലിൽ ആദ്യമായി എത്തിയപ്പോൾ ഒരു കോൺഫിഡൻസ് ഉണ്ടാകാനും കാരണം ഭാര്യ തന്നെയാണ് എന്ന് ഒരുവേള ശബരി തന്നെ വെളിപ്പെടുത്തിയിരുന്നു. സീരിയലിന് പുറമെ നല്ല ഒരു ഷട്ടിൽ പ്ലയെർ കൂടിയായ ശബരി വായനയുടെ ലോകത്തും സജീവമാണ്.
ഒരു സീരിയൽ നടൻ എന്ന നിലയിൽ മറ്റുള്ളവർ തന്നെ തിരിച്ചറിയുക എന്ന എന്നതാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം എന്ന് തന്നെ ശബരി പലവസരങ്ങളിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമായിരുന്നു മിന്നുകെട്ട് സീരിയലിലിന്റെ ഷൂട്ടിങ്ങിനായി ഒരുവേള തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് ട്രെയിൻ യാത്ര ചെയ്തപ്പോൾ താൻ ഇരുന്ന് സീറ്റിന് തൊട്ടടുത്തായി ഒരു അമ്മുമ്മയും ചെറു മോളും ഇരിപ്പുണ്ടായിരുന്നു. എന്റെ സീറ്റിൽ ആയിരുന്നു അവർ ഇരുന്നിരുന്നതും. അവരോടു അത് എന്റെ സീറ്റ് ആണ് എന്ന് ഞാൻ പറഞ്ഞപ്പോൾ ഈ ഏരിയയിൽ പോലും വന്ന് ഇരിക്കരുത്. അപ്പുത്ത് മാറിയിരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. എന്നാൽ എന്തുകൊണ്ട് അമ്മുമ്മ ഇങ്ങനെ പറഞ്ഞത് എന്ന് മനസിലാക്കാതെ തൊട്ടടുത്ത സീറ്റിൽ തന്നെ ഇരുന്നിരുന്നു. തിരുവനന്തപുരത്ത് നിന്നും എറണാകുളം എത്തിയപ്പോഴും ആ അമ്മുമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെയായിരുന്നു. എന്നാൽ തന്റെ അടുത്തിരുന്ന മറ്റ് ആളുകൾ വന്ന് പരിചയപ്പെടുകയും എല്ലാം ചെയ്യുണ്ടായിരുന്നു. പിന്നെയാണ് കാര്യങ്ങൾ ശബരിക്ക് മനസിലായത്. തന്റെ സീരിയലിലെ ഒരു കഥാപാത്രത്തെയും അവർ എങ്ങനെയാണ് കാണുന്നത് എന്നൊക്കെ. സ്വന്തം വീടുകളിൽ നടക്കുന്ന ഒരു സംഭവമായിട്ടാണ് അവർ അതിനെ കണ്ടിരുന്നതും. എന്നാൽ തൃശ്ശൂർ ഇറങ്ങാൻ നേരമായപ്പോൾ ആ അമ്മുമ്മ വന്ന് തന്നോട് പറഞ്ഞിരുന്നു വേറെ ഒന്നും കൊണ്ടല്ല ഇങ്ങനെ പെരുമാറിയത് എന്നും ഇനി വില്ലൻ വേഷങ്ങൾ അഭിനയിക്കരുത് എന്നുമാണ് ആ അമ്മുമ്മ പറഞ്ഞു കൊണ്ട് പോയതും എന്നും ഒരു അഭിമുഖത്തിലൂടെ ശബരിനാഥ് വ്യക്തമാക്കിയിരുന്നു.
ട്രിവാൻഡ്രത്തിന് അടുത്ത ഒരു ആയുർവേദ റിസോർട്ട് നടത്തിവരുകയാണ് താരം. വിദേശിങ്ങൾ ഉൾപ്പെടെ ഉള്ള നിരവധി പേർ അറിഞ്ഞ് തന്നെയാണ് അവിടേക്ക് വരുന്നതും. എല്ലാവിധ ആയുർവേദ ചികിത്സകളും അവിടെ നടന്ന് പോരുന്നുണ്ട്. എഴുപതോളം സ്റ്റാഫുകളുമായിട്ടാണ് ആ റിസോർട്ട് ശബരിനാഥ് മുന്നോട്ട് കൊണ്ട് പോയിരുന്നതും. യാത്രകളോട് ഉള്ള ഇഷ്‌ടവും താരത്തിന് ഏറെയാണ്. സീരിയൽ മേഖലയിലെയും തന്റെ ജീവിതത്തിലെയും അടുത്ത സുഹൃത്ത് കൂടിയാണ് സാജൻ സൂര്യ. സാജനുമായുള്ള ബന്ധം അത്രമേൽ കത്ത് സൂക്ഷിക്കുന്ന ഒന്നാണ്. ഇരുവരും ഒന്നിച്ചാണ് തങ്ങളുടെ യാത്രകൾ നടത്താറുള്ളത്. വാഹനത്തോടുള്ള പ്രേമവും ശബരിക്കുണ്ട്. താരത്തിന്റെ ആദ്യത്തെ വാഹനം എന്ന് പറയുന്നത് മാരുതി സെൻ ആണ്. ആദ്യമായി ട്രിവാൻഡ്രത്ത് മാരുതി സെൻ ഡീസൽ ഇറങ്ങിയപ്പോൾ വാങ്ങിയവരിൽ ശബരിയും ഉണ്ടായിരുന്നു. ലാൻസ്, സ്കോഡ ലോറ, ടൊയോട്ട ഫോർച്ചുണർ തുടങ്ങിയ വാഹന ശേഖരങ്ങളും താരത്തിന് ഉണ്ട്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിയോഗവർത്ത മലയാള സീരിയൽ മേഖല ഏറെ ഞെട്ടലോടെയാണ് കേട്ടിരുന്നത്. അരുവിക്കരയിലെ വീടിന് സമീപം ഷട്ടില്‍ കളിക്കുന്നതിനിടയിലാണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കില്‍നിന്നും ചോര വാര്‍ന്ന ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ആരോഗ്യ കാര്യത്തിൽ അതീവശ്രദ്ധാലുവായ ശബരിനാഥിന്റെ മരണം ഉൾക്കൊള്ളുവാൻ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ആയിട്ടുമില്ല.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയില്‍ എന്ന പരമ്പരയിൽ ശബരി അഭിനയിച്ചു വരികയായിരുന്നു. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിര്‍മ്മാതാവ് കൂടിയായിരുന്നു ശബരി.സ്വാമി അയ്യപ്പന്‍, സ്ത്രീപഥം എന്നീ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്.