Latest News

സൈക്കോളജിയിൽ ബിരുദം; തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ഒന്നാമൻ; കാത്തിരിപ്പുകൾക്ക് ഒടുവിൽ കിട്ടിയ മകൾ; സാഹിത്യ ലോകത്തും പ്രതിഭ; നടൻ പ്രേംകുമാറിന്റെ വിസ്മയിപ്പിക്കുന്ന ജീവിതത്തിലൂടെ

Malayalilife
സൈക്കോളജിയിൽ ബിരുദം; തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ഒന്നാമൻ; കാത്തിരിപ്പുകൾക്ക് ഒടുവിൽ കിട്ടിയ മകൾ; സാഹിത്യ ലോകത്തും പ്രതിഭ; നടൻ പ്രേംകുമാറിന്റെ വിസ്മയിപ്പിക്കുന്ന ജീവിതത്തിലൂടെ

ഹാസ്യത്തിന്റെ ലോകത്തേക്ക് മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ നടന്മാരിൽ  ഒരാളാണ് പ്രേംകുമാർ. നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം  ജയിംസ് സാമുവലിന്റെയും ജയകുമാരിയുടെയും മകനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്തായിരുന്നു ജനനം.  അജിത് കുമാർ, പ്രസന്ന കുമാർ എന്നിവരാണ് നടന്റെ സഹോദരങ്ങൾ. കഴക്കൂട്ടം ഗവണ്മെന്റ് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന വേളയിൽ അക്ഷരത്തിന്റെ വെളിച്ചം ആദ്യം പകർന്ന് നൽകിയ വള്ളിയമ്മ ടീച്ചറുടെ മുന്നിൽ പരീക്ഷയ്ക്ക് സ്ളേറ്റിൽ ഇട്ടു നൽകിയ മാർക്ക് കുറഞ്ഞ് പോയതിന് കരഞ്ഞ് കൊണ്ട് നിന്നതായിരുന്നു  ബാല്യത്തിലെ രസകരമായ ഓർമ്മ . എന്നാൽ  തന്നെ വാത്സല്യത്തോടെ വാരിയെടുത്ത് ഉമ്മവച്ച് മക്കൾക്ക് എത്രമാർക്ക് വേണം എന്ന് ചോദിച്ച് കൊണ്ട് സ്ളേറ്റിൽ ഇട്ട മാർക്ക് തുടച്ച് കളഞ്ഞ ശേഷം  നൂറിന് നൂറ് മാർക്കും ഇട്ട് തന്ന ടീച്ചർ. കരുതലിന്റെയും സ്നേഹത്തിന്റെ എല്ലാം നറുവെളിച്ചം  കിട്ടിയ ഇടം. സ്‌കൂളിൽ ജനഗണമന പാടുന്നതിനും പ്രസംഗിക്കുന്നതിനുമായി എല്ലാം വേദികളിൽ കയറിയ ഓർമ്മകളാണ് പ്രേംകുമാർ എന്ന അന്നത്തെ കൊച്ചു കുട്ടിയുടെ  കലയിലേക്കുള്ള ആദ്യ ചവിട്ട് പടി എന്ന് തന്നെ പറയാം. തുടർന്ന്  സൈക്കോളജിൽ ബിരുദമെടുത്ത അദ്ദേഹം  തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിന് ഒന്നാം റാങ്ക് കരസ്തമാക്കി കൊണ്ടാണ്  സിനിമയിലേക്ക് കടക്കുന്നതും.

കോളേജ് കാലഘട്ടത്തിൽ തന്നെ പ്രേം കുമാർ കലയിലും സാഹിത്യത്തിലും എല്ലാം തന്നെ  തൽപ്പരനായിരുന്നു. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ ക്ക് അർഹനായിട്ടുമുണ്ട്.  കോളേജ് വിദ്യാർത്ഥിയായിരിക്കെ  തന്നെ ഓൾ ഇന്ത്യ റേഡിയോയുടേയും ദൂരദർശന്റേയും പാനൽ ലിസ്റ്റിൽ പ്രേംകുമാർ എന്ന യുവാവ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആദ്യകാലത്ത് ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേം കുമാർ ഏവർക്കും  ജനപ്രിയനകുന്നത്. മുൻകാലത്ത്  ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന  ഒരു സീരിയലിലെ ലമ്പു എന്ന താരത്തിന്റെ  കഥാപാത്രം വളരെ ജനപ്രിയമായിമാറിയിരുന്നു. തുടർന്ന് താരത്തെ തേടി എത്തിയ  ആദ്യചിത്രം സഖാവായിരുന്നു. ആദ്യ സിനിമയിൽ നായക വേഷം കിട്ടിയ സന്തോഷവും ഏറെയായിരുന്നു.  സിനിമയുടെ തൊണ്ണൂറു ശതമാനം ചിത്രീകരണം പൂർത്തിയാവുകയും ചെയ്തിരുന്നു എങ്കിലും  സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ബാക്കി ഭാഗം ചിത്രീകരിക്കാൻ കഴിഞ്ഞല്ല.   ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഏതോ മൂലയിൽ ആദ്യ സിനിമ റിലീസാവാതെ പെട്ടിയിൽ ഇന്നും ഇരിപ്പുണ്ട്. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടുവെങ്കിൽ കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങൾ ഒരുപക്ഷേ ലഭിക്കുമായിരുന്നു. എന്നിരുന്നാലും  നിരവധി കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയും ചെയ്‌തു.


ഒരു വേള ഒരാൾ പോലും സിനിമയിൽ ആവശ്യ ഘടകമല്ല ആരില്ലെങ്കിലും സിനിമ മുന്നോട്ട് പോകും. ആവശ്യം നമുക്ക് ആണെന്ന് തിരിച്ചറിയണം. ആത്മാർത്ഥതയും സത്യസന്ധയും അർപ്പണമനോഭാവവും പുലർത്തി കഠിനാദ്ധ്വാനം ചെയ്യണം. ഒപ്പം ഭാഗ്യവും ദൈവാനുഗ്രഹവും വേണം. സിനിമയിൽ സജീവ സാന്നിധ്യമായിരിക്കാൻ ഇത് ആവശ്യമാണ്. സൗഹൃദം നിലനിർത്തുകയും വേണം. ഒരു സിനമയിൽ വിളിച്ചാൽ അഭിനയിച്ച ശേഷം അവിടെ ഉള്ളവരെ സമരണയോടെ ഓർത്തുകൊണ്ട്  മടങ്ങുകയാണ് പ്രേംകുമാറിന്റെ പതിവ് രീതി. അല്ലാതെ, ആ ടീമുമായി നിരന്തര ബന്ധം ഉണ്ടാക്കുന്നില്ല എന്നുമാണ് താരം പറയുന്നത്. ഒരിക്കൽ പോലും അവസരങ്ങൾ മോഹിച്ചു കൊണ്ട് അങ്ങോട്ട് ചെന്നിട്ടില്ല. തന്നെ തേടി വന്ന അവസരങ്ങൾ ആയിരുന്നു എല്ലാം. സിനിമയിലെ ജയറാം പ്രേംകുമാർ കൂട്ടുകെട്ടുമെല്ലാം ഏറെ ചർച്ച ചെയ്തിരുന്നു. ചേട്ടൻ ബാവ അനിയൻ ബാവ, പുതുക്കോട്ടയിലെ പുതുമണവാളൻ എല്ലാം തന്നെ ജയറാം കോമ്പിനേഷനിൽ താരത്തിന്റെ  ഹിറ്റ് ആയി മാറിയ ചിത്രങ്ങളായിരുന്നു.

ലോക്ക് ഡൗൺ കാലത്ത് ഭാര്യ ജിഷയ്ക്കും മകൾ ജെമീമയ്ക്ക് ഒപ്പവും സന്തോഷത്തോടെ  കഴിഞ്ഞ് പോരുകയാണ് താരം. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകൾ കൂടിയാണ് ജെമീമ. കുടുംബം മുഴുവനും അഭിനജീവിതത്തിന് എന്നും പിന്തുണ നൽകാറുമുണ്ട്. സിനിമ കഴിഞ്ഞാൽ പിന്നെ അക്ഷരങ്ങളുടെ ലോകത്തും താരം സജീവമാണ്. ഷട്ടർ, അരവിന്ദന്റെ അതിഥികൾ തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ വീണ്ടും ഒരു മടങ്ങി വരവിന്റെ കൂടി ചിത്രങ്ങളാണ്. നിരവധി പുതിയ അവസരങ്ങളാണ് ഇപ്പോൾ താരത്തെ തേടി വരുന്നതും.

 

Actor premkumar realistic life and family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES