കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്; നാളെ എ .കെ .ജി സെന്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്: ഹരീഷ് പേരടി

Malayalilife
കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്; നാളെ എ .കെ .ജി  സെന്റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്: ഹരീഷ് പേരടി

ഴിഞ്ഞ ദിവസമായിരുന്നു  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചതും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഇരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ്സിന്റെ ഓഫീസ് ആക്രമിച്ച സംഭവവും പ്രതിഷേധാര്‍ഹമാണെന്ന് തുറന്ന് പറഞ്ഞ്  നടന്‍ ഹരീഷ് പേരടി രംഗത്ത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളം കലാപ ഭൂമിയാകുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്, 

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്യുന്ന വിമാനത്തിലെ പ്രതിഷേധവും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് A.K.ആന്റ്‌റണി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെയുള്ള ആക്രമണവും രണ്ടും പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ സമാധാന അന്തരീക്ഷം നഷ്ട്ടപ്പെടുത്തുന്ന അപകടകരമായ പ്രവൃത്തിയാണ്.

നാളെ A.K.G സെന്റ്‌റര്‍ ആക്രമിക്കപ്പെട്ടാലും എന്റെ രാഷ്ട്രീയവും അഭിപ്രായവും ഇതു തന്നെയാണ്. രാഷ്ട്രിയമായ അഭിപ്രായ വിത്യാസങ്ങളെ രാഷ്ട്രിയമായി നേരിടാന്‍ പറ്റിയിട്ടില്ലെങ്കില്‍ കേരളം കലാപഭൂമിയാവും. ഇതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യനും കൊല്ലപ്പെടാന്‍ പാടില്ല.

സാധാരണ മനുഷ്യര്‍ നിങ്ങള്‍ക്കൊക്കെ വോട്ടു ചെയ്തു എന്ന തെറ്റോ, ശരിയോ മാത്രമെ അവര്‍ ചെയ്തിട്ടുള്ളു. ജാഗ്രതൈ. ഒരു സര്‍വ്വകക്ഷി യോഗത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. വായില്‍ പഴം കയറ്റിയ എല്ലാ സാംസ്‌കാരിക നായിക്കളും കുരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കലാകാരന്റെ രാഷ്ട്രിയം ഇതാണ്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവും..എന്നിലെ കലാകാരന്റെ രാഷ്ട്രിയം...
 

Actor hareesh peradi note about congress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES