Latest News

വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം; അവിശ്വാസികൾ തോൽക്കണം; അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ് ഇവിടെ പലരും പറയുന്നത്: ദേവൻ

Malayalilife
വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം; അവിശ്വാസികൾ തോൽക്കണം;  അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ് ഇവിടെ പലരും പറയുന്നത്: ദേവൻ

ലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ശബരിമലയിലേക്ക് കാനനപാതയിലൂടെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾഡ നടത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് ദേവൻ സംസാരിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ദേവന്റെ വാക്കുകൾ

നൂറ്റാണ്ടുകൾക്ക് മുമ്പ് സാക്ഷാൽ അയ്യപ്പസ്വാമി നടന്ന കാനന പാതയിലൂടെയുള്ള സഞ്ചാരമാണ് നമ്മൾ ഇനി നടത്തുന്നത്. അതിനും പലതിനും ഭരണകൂടം ഇവിടെ വിലക്കുണ്ടാക്കുകയായിരുന്നു. ന്യൂനപക്ഷമായ അവിശ്വാസികൾ ഭരിക്കുന്ന ഭൂരിപക്ഷമുള്ള വിശ്വാസികളാണ് നമ്മൾ. 70 വർഷമായി നമ്മൾ കരയുന്നു. ഹിന്ദു ഐക്യം വേണം. അതിനായി യാത്രയോ പ്രക്ഷോഭമോ ഒന്നും കൊണ്ട് കാര്യമില്ല. ഭരണമാറ്റം വേണം. അത് മാത്രമേ ഇനി രക്ഷയുള്ളൂ.

വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം. അവിശ്വാസികൾ തോൽക്കണം. അതിന് എന്ത് ചെയ്യണമെന്നതാണ് നമ്മുടെ പ്രധാനപ്പെട്ട ദൗത്യം. അവർ നമ്മളെ മണ്ടൻമാരാക്കുന്നു എന്നാണ് ഇവിടെ പലരും പറയുന്നത്.അവരല്ല മണ്ടൻമാർ നമ്മളെ മണ്ടൻമാരാക്കുന്ന നമ്മളാണ് മണ്ടൻമാർ. ഹിന്ദുവിൻറെ ശക്തി അവർ അറിയണം, നമ്മുടെ പ്രധാന്യമറിയാതെ നമ്മുടെ സംസ്കാരമറിയാതെ പുതിയ തലമുറ നടക്കുന്നു. ഹിന്ദു ധർമ്മം എന്തെന്ന് അവരറിയണം. ഈ കാനനപാത തുറക്കുന്നതോടെ ഇത് നയിക്കുന്നത് പുതിയൊരു ഭരണ സംവിധാനത്തിലേക്കാക്കട്ടെ. ഭരണമാറ്റം സ്വപ്നം കണ്ട് പ്രവർത്തിക്കാം. സ്ത്രീ പ്രവേശനത്തെ പറ്റി ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ എന്തുമാത്രം നമ്മൾ സഹിച്ചു. ഈ പാത വെട്ടിതുറന്ന് പുതിയൊരു ശക്തി ലഭിക്കട്ടെ. പാത തുറക്കുന്നത് വലിയൊരു ദൗത്യത്തിലേക്കാകട്ടെ.

Read more topics: # Actor devan words about hinduism
Actor devan words about hinduism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES