വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. സുന്ദരമായ പല പാട്ടുകള്‍ക്കും ഗോപി ഈണം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ പാട്ടുകളെ പോലെ ഗോപിയുടെ ജീവിതം അത്ര മനോഹരമായിരുന്നില്ല. ഭാര്യ പ്രിയയില്‍ നിന്നും അകന്നാണ് ഗോപി ജീവിക്കുന്നത്. എങ്കിലും ജീവിതത്തില്‍ ഗോപി ഒറ്റയ്ക്കല്ല. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ഗോപിയുടെ ലിവിങ്ങ് ടുഗെദര്‍ ജീവിതം സിനിമാരംഗത്ത് പരസ്യമാണ്.
ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍. ഒരു വാലന്റൈന്‍സ് ദിനത്തിലാണ് താന്‍ ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും ഗോപീ സുന്ദറുമായി 9 വര്‍ഷമായി ലിവിങ് റിലേഷനിലാണെന്നും അഭയ തുറന്നു പറഞ്ഞത്.. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും അഭയ പങ്കുവെച്ചിരുന്നു. പൊതുവേദികളില്‍ നിരവധി തവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ലെന്നും നിയമപരമായി വിവാഹിതനായ ആ വ്യക്തിയും താനും ഒരുമിച്ച് കഴിയുകയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. അഭയ ഹിരണ്‍മയിയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. എന്നാല്‍ അഭയയും ഗോപി സുന്ദറും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ അഭയയയുടെ പുതിയ പോസ്റ്റ് വൈറലാകുകയാണ്.
വളര്‍ത്തു നായ ശിവജിയോടൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ അഭയ പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദറിനെ സംഗീതം പഠിപ്പിക്കുകയാണ് താനും ശിവജിയും എന്നാണ് അഭയ പറയുന്നത്. സംഗീതത്തേയും സൗണ്ട് പ്രൊഡക്ഷനേയും കുറിച്ച് ഞങ്ങള്‍ ഗോപി സുന്ദറിനെ പഠിപ്പിക്കുകയാണ്. അവനെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് ചിത്രത്തോടൊപ്പം അഭയ കുറിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗോപിയുടെ മടിയിലായി ഇരിക്കുകയാണ് അഭയ. ഇരുവര്‍ക്കും അരികിലായിട്ടാണ് വളര്‍ത്തു നായ ശിവജിയുള്ളത്.
2014ല്‍ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടാക്ക ആയിരുന്നു ആദ്യ ചിത്രം. പിന്നീട് വിശ്വാസം അതല്ലെ എല്ലാം, ടു കണ്‍ട്രീസ്, ജെയിംസ് ആന്റ് ആലീസ് തുടങ്ങിയ ചിത്രങ്ങളില്‍ പാടി. ഗൂഢാലോചന എന്ന ചിത്രത്തിലെ ഖല്‍ബില് തേനൊഴുകണ കോഴിക്കോട് എന്ന ഗാനം വളരെ ശ്രദ്ധേയമായിരുന്നു.